വയലാര്‍ രവി വരുന്നില്ലാ സുഹൃത്തുക്കളെ!!! പ്രവാസികളോട് കൂറില്ലാത്ത പ്രവാസികാര്യ മന്ത്രിയെ അദേഹത്തിന്റെ വകുപ്പ് നാട്ടിലേക്ക് ആനയിക്കാന്‍ പ്രവാസികളുടെ ശക്തമായ എതിര്‍പ്പ് കാരണം നേതാക്കന്മാര്‍ക്ക് ആദ്യമായി കഴിയാതെ വരുന്നു.
നമ്മുടെ ആവശ്യങ്ങള്‍ക്കായി ശക്തമായി സംഘടിക്കുക പ്രതിഷേധിക്കുക.
Best Regards
PSK.
PSK.
From: usra g <usraag@yahoo.com>
To: Keralites <Keralites@yahoogroups.com>
Sent: Monday, November 5, 2012 9:09 PM
Subject: Re: [www.keralites.net] വയലാര്‍ രവി എത്തും മുമ്പേ പ്രതിഷേധം കത്തുന്നു
To: Keralites <Keralites@yahoogroups.com>
Sent: Monday, November 5, 2012 9:09 PM
Subject: Re: [www.keralites.net] വയലാര്‍ രവി എത്തും മുമ്പേ പ്രതിഷേധം കത്തുന്നു
പ്രിയ സുഹ്രുത്തുക്കളെ,രാഷ്ട്രീയ വ്യത്യാസങ്ങള്‍ ഇല്ലാതെ പറയട്ടെ, വയാലാര്‍ രവിയെ മാത്രമല്ലഇത്തരം നേതാക്കള്‍ വരുമ്പോള്‍ അവര്‍ക്ക് പഞ്ച നക്ഷത്ര സ്വീകരണവും വിരുന്നും മറ്റ് സൗകര്യങ്ങളും നല്‍കി ആനയിക്കുന്ന റാന്‍ മൂളികളായ സവര്‍ണ്ണര്‍ എന്ന് സ്വയം നടിച്ച് കോട്ടിട്ട അധകൃത്ര ജീവികളെയും നമ്മള്‍ സാധാരണക്കാരായ പ്രവാസികള്‍ മേലില്‍ പ്രതിരോധിക്കും എന്ന് മുന്നറിയിപ്പ് നല്‍കിയാലേ, അത് പ്രവര്‍ത്തിച്ചു കാണിച്ചാലേ തുടര്‍ന്നുള്ള കാര്യങ്ങളില്‍ നമുക്ക് രക്ഷയുള്ളൂ.അല്ലെങ്കില്‍ ഇനിയും നേതാക്കള്‍ വരും സ്വികരണവും സദ്യയും കഴിഞ്ഞു അവര്‍ മൂടും തട്ടി പോകും. എന്നത്തേയും പോലെ വാര്‍ത്തകളില്‍ പ്രവാസികളുടെ അവകാശങ്ങളെ കുറിച്ചുള്ള നിറയും.സാധാരണ പ്രവാസിക്ക് പിന്നെയും കഞ്ഞി കുമ്പിളില്‍ തന്നെ. കോട്ടിട്ട ജീവിക്കള്‍ക്ക് ആവശ്യമായത് ലഭിക്കുകയും ചെയ്യും.അതിനാല്‍ നേതാക്കള്‍ക്ക് ഒപ്പം അവര്‍ക്ക് റെഡ് കാര്‍പ്പെറ്റ് വിരിക്കുന്നവരെയും നമ്മള്‍ പ്രതിരോധിക്കും എന്ന്‍ ഇപ്പോള്‍ തീരുമാനിക്കുക....പ്രവര്‍ത്തിക്കുക.....................
