പ്രവാസി യാത്രാപ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി വയലാര്‍ രവി |
ന്യുഡല്‍ഹി: കേരളത്തിലെ പ്രവാസികളുടെ യാത്രാപ്രശ്‌നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വ്യോമയാനമന്ത്രി അജിത് സിംഗില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി. വിമാനയാത്രക്കാരുടെ സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. മോശം കാലാവസ്‌ഥ മൂലം വിമാനങ്ങള്‍ മറ്റിടങ്ങളില്‍ ഇറക്കേണ്ടിവരുമ്പോള്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് അജിത് ഇക്കാര്യങ്ങള്‍ ഉറപ്പുനല്‍കിയത്.ജനുവരിയോടെ ഇക്കാര്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്നും താന്‍ നേരിട്ട് കാര്യങ്ങള്‍ ഗൗരവത്തോടെ ശ്രദ്ധിക്കുമെന്നും അജിത് സിംഗ് വ്യക്‌തമാക്കിയതായി വയലാര്‍ രവി പറഞ്ഞു. |
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net