Thursday, 5 July 2012

[www.keralites.net] ഇസ്തിരിക്കുട്ടിക്കൊരിസ്തിരിപ്പെട്ടി

 

ഇസ്തിരിക്കുട്ടിക്കൊരിസ്തിരിപ്പെട്ടി

രണ്ട് മൂന്ന് ദിവസം മുമ്പ് ഒരു ഇസ്തിരിയിടല് (തേയ്ക്കുക എന്നാണ് വീട്ടില് പറയണത്) spree യിലായിരുന്നു. ഇസ്തിരിയിടുക മടക്കി വയ്ക്കുക ഇസ്തിരിയിടുക മടക്കിവയ്ക്കുക. ഇതന്നെ. അന്ന് രാത്രിയോടെ ഇസ്തിരിക്കുട്ടിയെന്ന് പേരും വീണു. ഏതായാലും പേരിനോടൊപ്പം ഒരു ചോദ്യവും വന്നു, ഇസ്തിരിപ്പെട്ടിക്ക് ഇംഗ്ലിഷെന്ത് എന്ന്. ഇവിടെ എല്ലാവരും Iron box എന്നാണതിനെ വിളിക്കുന്നത്. ഇത് തെറ്റാണെന്ന് നേരത്തെ തോന്നിയിരുന്നു. എന്നാലും ശരിയായ വാക്കെന്താണെന്നറിയില്ലായിരുന്നു. അതെ, ആ ഞെട്ടിപ്പിക്കുന്ന സത്യം തിരിച്ചറിയൂ. നമ്മള് iron box എന്ന് വിളിക്കുന്ന ഇസ്തിരിപ്പെട്ടിയുടെ ഇംഗ്ലിഷ് iron box എന്നല്ല. വെറും iron എന്നാണ്. വൈദ്യുതി ഉപയോഗിച്ച് പ്രവര്ത്തിക്കണതിനെ electric iron എന്നും വിളിക്കാം. എന്നാലും വെറും iron എന്ന് സാധാരണയായി. electric fan നെ നമ്മള് fan എന്ന് വിളിക്കണ പോലെ. ഇസ്തിരിയിടണേനെ ironing എന്നാണ് പറയുക. അപ്പോള് the other day I was ironing the clothes like there is no tomorrow. വീട്ടില് പണ്ട്ണ്ടായിരുന്ന Iron ( കൂടെ ബോക്സ് ഇല്ലാതെ കാണുമ്പൊ ഇസ്തിരിപ്പെട്ടിയാണുദ്ദേശിക്കണതെന്ന് ചെലപ്പൊ തോന്നില്ലായിരിക്കും. പക്ഷെ ഇനി മുതല് ഞാന് നാമമായി (noun) ഉപയോഗിക്കണ iron എല്ലാം ഇസ്തിരിപ്പെട്ടിയാണെന്നും ഇസ്തിരിപ്പെട്ടിയില് പെട്ടിയുള്ളതുകൊണ്ടാണ് നമ്മള് വെറുതെ ഒരോളത്തിന് ഇംഗ്ലിഷിലും ഒരു box ഇട്ടതെന്നും അത് വിഡ്ഢിത്തമാണെന്നും ഓര്ക്കുക) ചേച്ചിക്ക് കൊടുത്തയച്ചു. അതോണ്ട് ഞാനുപയോഗിച്ചത് ഒരമ്പതുവര്ഷമെങ്കിലും പഴക്കമുള്ള Morphy Richards ിന്റെ iron ആണ്. അതാണെങ്കെ തേയ്ക്കുമ്പഴൊക്കെ വിചിത്രമായ ശബ്ദങ്ങളുണ്ടാക്കിക്കൊണ്ടിരിക്കും. എനിക്കത് വല്യ തമാശയായിത്തോന്നി. അപ്പോള് the iron was a 50 year old Morphy Richards which made weird creaking noises. I found it funny. ഇവിടെ ചേച്ചിയുടെ അടുത്തെത്തിയപ്പൊ ഞാനാദ്യം ചെയ്തത് ആ iron ന് എന്തുപറ്റിയെന്ന് ചോദിക്കുകയാണ്. പണ്ട് വീട്ടീന്നടിച്ചുമാറ്റിയതിനേ. അപ്പൊ മനസ്സിലായി അത് പണ്ടേ കേടായിപ്പോയീന്ന്. അങ്ങനെ അത് വീട്ടീക്കൊണ്ടോയി ഇസ്തിരിയിട്ട് തകര്ക്കാന്ള്ള എന്റെ പദ്ധതിയൊക്കെ വെള്ളത്തിലായി. All my plans to get our old iron back from her and go on another ironing expedition went down the drain :/ . താഴെക്കാണണ പടം ഞാന് ആ പുരാവസ്തു iron ഉപയോഗിച്ച് തേച്ച് മടക്കിയ ഉടുപ്പുകളാണ്. ആഹഹ.

http://englishformalayalis.blogspot.com/2012/07/blog-post.html

--
With Regards

Abi

 

"At his best, man is the noblest of all animals; separated from law and justice he is the worst"

- Aristotle


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment