Friday 30 November 2012

[www.keralites.net] മുന്‍ പ്രധാനമന്ത്രി ഐ.കെ.ഗുജ്‌റാള്‍ (93) അന്തരിച്ചു

 

ഐ.കെ.ഗുജ്‌റാള്‍ അന്തരിച്ചു







ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഐ.കെ.ഗുജ്‌റാള്‍ (93) അന്തരിച്ചു. ഗുഡ്ഗാവിലെ സ്വകാര്യ ആസ്പത്രിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു അന്ത്യം. കടുത്ത ശ്വാസതടസത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു.

ഇന്ത്യയുടെ പന്ത്രണ്ടാമത് പ്രധാനമന്ത്രിയായി 1997 ഏപ്രിലിലാണ് ഗുജ്‌റാള്‍ അധികാരമേറ്റത്. 1997 ഏപ്രില്‍ 21 മുതല്‍ 1998 മാര്‍ച്ച് 19 വരെ അദ്ദേഹം പ്രധാനമന്ത്രിപദം വഹിച്ചു.

ഇപ്പോള്‍ പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ ഝലം ജില്ലയില്‍ 1919 ഡിസംബര്‍ നാലിനാണ് ഐ.കെ. ഗുജ്‌റാള്‍ എന്ന ഇന്ദര്‍ കുമാര്‍ ഗുജ്‌റാളിന്റെ ജനനം. അവ്താര്‍ നാരായണ്‍ ഗുജ്‌റാളിന്റെയും പുഷ്പ ഗുജ്‌റാളിന്റെയും മകനാണ് അദ്ദേഹം. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഗുജ്‌റാള്‍, ക്വിറ്റിന്ത്യാ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് 1942 ല്‍ ജയില്‍വാസം അനുഭവിച്ചു. ഒന്നാം ഗള്‍ഫ് യുദ്ധകാലത്ത് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് നേതൃത്വം നല്‍കി.

ഐ.കെ.ഗുജ്‌റാള്‍ എന്ന ഇന്ദര്‍കുമാര്‍ ഗുജ്‌റാള്‍, ഇന്ദിരാഗാന്ധി, വി.പി.സിങ്, ദേവഗൗഡ എന്നിവര്‍ക്ക് കീഴില്‍ കേന്ദ്രമന്ത്രിയായിരുന്നു. പാര്‍ലമെന്ററികാര്യം, വാര്‍ത്താവിനിമയ പ്രക്ഷേപണം, പൊതുമരാമത്ത്, ആസൂത്രണം, വിദേശകാര്യം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

റഷ്യയിലെ ഇന്ത്യയുടെ സ്ഥാനപതിയായിയിരുന്ന അദ്ദേഹം പ്രശസ്തനായ നയതന്ത്രപ്രതിനിധി എന്ന നിലയ്ക്കും കഴിവ് തെളിയിച്ചിട്ടുണ്ട്. 'മാറ്റേഴ്‌സ് ഓഫ് ഡിസ്‌ക്രീഷന്‍' എന്നാണ് അദ്ദേഹത്തിന്റെ അത്മകഥ. ഉറുദുഭാഷയില്‍ നിപുണനായിരുന്ന അദ്ദേഹം കാവ്യശകലങ്ങള്‍ ഉദ്ധരിച്ചാണ് പ്രസംഗിച്ചിരുന്നത്.

അഞ്ച് അയല്‍ രാജ്യങ്ങളുമായി നടപ്പാക്കിയ നയതന്ത്രസമീപനങ്ങള്‍ ഗുജ്‌റാള്‍ നയതന്ത്രം എന്ന പേരില്‍ അറിയപ്പെട്ടു. 1999 മുതല്‍ സജീവരാഷ്ട്രീയം വിട്ടു. 57 രാജ്യങ്ങളിലെ മുന്‍പ്രസിഡന്റുമാരും മുന്‍പ്രധാനമന്ത്രിമാരും ചേര്‍ന്നു രൂപീകരിച്ച ക്ലബ് ഓഫ് മാഡ്രിഡില്‍ അംഗമായി.

അറിയപ്പെടുന്ന ചിത്രകാരനായ സതീഷ് ഗുജ്‌റാള്‍ സഹോദരനാണ്. ഭാര്യ ഷീല ഉറുദു കവയത്രിയായിരുന്നു. അവര്‍ 2011 ല്‍ മരിച്ചു. മക്കള്‍: വിശാല്‍ ഗുജ്‌റാല്‍, നരേഷ് ഗുജ്‌റാള്‍. രണ്ടാമത്തെ മകന്‍ നരേഷ് ഗുജ്‌റാള്‍ രാജ്യസഭാംഗമാണ്.
Fun & Info @ Keralites.net
യൗവനം




Fun & Info @ Keralites.net
കുടുംബത്തോടൊപ്പം.

Fun & Info @ Keralites.net
മുന്‍മുഖ്യമന്ത്രി ഇ.കെ.നായനാര്‍ക്കും മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാറിനുമൊപ്പം.

Fun & Info @ Keralites.net
മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണനൊപ്പം.


Fun & Info @ Keralites.net
പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെറിഫിനൊപ്പം.

Fun & Info @ Keralites.net
ദക്ഷിണാഫ്രിക്കന്‍ മുന്‍പ്രസിഡണ്ട് നെല്‍സണ്‍ മണ്ടേലയ്‌ക്കൊപ്പം.

Fun & Info @ Keralites.net
മുന്‍പ്രധാനമന്ത്രി നരസിംഹ റാവുവിനൊപ്പം.

Fun & Info @ Keralites.net
യാസര്‍ അറാഫത്തിനൊപ്പം.

Fun & Info @ Keralites.net
മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാറിനൊപ്പം.


Fun & Info @ Keralites.net
മുന്‍പ്രധാനമന്ത്രി എ.ബി.വാജ്‌പേയിക്കൊപ്പം.

Fun & Info @ Keralites.net
ഭാര്യയ്‌ക്കൊപ്പം മീനാക്ഷി ഹൂജയുടെ പുസ്തകപ്രകാശനവേളയില്‍

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment