എണ്ണക്കമ്പനികളുടെ ഈ വര്‍ഷത്തെ ലാഭം 1.2 ലക്ഷം കോടി രൂപയായിട്ടും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ച് ജനങ്ങളെ കൂടുതല്‍ കൊള്ളയടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെ.....
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാദം തെറ്റാണ്. രാജ്യത്തെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള സമ്പത്ത് ഇവിടെ ഉണ്ട്.
കോര്‍പറേറ്റുകള്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപ കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കുന്ന സര്‍ക്കാര്‍ സാധാരണക്കാരനുള്ള സഹായങ്ങള്‍ ഓരോന്നായി നിര്‍ത്തുകയാണ്.
കഴിഞ്ഞ വര്‍ഷം 2 ജി സ്പെക്ട്രം അഴിമതിയിലൂടെ 1.76 ലക്ഷം കോടി രൂപ കൊള്ളയടിച്ച വാര്‍ത്തയാണ് പുറത്ത് വന്നതെങ്കില്‍ ഇപ്പോള്‍ 1.86കോടിയുടെ കല്‍ക്കരി അഴിമതിയാണ് ഉണ്ടായത്. സ്പെക്ട്രം അഴിമതിയിലൂടെ കൊള്ളയടിച്ച തുക ഉണ്ടായിരുന്നെങ്കില്‍ അഞ്ചു വര്‍ഷത്തേക്ക് രാജ്യത്തെ എട്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ കഴിയുമായിരുന്നു. യൂണിഫോം ഉള്‍പ്പെടെ കുട്ടികള്‍ക്ക് സൗജന്യമായി നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചിട്ട് വര്‍ഷങ്ങളായി. പണം ഇല്ലെന്ന് പറഞ്ഞ് ഇത് നടപ്പാക്കിയിട്ടില്ല.
കല്‍ക്കരി കുംഭകോണത്തിലൂടെ നഷ്ടമാക്കിയ തുക ഉണ്ടായിരുന്നുവെങ്കില്‍ രാജ്യത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സൗജന്യ ഭക്ഷ്യധാന്യം നല്‍കാന്‍ കഴിയും.
രാജ്യത്ത് 54 ശതകോടീശ്വരന്‍മാരുടെ (Billionaires) കൈയിലുള്ള പണം ജിഡിപിയുടെ മൂന്നിലൊന്ന് വരും. എന്നിട്ടും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പണം ഇല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സമ്പന്നര്‍ക്കു വേണ്ടി മാത്രമാണ് ഭരണം. അവര്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ ഇളവുകള്‍ നല്‍കുമ്പോള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സബ്സിഡിയും മറ്റു സഹായങ്ങളും ഇല്ലാതാക്കുകയാണ്.
എല്ലാ അഴിമതിക്കും കൂട്ട് നിന്ന് താനൊന്നും ചെയ്തിട്ടില്ലെന്ന കൗശലമാണ് പ്രധാനമന്ത്രി കാണിക്കുന്നത്.അഴിമതിക്കെതിരെ പാര്‍ലമെന്റ് സ്തംഭിപ്പിച്ച ബിജെപിക്ക് അതിനുള്ള ധാര്‍മിക അവകാശമില്ല. അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും കോടികളുടെ അഴിമതിയാണ് നടക്കുന്നത്. അതോടൊപ്പം രാജ്യത്തെ ജനങ്ങളില്‍ വര്‍ഗീയ വേര്‍തിരിവ് ഉണ്ടാക്കുന്നതിന് ശക്തമായ ശ്രമമാണ് നടക്കുന്നത്.
No comments:
Post a Comment