ഇസ്ലാമിക 'മൂല്യങ്ങളനുസരിച്ച്' ജീവിയ്ക്കുന്ന ഏതൊരാള്‍ക്കും സിനിമ ഹറാമാണെന്ന കാര്യത്തില്‍ സംശയമില്ല. രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി പോപ്പുലര്‍ ഫ്രണ്ടും അതിന്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐയും കമലഹാസന്റെ വിശ്വരൂപത്തിനെതിരേ തെരുവിലിറങ്ങിയിരിക്കുകയാണ്. ഇവരിലാരെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ടോ? ഇത് ബ്ലെസ്സിയുടെ കളിമണ്ണില്‍ ശ്വേതാമേനോന്റെ പ്രസവം ലൈവായി കാണിയ്ക്കുന്നുവെന്ന് പറഞ്ഞ് ചാനല്‍ ചര്‍ച്ചകള്‍ നടത്തിയതുപോലെയുള്ള വിരോധാഭാസമാണിത്. ചിത്രത്തില്‍ തെലുങ്ക് പതിപ്പ് ലഭ്യമാണ്. സിനിമയില്‍ കുറ്റം പറയുന്നത് താലിബാനെയും ഒസാമ ബിന്‍ലാദനെയുമാണ്. ഇസ്ലാമിനെതിരേ ഒന്നും ഈ ചിത്രത്തിലില്ല. അതേ സമയം ഓരോ ഭാരതീയനും അഭിമാനിക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍ ഈ ചിത്രത്തിലുണ്ടുതാനും. രാജ്യസ്‌നേഹിയായ ഒരോ മുസ്ലീമും അഭിമാനത്തോടെ കാണേണ്ട ചിത്രമാണിത്. ഇതില്‍ കുറ്റം പറയുന്നത് തീവ്രവാദത്തെ മാത്രമാണ്. തീവ്രവാദികളെ കുറ്റം പറയുമ്പോള്‍ പൊള്ളുന്നത് ആര്‍ക്കാണ്? സംശയം വേണ്ട, മതം കൊണ്ട് രാഷ്ട്രീയം കളിയ്ക്കുന്ന ചില 'കൂട്ടികൊടുപ്പു'കാര്‍ക്കാണ്. ഇവിടെ ഇസ്ലാം അല്ല പ്രശ്‌നം. മറിച്ച് വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സാമുദായിക ധ്രുവീകരണം സാധ്യമാക്കണം. സ്‌ക്രീനിങ് കഴിഞ്ഞ് പുറത്തിറങ്ങിയ സിനിമയാണിത്. മത മൂല്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുള്ള കലാകാരന്മാര്‍ക്ക് മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടതാണ്. ചിത്രത്തില്‍ ഇസ്ലാമിനെ നിന്ദിക്കുന്ന ഒന്നുമില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അതിന് പ്രദര്‍ശനാനുമതി നല്‍കിയത്. കണ്ണില്‍ 'പച്ച ബാധിച്ച' ചില പണ്ഡിതര്‍ സിനിമ കണ്ടാല്‍ എല്ലാം പച്ചയായി തന്നെ തോന്നും. അത് സിനിമയുടെ കുഴപ്പമല്ല. കാണുന്ന കണ്ണിന്റെ കുഴപ്പമാണ്. ഉള്‍കൊള്ളുന്ന മനസ്സിന്റെ കുഴപ്പമാണ്. ചുരുക്കത്തില്‍ ഈ സിനിമയെ കുറ്റം പറയുന്നവരെല്ലാം 'മതഭ്രാന്ത്' പിടിച്ചവരാണ്. രാജ്യത്ത് ഏത് സിനിമ ഇറങ്ങണമെന്ന് തീരുമാനിക്കാനുള്ള അവകാശം കൂടി ഇനി മുല്ലാക്കമാര്‍ക്ക് പതിച്ചു നല്‍കിയാല്‍ കാര്യങ്ങള്‍ എളുപ്പമായി. വോട്ട് ബാങ്ക് ലക്ഷ്യമാക്കി ഈ നാടകത്തിന് ശബ്ദവും വെളിച്ചവും നല്‍കുകയാണ് അതാത് സംസ്ഥാന സര്‍ക്കാറുകള്‍. ഇവിടെ കോടതി പലപ്പോഴും ധര്‍മസങ്കടത്തിലാകും. ക്രമസമാധാനപ്രശ്‌നമുണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാറുകള്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ കോടതിക്ക് അതുകൂടി പരിഗണിക്കേണ്ടി വരും. ഒരു കാര്യമുറപ്പാണ് സിനിമ കാണുന്ന 99.99 ശതമാനം മുസ്ലീങ്ങളും ചിത്രത്തില്‍ അരുതാത്തത് ഒന്നുമില്ലെന്ന് ഉറപ്പിച്ചു പറയും. പിന്നെ ആര്‍ക്കാണ് പ്രശ്‌നം? അതിന് അധികം തിരഞ്ഞു പോകണ്ട. ഒസാമ ബിന്‍ ലാദന്‍ എന്ന കൊടും ഭീകരനെ രക്തസാക്ഷിയെന്നു വിശേഷിപ്പിച്ച, താലിബാന്‍ തീവ്രവാദികളെ പോരാളികള്‍ എന്നു വിശേഷിപ്പിക്കുന്ന സുഡാപ്പികള്‍ക്കും അതിന്റെ വാലാട്ടി സംഘടനകള്‍ക്കു മാത്രമേ സാധിക്കൂ. സാമുദായിക വികാരം ആളികത്തിക്കാനുള്ള ഈ നീക്കത്തിന് സര്‍ക്കാറുകള്‍ അനുകൂലമായി നില്‍ക്കുന്നത് മറ്റൊന്നും കൊണ്ടല്ല. സിനിമ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ ചില ഞാഞ്ഞൂലുകള്‍ പ്രശ്‌നമുണ്ടാക്കും. അത് അവര്‍ക്ക് കൂടുതല്‍ രാഷ്ട്രീയ മൈലേജ് നല്‍കും. മറ്റൊന്ന് ഈ ഈര്‍ക്കിലി പാര്‍ട്ടികള്‍ ചില മണ്ഡലങ്ങളിലെ വിധിയെങ്കിലും മാറ്റിയെഴുതാന്‍ കെല്‍പ്പുള്ളവരാണ്. അതുകൊണ്ട് തന്നെ അവരെ പിണക്കാനും സാധിക്കില്ല. എന്തായാലും സിനിമാ കലാകാരന്മാര്‍ കുടുങ്ങി. മുക്രികളെയും പൂജാരികളെയും ഉള്‍പ്പെടുത്തി ഒരു സൂപ്പര്‍ സ്‌ക്രീനിങ് കമ്മിറ്റി കൂടി എല്ലാ സംസ്ഥാനങ്ങളിലും രൂപീകരിക്കാന്‍ സാധ്യതയുണ്ട്. വെറുതെ ചിത്രത്തിനെതിരേ വാളെടുക്കാന്‍ നടക്കാതെ, 100 കോടി രൂപ ചെലവാക്കിയെടുത്ത ഹോളിവുഡ് സിനിമയുടെ സാങ്കേതിക തികവും കമലഹാസന്‍ എന്ന സൂപ്പര്‍താരത്തിന്റെ അഭിനയ തികവും നല്ലൊരു തിയേറ്ററില്‍ പോയി കണ്ട് ആസ്വദിക്കൂ,
|
No comments:
Post a Comment