Sunday, 27 January 2013

[www.keralites.net] The Chain becomes insane--മന്ത്രി ചട്ടങ്ങളുടെ ചങ്ങലയഴിച്ചു; ആനകള്‍ ഇടഞ്ഞോടുന്നു

 

ഇതെല്ലാം ആനകളുടെ ജീവന്‍ അപകടത്തിലാക്കിയെന്ന് ആനപ്രേമികള്‍ പരാതിപ്പെടുന്നു. ആനകളെ വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിലാണ് കൂടുതല്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. എത്ര കിലോമീറ്റര്‍ വേണമെങ്കിലും ഒറ്റയടിക്ക് കൊണ്ടുപോകാം. മോട്ടോര്‍വാഹന വകുപ്പിന്റെ പെര്‍മിറ്റുള്ള വണ്ടിയിലാകണമെന്നു പറയുന്നുണ്ടെങ്കിലും വണ്ടിക്കു മുന്നില്‍ നാലും പിന്നില്‍ എട്ടും ചക്രങ്ങള്‍ വേണമെന്ന നിബന്ധന പാലിക്കുന്നില്ല. വനംമന്ത്രിയുടെ നേതൃത്വത്തിലുള്ള ആന ഉടമാ സംഘത്തിന്റെ ഇടപെടല്‍മൂലം വാഹനവകുപ്പ് നടപടി എടുക്കുന്നില്ല. ഏജന്റുമാര്‍വഴിയാണ് ഉടമകള്‍ ആനകളെ ഉത്സവത്തിന് നല്‍കുന്നത്. ബുക്കിങ് അനുസരിച്ച് ഓരോ സ്ഥലത്തും ആനയെ എത്തിക്കാന്‍ ഉടമാസംഘം 70 ലോറികളും തയ്യാറാക്കിയിട്ടുണ്ട്. വാടകയ്ക്കു പുറമെ 10,000 രൂപ ജാമ്യവും വാങ്ങിയാണ് വണ്ടി നല്‍കുന്നത്. കേസും മറ്റ് വ്യവഹാരങ്ങളും നേരിട്ടുകൊള്ളാമെന്ന ഉറപ്പിലാണത്രെ ജാമ്യത്തുക വാങ്ങുന്നത്. ഇതെല്ലാം മുതലാക്കി പരമാവധി സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് ആനകളുടെ പ്രായവും ആരോഗ്യനിലയും പരിഗണിക്കാതെ കഠിനാധ്വാനം ചെയ്യിക്കുകയാണ് ബുക്കിങ് ഏജന്റുമാര്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment