ഇന്ത്യയില്‍ തടിയന്മാര്‍ കൂടുതല്‍ കൊച്ചിയില്‍ കൊച്ചി:ഇന്ത്യയിലെ പതിനൊന്ന് മെട്രോ നഗരങ്ങളില്‍ നടന്ന സര്‍വേയില്‍ ഏറ്റവും കൂടുതല്‍ തടിയന്മാര്‍ കൊച്ചിയിലെന്ന് റിപ്പോര്‍ട്ട്. കൊച്ചിയുള്‍പ്പെടെ ഡല്‍ഹി, ലുധിയാന, ജയ്പൂര്‍, മുബൈ, കൊല്‍ക്കത്ത , അഹമ്മദാബാദ്, നാഗ്പൂര്‍, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലായി എണ്ണായിരത്തോളം കുടുംബങ്ങള്‍ക്കിടിയിലും മറ്റ് ആളുകള്‍ക്കിടയിലും നടന്ന സര്‍വേയില്‍ കൊച്ചിയിലെ ജനസംഖ്യയുടെ 46% അമിതവണ്ണത്താല്‍ വീര്‍പ്പുമുട്ടുന്നവരാണെന്ന് പഠനം പറയുന്നു.
ഇതില്‍ 42 ശതമാനം ആളുകള്‍ക്കും പ്രമേഹമുണ്ടെന്നും ഹൃദ്രോഗങ്ങള്‍, കൊളസ്‌ട്രോള്‍, ഉറക്കമില്ലായ്മ, വന്ധ്യത, സന്ധിവേദന, നെഞ്ചെരിച്ചില്‍, തൈറോയ്ഡ്, ആസ്ത്മ, കരള്‍ രോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളുള്ളവരാണെന്നും പഠനം വെളിപ്പെടുത്തുന്നു.
പതിനൊന്ന് നഗരങ്ങളില്‍ 13 ശതമാനം അമിതവണ്ണമുള്ളവരും 11 ശതമാനം അനാരോഗ്യകരമായ പൊണ്ണത്തടിയുള്ളവരും കൊച്ചിക്കാര്‍ തന്നെയായിരുന്നു. ആനുപാതിക ശരീര ഭാരത്തെക്കാള്‍ തൂക്കം കൂടുതലുള്ളവരാണ് കൊച്ചിക്കാരെന്നും കണ്ടെത്തി.
കൊച്ചിക്ക് തൊട്ടുപിന്നില്‍ ചെന്നൈയാണ്. കുട്ടികളിലും യുവജനങ്ങള്‍ക്കിടയിലും മുന്‍ കാലങ്ങളെ അപേക്ഷിച്ച് അമിതവണ്ണമുള്ളവര്‍ പെരുകുന്നുണ്ടെന്നും സര്‍വ്വേ പറയുന്നു.
ഹൈ കലോറി ഭക്ഷണങ്ങളായ ജങ്ക് ഫുഡും ബുഫേയുമൊക്കെ ചെറുപ്പത്തിലേ ശീലമാക്കുന്നതിലൂടെയും 'ഈറ്റിങ് ഔട്ട്' ശീലം നഗരങ്ങളില്‍ പ്രചാരം നേടുന്നതിലൂടെയും പ്രശ്‌നം ഗുരുതരമാകുകയാണെന്ന് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.
കൊച്ചിയില്‍ 17 ശതമാനം പേര്‍ ഇതില്‍ നിന്ന് മോചിതരാകാന്‍ ഒന്നും ചെയ്യുന്നില്ല. ഇവര്‍ക്ക് ബോധവത്കരണം അനിവാര്യമാണ്. ഡയറ്റിങ്ങ്‌വ്യായാമം ശസ്ത്രക്രിയ എന്നിവ വഴി ശരീരഭാരം കുറച്ചവര്‍ ഇപ്പോള്‍ 70 ശതമാനം പേരോളം കൊച്ചിയിലുണ്ട്. കീഹോള്‍ ഒബിസിറ്റി ശസ്ത്രക്രിയയായ 'ബേരിയാട്രിക് സര്‍ജറി' തടി കുറയ്ക്കുന്നതിന് സുരക്ഷിതമായ സാങ്കേതിക വിദ്യയായി പ്രചാരം നേടുന്നുണ്ടെന്നും സര്‍വേ പറഞ്ഞുവയ്ക്കുന്നു.
കുറച്ചുനാളുകള്‍ക്കു മുമ്പ് ലോകത്തില്‍ ഇന്ത്യയിലാണ് പ്രമേഹരോഗികള്‍ കൂടുതലെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ തന്നെ കൊച്ചിയിലാണ് ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിന് പിറകേയാണ് വീണ്ടും കൊച്ചിയുടെ ആരോഗ്യപ്രശ്‌നം ഗുരുതരമാണെന്ന വിഷയത്തില്‍ വീണ്ടും റിപ്പോര്‍ട്ടുകളെത്തിയിരിക്കുന്നത്.
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് വേണ്ടി എ.സി. നീല്‍സണ്‍ റിസര്‍ച്ച് ഏജന്‍സിയാണ് ലൈഫ് സ്റ്റൈല്‍ ഡിസീസസ് സര്‍വേ നടത്തിയത്. ഇന്‍റര്‍ നാഷണല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സണ്‍റൈസ് ആസ്പത്രി ഡയറക്ടറും സീനിയര്‍ കണ്‍സള്‍ട്ടന്‍റ് സര്‍ജനുമായ ഡോ. ആര്‍. പത്മകുമാറും അമൃത ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ കള്‍സള്‍ട്ടന്‍റ് സര്‍ജനും പ്രൊഫസറുമായ ഡോ. ഒ.വി. സുധീറും ചേര്‍ന്ന് സര്‍വേ ഫലങ്ങള്‍ വെളിപ്പെടുത്തി
Mathrubhumi . |
No comments:
Post a Comment