നിര്‍മാണ രംഗത്തെ മാറുന്ന സാഹചര്യങ്ങള്‍ പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനു എപ്പോഴും സഹായകമാകാറുണ്ട്,
മണലിന്റെ ദൗര്‍ലഭ്യവും, പൊള്ളുന്ന വിലയും, കിട്ടുന്ന മണലിന്റെ ഗുണനിലവാരക്കുറവും നിര്‍മാണ മേഖലയെ പലപ്പോഴും പ്രതിസന്ധിയിലാക്കാറുണ്ട്. അടിക്കടി ഉണ്ടാകുന്ന സിമെന്റ് വിലയുടെ ക്രമാതീതമായ വര്‍ധന തന്നെ ഗൃഹനിര്‍മ്മാണ ബജറ്റ് മാറ്റി മറിക്കുന്നതിനു ഉത്തമ ഉദാഹരണമായി കണക്കാക്കാവുന്നതാണ്. ഇതിനെക്കൂടാതെ നിര്‍മാണ തൊഴിലാളികളുടെ ദൗര്‍ലഭ്യം, ഉയര്‍ന്ന കൂലി, തുടങ്ങിയവക്കെല്ലാം ഒരു പരിഹാരമായാണ് ജിപ്‌സം വാള്‍ പ്ലാസ്റ്റര്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.
പ്രകൃതിജന്യമായ ജിപ്‌സം ഉപയോഗിച്ചു കൊണ്ടുള്ള ഭിത്തി തേപ്പ് വിദേശങ്ങളില്‍ വളരെ കാലമായി ഉപയോഗതിലുള്ളതാണ്. അനാവശ്യമായി ചെലവാകുന്ന സിമെന്റും മണലും ലാഭിക്കാം. ജിപ്‌സം ഉപയോഗിക്കുമ്പോള്‍ഭിത്തി പെയിന്റ് ചെയ്യുന്നതിനു മുന്നോടിയായി ചെയൂന്ന പുട്ടിയിടല്‍ ഒഴിവാക്കാം. വളരെ വേഗത്തില്‍ പണി തീരുന്നത് കൊണ്ട് ആ ഇനത്തിലും ലാഭം തന്നെ.
കെട്ടിടങ്ങളുടെ ഉള്‍ഭിത്തികള്‍ ഏറ്റവും മനോഹരമായി എന്നാല്‍ ഏറ്റവും ചെലവു കുറച്ചു തേച്ച് മിനുക്കാന്‍ വിപണിയിലെത്തിയ പുതിയ ഉല്‍പന്നമാണ് ജിപ്‌സം വാള്‍ പ്ലാസ്റ്റര്‍. ജിപ്‌സം പാനലുകള്‍ നിര്‍മാണ മേഖലയില്‍ പരിചിതമാണെങ്കിലും ജിപ്‌സം വാള്‍ പ്ലാസ്റ്ററുകള്‍ കേരള വിപണിയില്‍ നവാഗതനാണ്.
വിദഗ്ധ തൊഴിലാളികളുടെ അഭാവം മൂലം പ്രതിസന്ധിയിലായ നിര്‍മാണ രംഗത്തിനുപുതു ജീവന്‍ പകരുന്ന ഒരു ഉല്‍പന്നമാണ് ജിപ്‌സം വാള്‍ പ്ലാസ്റ്റര്‍. തേപ്പിന്റെയും പുട്ടിയുടെയും കൂലിയിനത്തില്‍ തന്നെ നല്ല തുക ലാഭിക്കാം. പിന്നെ സമയലാഭവും ഈ ഉല്‍പന്നത്തിന്റെ ജനപ്രീതി വര്‍ദ്ധിപ്പിക്കുന്നു.
ഇഷ്ടിക, ചെങ്കല്ല്, ഹോളോബ്രിക്‌സ്, സിമെന്റ് ബ്ലോക്‌സ് തുടങ്ങിയവ കൊണ്ട് നിര്‍മിച്ച ഭിത്തികള്‍ യഥേഷ്ടം ജിപ്‌സം വാള്‍ പ്ലാസ്റ്റര്‍ ഉപയോഗിച്ച് ഭംഗിയായി തേച്ചെടുക്കാം. ഭിത്തികളില്‍ സിമന്റ് ഉപയോഗിക്കുന്നത് പോലെഉറപ്പും കൂടുതല്‍ ഫിനിഷിങ്ങും ജിപ്‌സം വാള്‍ പ്ലാസ്റ്റര്‍ ഉപയോഗിച്ചാല്‍ ലഭിക്കുന്നതാണ് .
മുറികളിലെ ചൂട് കുറച്ചു നിര്‍ത്തുവാന്‍ ജിപ്‌സം വാള്‍ പ്ലാസ്റ്റര്‍ കൊണ്ട് സാധിക്കും .കുറഞ്ഞ മുതല്‍ മുടക്കുംകൂടുതല്‍ നല്ല ഫിനിഷും സമയലാഭവും കൊണ്ട് കേരളത്തില്‍ ജനപ്രിയമാവുകയാണ് ജിപ്‌സം വാള്‍ പ്ലാസ്റ്റ
ര്‍
No comments:
Post a Comment