Tuesday, 11 September 2012

[www.keralites.net] Mathrubhumi books

 

നായരുടെ ആദിമാതാവ് പുലയി, ചെറുമി-ഈഴവരുടെയും!!!

 

നായര്‍ സമുദായം പുലയരില്‍ നിന്നും ഈഴവര്‍ ചെറുമിസമുദായത്തില്‍ നിന്നും ഉണ്ടായതെന്ന് വിശദമായ വിവരിക്കുന്ന വ്യത്യസ്തമായ പുസ്തകമാണ് കുട്ടിക്കാട് പുരുഷോത്തം ചോന്‍ രചിച്ച 'നായരുടെ ആദിമാതാവ് പുലയി, ചെറുമി-ഈഴവരുടെയും'.

പുസ്തകം മുന്നോട്ട് വെയ്ക്കുന്ന വാദഗതികള്‍ ഇവയാണ്.
ഒ
രു വമ്പിച്ച ധാര്‍മ്മിക-സാമൂഹ്യഅട്ടിമറി വഴിയാണ് ഇന്നത്തെ ഹിന്ദുമതം സ്ഥാപിതമായത്. ഇറാനില്‍ നിന്നും അഭയാര്‍ത്ഥികളായി വന്നുകയറിയ ഒരു പറ്റം പുരോഹിതര്‍ അവരുടെ നന്മക്കായി ഉണ്ടാക്കിയ മതമാണ് ഹിന്ദുമതം. സംസ്‌കൃതം കീഴ്‌പ്പെടുത്താനുള്ള ഭാഷയായിരുന്നൂ ആദികാലത്ത്. സംസ്‌കൃതം വഴി നിലനിന്നിരുന്ന വിചാരധാരകളെല്ലാം തകിടം മറിക്കുകയാണ് പുരോഹിതര്‍ ചെയ്തത്.

പ
ണ്ടത്തെ ഉത്തരഭാരതം കാശ്മീരിന് വടക്കാണ്. റിക് വേദത്തിലെ കൂട്ടക്കൊലകളും ശ്രീരാമകഥയും ഇവിടെയാണ് സംഭവിച്ചത്. കാസ്​പിയന്‍ കടലിലെ ഒരു ദ്വീപായിരുന്നൂ ശ്രീലങ്ക.

നെ
നട്‌സി എന്ന റഷ്യന്‍ പ്രാന്തപ്രദേശത്ത് മൃഗതുല്യരായി ജീവിച്ചിരുന്ന വംശക്കാരായിരുന്നൂ ആര്യന്മാര്‍ .

ഭാ
രതത്തില്‍ മുഴുവന്‍ ദ്രാവിഡവംശജരായിരുന്നൂ ഉണ്ടായിരുന്നത്. പുരോഹിതരൊഴിച്ച് മറ്റാരും ആര്യന്മാരല്ല.

അ
സുരന്‍ എന്നാല്‍ ഈശ്വരധര്‍മ്മത്തില്‍ വിശ്വസിക്കുന്നവന്‍ എന്നാണ് ശരിയായ അര്‍ത്ഥം. അപ്പോള്‍ ഈശ്വരധര്‍മ്മത്തില്‍ വിശ്വസിക്കുന്നവന്‍ ദൈവനിഷേധിയാകുന്നതെങ്ങെനെ...!

ശൂ
ദ്രന്മാര്‍ ഒരു കാലത്ത് സന്മാര്‍ഗ്ഗമാര്‍ഗ്ഗത്തിലെ പരിശുദ്ധസന്യാസിഗണമായിരുന്നു.

ഈ
ഴവര്‍ കേരളത്തില്‍ എത്തുന്നത് 4500 കൊല്ലം മുമ്പാണ്.

ഗ്രീ
സ്സില്‍ നിന്നാണ് നായര്‍വംശജരും നമ്പൂതിരിമാരും കേരളത്തിലേക്ക് 900 വര്‍ഷം മുമ്പ് വരുന്നത്. നമ്പൂതിരിയുടെ വാല്യക്കാരായി വന്നവരല്ല നായന്മാര്‍ . നായര്‍ വംശജരുടെ കൂടെ അവരുടെ കാവുസൂക്ഷിപ്പുകാരായി നമ്പൂതിരിയും വന്നു എന്നതാണ് വാസ്തവം.

മ
ഹാബലി ചരിത്രപുരുഷനാണ്. കെട്ടുകഥയിലെ നായകനല്ല. ഭഗോതി(സിന്ധു)നദീതീരത്തെ പട്ടാല തലസ്ഥാനമാക്കി ഭരിച്ചിരുന്ന രാജാവായിരുന്നൂ മഹാബലി. കേരളം അദ്ദേഹം കീഴടക്കിയ അനേകം രാജ്യങ്ങളിലൊന്ന് മാത്രം.

ഓ
ണം കേരളത്തിന്റെ മാത്രം ഉല്‍സവമല്ല. 6300 വര്‍ഷം മുമ്പ് ഈജിപ്തിലും ഇറാഖിലും ഓണം ആഘോഷിച്ചിരുന്നു.

കേരളത്തിലെ വ്യത്യസ്തജനവിഭാഗങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനവും പുസ്തകത്തിലുണ്ട്.

ഇത്തരം വാദഗതികള്‍ മുമ്പൊരിക്കലും ഉന്നയിക്കപ്പെട്ടിട്ടില്ലാത്തത് കൊണ്ട് തന്നെ അറുന്നൂറോളം പേജുകളുള്ള നായരുടെ ആദിമാതാവ് പുലയി, ചെറുമി-ഈഴവരുടെയും കേരളചരിത്രത്തിലേക്കുള്ള വഴി മാറിയുള്ള നടത്തമായിത്തന്നെ കാണണം. ഹിന്ദുമതവുമായി ബന്ധപ്പെട്ടുള്ള പുതിയ പാഠങ്ങള്‍ ഈ പുസ്തകം തരാതിരിക്കില്ല.

കുട്ടിക്കാട് പുരുഷോത്തം ചോന്‍ തന്നെ സ്വയം പ്രസിദ്ധപ്പെടുത്തിയ പുസ്തകത്തിന്റെ പരിഷ്‌കരിച്ച മൂന്നാം പതിപ്പ്.

 


www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment