Wednesday, 3 October 2012

[www.keralites.net] രണ്ടുരൂപാ അരി ആര്‍ക്കും വേണ്ട, ഒരു രൂപയ്ക്ക് വെള്ളം ചേര്‍ക്കാത്ത കള്ള് മതി !!!

 

കള്ള് വേണ്ടവരുടെ വിഹ്വലതകള്‍

കേരളത്തില്‍ 16 വര്‍ഷം മുമ്പ് നിരോധിച്ച ചാരായംതന്നെയാണ് കള്ളിന്‍െറ മറവില്‍ സംസ്ഥാനത്ത് ഇപ്പോഴും വില്‍ക്കുന്നത് എന്നതുകൊണ്ടുതന്നെ ചാരായ നിരോധം ഫലപ്രദമാവണമെങ്കില്‍ കള്ള് നിരോധിക്കുന്ന കാര്യം അടുത്ത സാമ്പത്തിക വര്‍ഷത്തിലെങ്കിലും സര്‍ക്കാര്‍ പരിഗണിക്കണമെന്ന് കേരള ഹൈകോടതി നിര്‍ദേശിച്ചത് കഴിഞ്ഞ സെപ്റ്റംബര്‍ 20നാണ്. അന്നതിനെ എതിര്‍ക്കാന്‍ ആവേശം കാണിക്കാതിരുന്ന എക്സൈസ് മന്ത്രി കെ. ബാബുവും എസ്.എന്‍.ഡി.പിയും സി.പി.എമ്മും പ്രതിപക്ഷ നേതാവും മറ്റു പലരും ഇപ്പോള്‍ വര്‍ധിത വീറോടെ കള്ളിനു വേണ്ടി രംഗത്തു വന്നിരിക്കുന്നു. പ്രകോപനം വ്യക്തമാണ്. കള്ളു വ്യവസായം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഹൈകോടതി നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടുകളഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യു.ഡി.എഫിലെ ചില ഘടകകക്ഷികളുടെ നീക്കം ഗൂഢലക്ഷ്യത്തോടെയാണെന്ന് കണ്ടെത്തിയിരിക്കുന്നു. ആ ഗൂഢലക്ഷ്യം എന്താണെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, എസ്.എന്‍.ഡി.പി യോഗം പ്രസിഡന്‍റ് വെള്ളാപ്പള്ളി അത് തുറന്നുപറയാതിരുന്നിട്ടുമില്ല. കള്ളുവ്യവസായത്തിനെതിരായ ലീഗ് നിലപാട് ഈഴവ സമുദായത്തിനുനേരെയുള്ള വെല്ലുവിളിയാണത്രെ. കള്ളു വ്യവസായത്തെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമം എന്തുവിലകൊടുത്തും പ്രതിരോധിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കള്ളുചെത്ത് ഒറ്റയടിക്ക് നിരോധിക്കുന്നത് അപ്രായോഗികമാണെന്ന അഭിപ്രായമാണ് കെ.പി.സി.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment