ടി.പിയെക്കുറിച്ച് സിനിമ; മലയാള താരങ്ങളില്ല
കണ്ണൂര്‍: ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍െറ ജീവിതവും മരണവും പ്രമേയാക്കുന്ന 'സഖാവ് ടി.പി 51 വയസ്സ് 51 വെട്ട്' എന്ന സിനിമയില്‍ അഭിനയിക്കാന്‍ മലയാളതാരങ്ങള്‍ക്ക് മടി. പല മലയാള താരങ്ങളെയും സമീപിച്ചെങ്കിലും രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ സംഭവമെന്ന നിലയിലും സി.പി.എമ്മിന്‍െറ അതൃപ്തി ഭയന്നും താരങ്ങള്‍ പിന്മാറുന്നതായി സംവിധായകന്‍ മൊയ്തു തായത്ത് പറഞ്ഞു. തമിഴിലെയും കന്നടയിലെയും ചില താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഒക്ടോബര്‍ പത്തിന് ചിത്രീകരണം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
തിരക്കഥ തയാറാക്കിയ ശേഷം ടി.പിയുടെ വേഷം ചെയ്യാന്‍ നടന്‍ വിജയരാഘവനുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍, അവസാന നിമിഷം അദ്ദേഹം പിന്മാറി. പിന്നീട് പലരുമായും ബന്ധപ്പെട്ടെങ്കിലും ആരും സഹകരിക്കാന്‍ തയാറായില്ല. ടി.പിയുടെ വേഷം ചെയ്യാമെന്നേറ്റ മറ്റൊരു പ്രമുഖ നടനും അവസാന നിമിഷം ഒഴിവാക്കാനാവശ്യപ്പെട്ടു. ടി.പിയുടെ ഭാര്യ രമയായി അഭിനയിക്കാന്‍ നടി രോഹിണിയെ സമീപിച്ചിരുന്നു. സ്ക്രിപ്റ്റ് മുഴുവന്‍ വായിച്ചു നോക്കിയ ശേഷം തീരുമാനിക്കാമെന്നാണ് അവര്‍ പറഞ്ഞത്. കഴിഞ്ഞ ഓണത്തിന് ചിത്രീകരണം തുടങ്ങാമെന്നാണ് വിചാരിച്ചതെങ്കിലും രണ്ട് നിര്‍മാതാക്കള്‍ പിന്മാറി.
പാര്‍ട്ടി തലത്തിലുള്ള അതൃപ്തി ഭാവിയില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് കരുതിയാണ് ഇവര്‍ പിന്മാറിയത്. സമ്മര്‍ദവും മേലുണ്ടായിരുന്നത്രെ. സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് നിരവധി തവണ തനിക്കെതിരെയും ഭീഷണി ഉയര്‍ന്നെന്ന് കണ്ണൂരില്‍ താമസിക്കുന്ന മൊയ്തു പറയുന്നു. എന്തു ഭീഷണിയുണ്ടായാലും സിനിമയുമായി മുന്നോട്ടു പോകാനാണ് തുരുമാനം. ജലീല്‍ ബാദുഷയാണ് കാമറ നിര്‍വഹിക്കുന്നത്.
ഒഞ്ചിയത്തുകാരനായ മൊയ്തു സി.പി.എം സഹയാത്രികനായിരുന്നു. ടി.പിയുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണാന്‍ കഴിഞ്ഞ മൊയ്തുവിന് അതുകൊണ്ടുതന്നെ രാഷ്ട്രീയ കേരളത്തെ നടുക്കിയ കൊലപാതകത്തെക്കുറിച്ച് നിശ്ശബ്ദനാകാനാവുന്നില്ല. ഷൂട്ടിങ് മുഴുവന്‍ ഒഞ്ചിയത്തു തന്നെയാണ്.
കൈരളി ടി.വിയുടെ പട്ടുറുമാല്‍ എന്ന റിയാലിറ്റി ഷോയുടെ പ്രൊഡ്യൂസറായിരുന്ന മൊയ്തുവിന്‍െറ ആദ്യ സിനിമാ സംരംഭമാണ് ഇത്.
No comments:
Post a Comment