Friday 26 October 2012

[www.keralites.net] മലയാളമഹോത്സവക്കാര്‍ക്ക് സി.വി. രാമന്‍പിള്ള സി.വി. രാമന്‍

 

മലയാളമഹോത്സവക്കാര്‍ക്ക് സി.വി. രാമന്‍പിള്ള സി.വി. രാമന്‍


Fun & Info @ Keralites.netടി.ജി.ബേബിക്കുട്ടി



തിരുവനന്തപുരം: വിശ്വമലയാളമഹോത്സവത്തിന്റെ പ്രചാരണം കൊഴുത്തപ്പോള്‍ സി.വി. രാമന്‍പിള്ളയുടെ പ്രതിമ സി.വി. രാമന്റേതായി. സ്റ്റാച്യൂ ജങ്ഷനില്‍ മാധവരായര്‍ പ്രതിമയ്ക്കു സമീപമാണ് സി.വി. രാമന്‍പിള്ള എന്ന ചുവരെഴുത്തോടെ നൊബേല്‍ ജേതാവായ ശാസ്ത്രകാരന്‍ സി.വി. രാമന്റെ താത്കാലിക പ്രതിമ സ്ഥാപിച്ചത്. 

വ്യാഴാഴ്ച രാത്രിയാണ് മലയാള മഹോത്സവത്തിന്റെ ഭാഗമായി നഗരത്തിലെ പ്രമുഖ കേന്ദ്രങ്ങളിലെല്ലാം മലയാള സാഹിത്യകാരന്‍മാരുടെ പ്രതിമ വെച്ചത്. പ്രതിമയ്‌ക്കൊപ്പം നല്‍കിയിട്ടുള്ള ജീവചരിത്രക്കുറിപ്പിലും സംഘാടകര്‍ പുലിവാല്‍ പിടിച്ചിട്ടുണ്ട്. പാളയം രക്തസാക്ഷിമണ്ഡപത്തിനു സമീപം വെച്ചിട്ടുള്ള ബഞ്ചമിന്‍ ബെയ്‌ലിയുടെ പ്രതിമയ്‌ക്കൊപ്പം അദ്ദേഹം 34 വര്‍ഷം കേരളത്തില്‍ മതപരിവര്‍ത്തനവും ഭാഷാസേവനവും നടത്തിയെന്നാണ് വിവരണം. മിഷണറിപ്രവര്‍ത്തനത്തെ, വിവര്‍ത്തനം ചെയ്തപ്പോള്‍ മതപരിവര്‍ത്തനം എന്നായിപ്പോയെന്ന് മാത്രം. 37-ാം വയസ്സില്‍ അന്തരിച്ച കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പ്രതിമ കണ്ടാല്‍ 70 വയസ്സുണ്ടെന്നു തോന്നും. കനകക്കുന്നിനു മുന്നിലാണ് ഈ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്.

Mathrubhumi

അടിക്കുറിപ്പ്
സാക്ഷരകേരളം അല്ലെ !! വരും കാലത്ത് മഹാത്മാ ഗാന്ധിയുടെ പ്രതിമക്കു താഴെ "രാഹുല്‍ ഗാന്ധി' എന്നോ
 "വാദ്ര ഗാന്ധി" എന്നോ  എഴുതി കണ്ടാല്‍അത്ഭുതപ്പെടാനില്ല

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment