അധികബാധ്യത തീരുമാനം പിന്‍വലിക്കില്ല; ചില വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കുമെന്ന് സൂചനറിയാദ്: വിദേശി തൊഴിലാളികളുടെ പേരില്‍ പ്രതിവര്‍ഷം 2400 അധികം ഈടാക്കുമെന്ന മന്ത്രാലയത്തിന്‍െറ തീരുമാനം പിന്‍വലിക്കുന്ന കാര്യം പരിഗണനയിലില്ലെന്നും ചില വിഭാഗങ്ങളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും തൊഴില്‍മന്ത്രി എന്‍ജി. ആദില്‍ ഫഖീഹ് വ്യക്തമാക്കി. പ്രമുഖ വ്യവസായിയും സാമ്പത്തികകാര്യ കോളമിസ്റ്റും റിയാദ് ചേംബറിലെ എന്‍ഡോവ്മെന്‍റ് കമ്മിറ്റി അധ്യക്ഷനുമായ ബദര്‍ അല്‍റാജ്ഹിയുമായി തൊഴില്‍മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭാവിയില്‍ മന്ത്രാലയം എടുക്കുന്ന തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് മന്ത്രാലയ സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ജനഹിതം ആരായുകയും ചെയ്യും. തൊഴിലാളിയുടെ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട് അടുത്തിടെ എടുത്ത തീരുമാനം പിന്‍വലിക്കുകയില്ലെന്നും എന്നാല്‍ കരാര്‍കമ്പനികളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും വ്യക്തമാക്കിയ മന്ത്രി സൗദികളില്ലാത്ത രണ്ട് ലക്ഷം സ്ഥാപനങ്ങള്‍ സ്വകാര്യമേഖലയില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നതായും ചൂണ്ടിക്കാട്ടി. ചര്‍ച്ചയില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ ബദര്‍ അല്‍റാജ്ഹി തന്‍െറ ട്വിറ്റര്‍ പേജില്‍ പ്രസിദ്ധപ്പെടുത്തി.
സ്വദേശിവത്കരണം ലക്ഷ്യം കാണുന്നതിന് അര്‍റാജ്ഹി മന്ത്രിക്ക് സമര്‍പ്പിച്ച ആവശ്യങ്ങളും അദ്ദേഹം പേജില്‍ കുറിച്ചിട്ടുണ്ട്. വികസിത രാജ്യങ്ങളിലേതു പോലെ പ്രതിമാസം രാജ്യത്തെ തൊഴില്‍രഹിതരുടെ എണ്ണം പ്രസിദ്ധീകരിക്കുക, സ്വദേശികള്‍ക്ക് ജോലിചെയ്യാന്‍ കഴിയുംവിധം വ്യാപാരസ്ഥാപനങ്ങളിലെ ജോലിസമയം ക്രമീകരിക്കുക, തൊഴില്‍-തൊഴിലാളി നിയമത്തിലെ സ്ത്രീകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്കരിക്കുക, തൊഴില്‍കമ്പോളത്തിലെ ആവശ്യം പരിഗണിച്ച് വരും വര്‍ഷങ്ങളില്‍ സ്വദേശിവത്കരണത്തിനു വേണ്ട പദ്ധതികള്‍ മുന്‍കൂട്ടി ആവിഷ്കരിക്കുക, തൊഴില്‍കമ്പോളത്തില്‍ ആവശ്യമില്ലാത്ത കോഴ്സുകള്‍ സിലബസില്‍നിന്ന് നീക്കം ചെയ്യുക, തൊഴിലാളികളുമായി ബന്ധപ്പെട്ട ഏത് തീരുമാനവും എടുക്കുന്നതിനു മുമ്പ് ചേംബറുകളുമായി ചര്‍ച്ചചെയ്ത് ആവശ്യമായ മാര്‍ഗനിര്‍ദേശം സ്വീകരിക്കുക, തൊഴിലാളിക്കു മേല്‍ ഏര്‍പ്പെടുത്തിയ അധികബാധ്യതയില്‍ നിന്ന് 'പച്ച' കാറ്റഗറിയിലുള്ള സ്ഥാപനങ്ങളെ ഒഴിവാക്കുക, ഫീസ് വര്‍ധനയിലൂടെ ശേഖരിക്കുന്ന പണം തൊഴില്‍രഹിതര്‍ക്ക് നേര്‍ക്കുനേരെ പ്രയോജനം ചെയ്യും വിധം ചെലവിടുക, മാനവ വിഭവശേഷി വകുപ്പിന്‍െറ ഫണ്ട് സുതാര്യമാക്കുക തുടങ്ങിയ പത്തിനം ആവശ്യങ്ങളാണ് ബദര്‍ അല്‍റാജ്ഹി തൊഴില്‍മന്ത്രിയുടെ മുന്നില്‍ സമര്‍പ്പിച്ചിട്ടുള്ളത്.
