എയര്‍ ഇന്ത്യയുടെ അനാസ്‌ഥ വീണ്ടും; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം |
| | കൊച്ചി: സംസ്‌ഥാനത്ത് എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്ന് വ്യാപകമായി വെട്ടിച്ചുരുക്കുന്നു. രാവിലെ കരിപ്പൂരിലേക്കുള്ള സര്‍വീസുകള്‍ കൊച്ചിയില്‍ അവസാനിപ്പിച്ചാണ് എയര്‍ ഇന്ത്യയുടെ പീഡനം. ആദ്യ മൂന്നു വിമാനങ്ങളിലെ യാത്രക്കാരെ എട്ടരയോടെ മറ്റൊരു വിമാനത്തില്‍ കരിപ്പൂരില്‍ എത്തിച്ചുവെങ്കിലും അധികൃതരുടെ നിഷേധാത്മക നിലപാടിനെ തുടര്‍ന്ന് നാലാമത്തെ വിമാനത്തിലെ യാത്രക്കാര്‍ റണ്‍വേയില്‍ ഇറങ്ങി പ്രതിഷേധിച്ചു. എയര്‍ ഇന്ത്യ ഓഫീസില്‍ എത്തി കൂട്ടത്തോടെ പരാതി നല്‍കാനും യാത്രക്കാര്‍ തീരുമാനിച്ചു. ഡ്യൂട്ടി സമയം അവസാനിച്ചതിനാല്‍ കോഴിക്കോട്ടേക്ക് യാത്ര തുടരാന്‍ കഴിയില്ലെന്ന് പൈലറ്റ് അറിയിച്ചതോടെ പ്രതിഷേധത്തിന് തുടക്കം. പകരം പൈലറ്റിനെയും ജീവനക്കാരെയും ഡ്യൂട്ടിക്ക് നിയോഗിച്ച് മറ്റൊരു വിമാനത്തില്‍ യാത്ര തുടരാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചതോടെയാണ് പ്രതിഷേധത്തിന് അയവ് വന്നത്. വിമാനത്തിന്റെ മറ്റ് ജീവനക്കാര്‍ ഉടന്‍ ഡ്യൂട്ടിക്ക് എത്തിയെങ്കിലും പൈലറ്റും എയര്‍ഹോസ്‌റ്റസും 11.40 ഓടെയാണ് എത്തിയത്. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള മൂന്നു വിമാനങ്ങള്‍ രാവിലെ നെടുമ്പാശേരിയില്‍ ഇറക്കിയിരുന്നു. പിന്നാലെ 9.30ഓടെ എത്തിയ ബഹ്‌റൈന്‍- കോഴിക്കോട് വിമാനവും നെടുമ്പാശേരിയില്‍ സര്‍വീസ് അവസാനിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നു മണിക്ക് കോഴിക്കോട് എത്തേണ്ടിയിരുന്ന വിമാനം ഇന്നലെ വൈകിട്ട് ഇന്ത്യന്‍ സമയം 8.30 ഓടെ ബഹ്‌റൈനില്‍ നിന്നും വൈകിയാണ് പുറപ്പെട്ടത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദോഹയിലും മുംബൈയിലൂം മൂന്നു മണിക്കൂര്‍ വീതം വൈകിപ്പിച്ച ശേഷമാണ് കൊച്ചിയില്‍ ഇറക്കിയത്. രണ്ടര മണിക്കൂറോളം കൊച്ചിയില്‍ വൈകിയശേഷമാണ് യാത്ര തുടരാന്‍ കഴിയില്ലെന്ന് അറിയിച്ചത്. ബഹ്‌റൈനില്‍ നിന്നുള്ള വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് മുംബൈയില്‍ യാത്ര അവസാനിപ്പിച്ചു. മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ കൊച്ചിയില്‍ എത്തിച്ചത്. മുംബൈയില്‍ നിന്നുള്ള പൈലറ്റിന്റെ ഡ്യൂട്ടി കഴിഞ്ഞുവെന്ന് ചുണ്ടിക്കാട്ടിയാണ് എയര്‍ ഇന്ത്യ നെടുമ്പാശേരിയിലും സര്‍വീസ് അവസാനിപ്പിച്ചതെന്നും മൂന്നാത്തെ വിമാനമാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നതെന്നും യാത്രക്കാര്‍ പ്രതികരിച്ചു. 20 മണിക്കൂറോളം വിമാനത്തിനുള്ളില്‍ കഴിയുന്ന തങ്ങള്‍ വേണ്ടത്ര ഭക്ഷണമോ വെള്ളമോ നല്‍കിയിട്ടില്ല. ലഗേജുകള്‍ മിക്കതും കാണാതായി. വിമാനത്തിന്റെ എ.സി പ്രവര്‍ത്തിപ്പിക്കാതെ പീഡിപ്പിക്കുകയാണെന്നും യാത്രക്കാര്‍ പറയുന്നു. ഇന്നലെ എയര്‍ ഇന്ത്യ സര്‍വീസ് നെടുമ്പാശേരിക്കു പകരം തിരുവനന്തപുരത്ത് ഇറക്കിയതും യാത്രക്കാരുടെ പ്രതിഷേധത്തെ വിമാന റാഞ്ചലായി ചിത്രീകരിച്ച പൈലറ്റിന്റെ നടപടിയും നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
No comments:
Post a Comment