'വിശ്വരൂപം', കമലഹാസന്‍ എന്ന അനുഗ്രഹീത നടന്‍റെ വര്‍ഷങ്ങളുടെ പ്രയത്നം ഇന്ന് താല്‍ക്കാലികമായിട്ടാ ണെങ്കിലും പെരുവഴിയില്‍ അകപ്പെട്ടുപോയഅവസ്ഥയിലായിരിക്കുന്നു. കമല്‍ ചിത്രങ്ങളെല്ലാം വിവാദങ്ങളു മായിട്ടാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി റിലീസിങ്ങിന് എത്തിയിരുന്നത്..പക്ഷെ അതെല്ലാം എങ്ങിയെങ്കിലുമൊക്കെ പരിഹരിച്ചു റിലീസിംഗ് ആഘോ ഷമാക്കാറുള്ള പതിവ് ഇത്തവണ നടന്നില്ല എന്ന് മാത്രമല്ല ചിത്രത്തിന്‍റെ റിലീസിംഗ് താല്‌ക്കലികമയിട്ടാണെങ്കിലും പല സംസ്ഥാനങ്ങളിലും നിരോധിച്ചിരിക്കുകയാണ്. ഈ നിരോധനം ഏതെങ്കിലും ഒരു ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കുന്നില്ല,മറിച്ചു ഭരണകൂടത്തിനു അങ്ങിനെയൊരു തീരുമാനം എടുക്കുവാന്‍ തക്ക സാഹചര്യം സൃഷ്ടിച്ചവര്‍ ആരാണോ,അവരാണ് ശരിക്കും ചോദ്യം ചെയ്യപ്പെടേണ്ടത്. സര്‍ഗസൃഷ്ട്ടി കലാകാരന്റെ അവകാശമാണെന്നിരിക്കെ,ആ സര്‍ഗസൃഷ്ട്ടിക്കുമേല്‍ കടന്നുകയറ്റം നടത്തുന്നത് ആവിഷ്ക്കര സ്വാതന്ത്ര്യത്തിനന്റെ അടിച്ചമര്‍ത്തലാണ്. ഒരു കഥയിലോ കവിതയിലോ നാടകത്തിലോ സിനിമയിലോ ഏതെങ്കിലും ഒരു മതത്തെയോ സമൂഹത്തെയോ സംസ്കാരത്തെയോ വിമര്‍ശിച്ചാല്‍ അല്ലെങ്കില്‍ മോശമായി ചിത്രീകരിച്ചാല്‍ , അവര്‍ അത്തരക്കാരായിക്കണമെന്നില്ല...ഇവിടെയോ ലോകത്ത് എവിടെയെങ്കിലുമോ ഏതെങ്കിലും സംസ്കാര പൈതൃകത്തെ ഒരു കലാസൃ ഷ്ടിയില്‍ പരാമര്‍ശിക്കുക വഴി നശിപ്പിച്ചു കളഞ്ഞതായി ഒരു ചരിത്രവും രേഖപ്പെടുത്തിയിട്ടിയില്ല..പിന്നെ എന്താണ് ഭയം..?ആരെയാണ് ഭയം..? ഈ കോലാഹലങ്ങളെല്ലാം ഒരു കലാസ്രിഷ്ടിക്കു നേരെ കാണിക്കുന്നതിലൂടെ സ്വയം തരം താഴുന്ന അവസ്ഥയിലേക്കാണ് മതത്തിന്റെ കാവല്‍ക്കാര്‍ എന്നവകാശപ്പെടുന്നവര്‍ എത്തിച്ചേരുന്നത്. സിനിമകളോ,നോവലുകളോ ഒന്നുമല്ല മതത്തെ കരിവാരിത്തേക്കുന്നത്..മതത്തിന്റെ പേരില്‍ ചില ക്രിമിനളുകള്‍ നടത്തുന്ന അക്രമങ്ങളാണ്..അതിനെല്ലാമെതിരെ പ്രതികരിക്കുകയാണ് വേണ്ടത്...അല്ലാതെ "അങ്ങാടിയില്‍ തോറ്റതിന് അമ്മായിടെ നെന്ച്ചത്ത് " എന്ന് പറഞ്ഞ പോലെ... പ്രതികരിക്കേണ്ടത് അക്രമങ്ങള്‍ക്കെതിരെയാണ്,അല്ലാതെ അക്രമങ്ങളെ തുറന്നുകാണി ക്കുന്നതിനെയല്ല.
|
No comments:
Post a Comment