ഇതിനിടെ തീരുമാനം സംബന്ധിച്ച് തൊഴിലുടമകളുടെയും ചേംബര്‍ അധ്യക്ഷന്മാരുടെയും ഭാഗത്തു നിന്നുണ്ടായ ശക്തമായ എതിര്‍പ്പിന്‍െറ സാഹചര്യം പരിഗണിച്ച് സ്വകാര്യ തൊഴില്‍മേഖലയിലുണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ മന്ത്രാലയം സ്വകാര്യമായി കമ്മിറ്റിക്ക് രൂപം നല്‍കിയതായി അറിയുന്നു. തീരുമാനം പിന്‍വലിക്കാതെ തൊഴിലുടമകളെ പരമാവധി തൃപ്തിപ്പെടുത്തി സൗദിവത്കരണം സാധ്യമാക്കുന്നതിനുള്ള ഉപായങ്ങളെക്കുറിച്ചാണ് കമ്മിറ്റി പഠിക്കുക. കഴിഞ്ഞ ആഴ്ചയാണ് കമ്മിറ്റിക്ക് മന്ത്രാലയം രൂപം നല്‍കിയത്. തീരുമാനത്തിനെതിരെ ശക്തമായ രംഗത്തുവന്ന കരാര്‍ കമ്പനി ഉടമകളുടെ ആവശ്യം തള്ളിക്കളയാനും കമ്മിറ്റിക്ക് സാധ്യമാകില്ല. കരാറുടമകളുടെ ആവശ്യം അനുഭാവപൂര്‍വമായി പരിഗണിക്കുമെന്ന മന്ത്രിയുടെ ആശ്വാസവാക്കുകളും ഇതിലേക്കാണ് സൂചന നല്‍കുന്നത്. ഫീസ് വര്‍ധിപ്പിച്ച തീരുമാനം പിന്‍വലിക്കണമെന്നും വിഷയത്തില്‍ പുതിയ പഠനം ആവശ്യമാണെന്നുമാണ് കരാര്‍ തൊഴിലുടമകളുടെ ആവശ്യം. സ്വകാര്യ തൊഴില്‍ മേഖലയില്‍ 40 ലക്ഷത്തോളം വരുന്ന തൊഴിലാളികളെ ബാധിക്കുന്ന തീരുമാനം വഴി അഞ്ച് ബില്യണ്‍ റിയാല്‍ (1.3 ബില്യണ്‍ ഡോളര്‍) നടപ്പുവര്‍ഷം തൊഴിലുടമകള്‍ക്ക് ബാധ്യത വരുത്തുമെന്ന് ഇതുമായി ബന്ധപ്പെട്ട സൗദിചേംബറിന്‍െറ കീഴില്‍ നടന്നുവരുന്ന പഠനം തെളിയിക്കുന്നു. ഈ സാഹചര്യത്തില്‍ തീരുമാനം അങ്ങനെതന്നെ തുടരാനോ എന്നാല്‍ പൂര്‍ണമായി പിന്‍വലിക്കാനോ സാധിക്കാത്ത പരുവത്തിലാണ് തൊഴില്‍ മന്ത്രാലയം.
Thanks & Regards
Ansif K
Ansif K
Dammam, KSA
No comments:
Post a Comment