From: mohamed rafi <rafi515@yahoo.com>
To: Keralites <Keralites@yahoogroups.com>
Sent: Sunday, November 4, 2012 10:53 PM
Subject: [www.keralites.net] വയലാര്‍ രവി എത്തും മുമ്പേ പ്രതിഷേധം കത്തുന്നു
To: Keralites <Keralites@yahoogroups.com>
Sent: Sunday, November 4, 2012 10:53 PM
Subject: [www.keralites.net] വയലാര്‍ രവി എത്തും മുമ്പേ പ്രതിഷേധം കത്തുന്നു
വയലാര്‍ രവി എത്തും മുമ്പേ പ്രതിഷേധം കത്തുന്നു
വയലാര്‍ രവിയുടെ ഗള്‍ഫ് സന്ദര്‍ശനത്തിന് മുന്നോടിയായി ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളില്‍ ചിലത്
അബൂദബി: കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ഗള്‍ഫ് പര്യടനത്തിന് തിരിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രവാസ ലോകത്ത് പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞദിവസം മുതല്‍ സോഷ്യല്‍നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ മന്ത്രിയുടെ വരവില്‍ പ്രതിഷേധിക്കുന്ന പോസ്റ്റുകളാണ് നിറയെ. എയര്‍ഇന്ത്യ 'റാഞ്ചല്‍' സംഭവത്തില്‍ പ്രവാസികള്‍ക്ക് അനുകൂലമായി ശക്തമായ നിലപാടെടുക്കാന്‍ തയാറാകാതിരുന്നതാണ് വയലാര്‍ രവിക്കെതിരായ രോഷത്തിന് ആക്കം കൂട്ടിയിരിക്കുന്നത്.എയര്‍ ഇന്ത്യയുടെ നിരുത്തരവാദപരമായ നിലപാടുകള്‍ക്ക് പകരം ചോദിക്കാന്‍ ദേശീയ എയര്‍ലൈന്‍സ് ബഹിഷ്കരിച്ച് പ്രതിഷേധിക്കുന്നതോടൊപ്പം, പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് വില കല്‍പിക്കാത്ത രാഷ്ട്രീയ നേതാക്കളെ ഗള്‍ഫിലേക്ക് സ്വാഗതം ചെയ്യേണ്ടതില്ലെന്ന വികാരവും ഗള്‍ഫിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കിടയില്‍ ശക്തമാണ്. ഈ മാസം ആറിന് രാത്രി 9.20ന് ദുബൈ വഴി എമിറേറ്റ്സ് വിമാനത്തില്‍ തിരിക്കുന്ന മന്ത്രി ആദ്യമെത്തുന്നത് സൗദിയിലെ റിയാദിലാണ്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.എന്‍. അജയന്‍, പ്രവാസികാര്യ മന്ത്രാലയം ജോ. സെക്രട്ടറി ടി.കെ. മനോജ് കുമാര്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടാകും. റിയാദിലെ പരിപാടികള്‍ക്കു ശേഷം വ്യാഴാഴ്ച രാത്രി ജിദ്ദയിലെത്തും. വെള്ളിയാഴ്ച രാവിലെ എട്ടിന് ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹ്റൈനിലെത്തും. അവിടെ നിന്ന് ശനിയാഴ്ച ഉച്ചക്ക് ഒന്നരക്ക് കുവൈത്തിലേക്കു തിരിക്കും. കുവൈത്തില്‍നിന്ന് ഈമാസം 11ന് ഞായറാഴ്ച രാത്രി 12.30ന് എമിറേറ്റ്സ് വിമാനത്തില്‍ ദുബൈയിലെത്തും. 12ന് ദുബൈയിലും അബുദാബിയിലും പരിപാടികളില്‍ സംബന്ധിക്കും. 13ന് അബൂദബിയില്‍ നിന്ന് ഇത്തിഹാദ് വിമാനത്തില്‍ രാവിലെ പത്തിനാണ് മസ്കത്തിലെത്തുന്നത്. 14ന് രാത്രി 11.10ന് മസ്കത്തില്‍ നിന്ന് അദ്ദേഹം ദല്‍ഹിയിലേക്ക് മടങ്ങുന്നത് എയര്‍ ഇന്ത്യാ വിമാനത്തിലാണ്.
കൊച്ചിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിന്‍െറ പ്രചരത്തിനാണ് വയലാര്‍രവി ഗള്‍ഫ് പര്യടനം നടത്തുന്നതെന്നാണ് പ്രവാസികാര്യമന്ത്രാലയം പറയുന്നത്. പ്രവാസി സുരക്ഷാ യോജന അടക്കം ക്ഷേമ പദ്ധതി പ്രവാസികള്‍ക്ക് പരിചയപ്പെടുത്തുന്നതും യാത്രയുടെ ഉദ്ദേശ്യങ്ങളിലൊന്നാണ്. ഏഴു ദിവസത്തെ പര്യടനത്തില്‍ ഖത്തറിനെ ഒഴിവാക്കിയത് എന്താണെന്നത് സംബന്ധിച്ച് അവ്യക്തതയുണ്ട്

www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___
No comments:
Post a Comment