ഇംഫാലിന്റെ ഉരുക്കു വനിത'യുടെ സമരത്തിന് ഒരു വ്യാഴവട്ടം
ഇംഫാല്‍: ഒരു ജനതയുടെ സ്വതന്ത്രമായ ജീവത അവകാശങ്ങള്‍ക്ക് വേണ്ടി ജലപാനമില്ലാതെ മണിപ്പൂരിന്‍െറ ഉരുക്കു വനിത സന്ധിയില്ല സമരം ആരംഭിച്ചിട്ട് ഇന്ന് ഒരു വ്യാഴവട്ടം പൂര്‍ത്തിയാകുന്നു. 2000 നവംബര്‍ അഞ്ചാം തീയതിയാണ് ചാനു ശര്‍മിള എന്ന ഈറോം ശര്‍മ്മിള ഈ ഒറ്റയാള്‍ പോരാട്ടം ആരംഭിച്ചത്.
മണിപ്പൂരില്‍ നിലവിലുള്ള സായുധസേനാ പ്രത്യേക അധികാര നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഈറോം ശര്‍മിള നിരാഹാര സമരം ആരംഭിച്ചത്. ആഹാരമെന്നതിന്‍െറ രചിയോ മണമോ അറിയാതെ ഒരു പതിറ്റാണ്ടു പിന്നിട്ട ജീവതം നയിച്ചെന്ന റെക്കോര്‍ഡിന് ഈ സമര നായിക മാത്രമാണ് അവകാശി.
യൗവ്വനത്തിന്‍െറ തീക്ഷണതയില്‍ ആരംഭിച്ച സമരം വിജയം കാണുന്നതവരെ അവസാനിപ്പിക്കില്ലെന്ന നിശ്ചയദാര്‍ഡ്യത്തിലാണ് 40 പിന്നിടുമ്പോഴും ഈറോം ശര്‍മിള.
ഇംഫാല്‍ വിമാനത്താവള മേഖലയില്‍ സമരം നടത്തിയവര്‍ക്ക് നേരെ അസം റൈഫിള്‍സ് നടത്തിയ വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ആരംഭിച്ച സമരമാണ് ശര്‍മിള ഇന്നും തുടരുന്നത്.
ഏറെ ക്ഷീണിതയാകുമ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. മരുന്നിന്‍െറ കൂടെ മൂക്കിലൂടെ കൊടുക്കുന്ന ദ്രവ രൂപത്തിലുള്ള ഭക്ഷണമാണ് ഇവരുടെ ജീവന്‍ ഇപ്പോള്‍ നിലനിര്‍ത്തുന്നത്.
വര്‍ഷങ്ങള്‍ നീണ്ട സമരത്തിന് വിരാമമിടാന്‍ സര്‍ക്കാര്‍ തലത്തില്‍ നിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. സായുധ സേനയുമായി ബന്ധപ്പെട്ട പരാതികളെ തുടര്‍ന്ന് ഇതേക്കുറിച്ച് പഠിക്കാനും ബദല്‍ നിര്‍ദ്ദേശം മുന്നോട്ട് വെക്കാനും സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിരുന്നു. മാനുഷിക മുഖമുള്ള മറ്റൊരു നിയമം നടപ്പാക്കണമെന്നും നിലവിലുള്ള നിയമം പിന്‍വലിക്കണമെന്നുമായിരുന്നു സമിതിയുടെ നിര്‍ദ്ദേശം.
എന്നാല്‍, ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മറ്റും പിന്തുണ ലഭിക്കുമ്പോഴും സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടാകാതെ ശര്‍മിളയുടെ നിരാഹാരവും തുടര്‍ന്നു.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment