പ്രിയപ്പെട്ട കേരളൈറ്റ്സ് സുഹൃത്തുക്കളെ, ഞാന്‍ ഈ നെട്വോര്കിലെ പഴയ ഒരു മെമ്പര്‍ ആണ്. ഇതില്‍ പലരുടെയും പ്രശ്നങ്ങള്‍ക്ക് വിദഗ്ധരുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും ഏറെ പേര്‍ക്ക് ഉപകാരപ്രധമാകുന്നുണ്ട്. എന്റെ പ്രശ്നത്തിലും അതുപോലെയുള്ള നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കട്ടെ !
എന്റെയും എന്റെ കുടുംബത്തിന്റെയും പേരില്‍ ആകെയുള്ളതും എനിക്ക് കുടുംബസ്വത്തായി കിട്ടിയതുമായ പതിനഞ്ചു സെന്‍റ്റു വസ്തുവില്‍ (ഈ വസ്തുവിന്‍റെ ഒരു ഭാഗം മുനിസിപ്പല്‍ റോഡും ഒരു ഭാഗം നെല്‍വയലഉം മറ്റു ഭാഗം പറമ്പും ചേര്‍ന്നുകിടക്കുന്നതും മുപ്പതു വര്‍ഷത്തിലതികമായി മണ്ണിട്ട് നികത്തി പറമ്പായി കിടക്കുന്നതും പതിനഞ്ച് മുതല്‍ ഇരുപത്തഞ്ച് വര്‍ഷത്തിനു മേല്‍ പ്രായമുള്ള തെങ്ങുകളും മറ്റു വൃക്ഷങ്ങളും ഉള്ളതുമായ സ്ഥലമാണ്.) ഒരു വീട് വയ്ക്കാനുള്ള അനുമതിക്കായി മുനിസിപ്പാലിറ്റിയില്‍ അപേക്ഷിക്കുകയും, ഈ വസ്തു അവരുടെ രേകകളില്‍ വയല്‍ തന്നെയായി(രീസേര്‍വെയില്‍ മാറ്റിയിരുന്നില്ല) കിടക്കുന്നതിനാല്‍(ആധാരത്തില്‍ പറമ്പായി തന്നെയാണ്) തണ്ണീര്‍തടം കമ്മിറ്റിക്ക് അപേക്ഷ കൊടുക്കുകയും കമ്മിറ്റിയില്‍ ഉള്‍പെട്ട വില്ലേജ്ഓഫീസര്‍, കൃഷിഓഫീസര്‍, മുനിസിപ്പല്‍ സെക്രട്ടറി, മുനിസിപ്പല്‍ എഞ്ചിനീയര്‍, അസി.എഞ്ചിനീയര്‍ എന്നീ ഉദ്യോഗസ്ഥന്മാര്‍ നേരിട്ട് വന്നുബോധ്യപെട്ടതിന്റെ അടിസ്ഥാനത്തില്‍ വീട് പണിയാന്‍ അനുമതി നല്കുകയുഉം രണ്ടായിരത്തി പന്ത്രണ്ടുജനുവരിയില്‍ പണി പൂര്‍ത്തിയായി വീടിനു നമ്പരിടുകയും മുനിസിപ്പാലിറ്റിയും വില്ലേജ് ഓഫീസും വേറെ വേറെ നിശ്ചയിച്ച ടാക്സ് അടക്കുകയഉം ഇലക്ട്രിസിറ്റി, റേഷന്‍ കാര്‍ഡ് എന്നിവ ലഭിക്കുകയും ഫിബ്രവരിയില്‍ വീട്ടില്‍ താമസമാക്കിയടിനു ശേഷം വീടിനുഒരു ചുറ്റുമതില്‍ കെട്ടി. മുനിസിപ്പല്‍ റോഡിന്റെ ഭാഗത്ത് മുനിസിപ്പല്‍ പെര്‍മിറ്റ് ലഭിച്ചതിനു ശേഷമാണു രണ്ടു മാസത്തോളമെടുത്തു പണി തീര്‍ന്നത്. എല്ലാം കഴിഞ്ഞതിനു ശേഷം നാട്ടിലെ ഒരാള്‍ വില്ലേജ് ഓഫീസില്‍ പരാതി കൊടുത്തതിനാല്‍ എന്നെ വിളിപ്പിക്കുകയും എല്ലാ രേഖകളുമായി ചെന്ന എന്നോട്, രേഖകളൊന്നും തന്നെ നോക്കാതെ, വീടും മതിലും പണിതത് ക്രമവിരുദ്ധമായണെന്നും വയല്‍ നികത്തി വീട് വയ്ക്കുന്നതും മതില്‍ കെട്ടുന്നതും കുറ്റകരമാണെന്നും പരാതിക്കാരന്‍ പറയുന്നതുപോലെ ഒരു ഭാഗംമതില്‍ പൊളിച്ചു മൂന്ന് അടി വീതിയില്‍,പതിനൊന്നു മീറ്റര്‍ നീളം സ്ഥലം ഒഴിവക്കിയിടണമെന്നും അല്ലെങ്കില്‍ പരാതി ആര്‍.ഡി.ഓ ക്ക് ഫോര്‍വേഡ് ചെയ്യുമെന്നും രണ്ടു വര്ഷം തടവും രണ്ടു ലക്ഷം പിഴയും ഒടുക്കെണ്ടിവരുമെന്നും ഒക്കെ പറഞ്ഞുഭീഷണിപെടുത്തി പറഞ്ഞയക്കുകയാണ് വില്ലേജ് ഓഫീസര്‍ ചെയ്തത്. മുനിസിപ്പാലിടിയുമായി ബന്തപ്പെട്ടപ്പോള്‍, രേഖകളെല്ലാം പരിശോധിച്ച ശേഷം, ഞാന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പരാതിക്കാരന്‍ പറഞ്ഞപ്രകാരം ഭാവിയിലുണ്ടയെക്കാവുന്ന ആവശ്യങ്ങള്‍ക്കായി സ്ഥലം വേനമായിരുന്നെങ്കില്‍ മുമ്പേ തന്നെ ആവശ്യപ്പെടനമായിരുന്നു എന്നും അത് ഉണ്ടാവാത്തതിനാല്‍ ഇപ്പോഴത്തെ പരാതി അവഗണിച്ചാല്‍ മതിയെന്നാണ് അറിയിച്ചത്. നാട്ടുകാരുടെ പൊതുവായ ആവശ്യത്തിന് സ്ഥലം കൊടുക്കുന്നതിനു എനിക്ക് വിരോധമില്ലയിരുന്നു എന്ന് മാത്രമല്ല ഞാന്‍ ആദ്യമേ തന്നെ അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരു ആവശ്യം ആരില്‍ നിന്നും ഉണ്ടായിരുന്നില്ല, അവിടുത്തെ പ്രാദേശിക ജനപ്രധിനിധിയില്‍നിന്നുപോലും.
പതിനാല് വര്‍ഷത്തെ പ്രവാസജീവിതത്തില്‍ നിന്നും കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് എടുത്താണ് ഇത്രയുമാക്കിയത്. നാട്ടിലെ ചിലര്‍ ഈ സ്ഥലം വിലക്ക് വാങ്ങിക്കാന്‍ ശ്രമിച്ചിരുന്നു. സാങ്കേതിക കാരണങ്ങലുയര്‍ത്തി ഇങ്ങനെ ഒരു ഇഷ്യു ഉണ്ടാക്കാന്‍ വേറെ കാരണമൊന്നും അറിയുന്നില്ല.
മുപ്പതു വര്‍ഷത്തിലേറെയായി പറമ്പായി കിടക്കുന്ന മേല്‍ വിവരിച്ച വസ്തുവിന്റെ അടിസ്ഥാന രേഖകളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ എന്തെങ്കിലും ദോഷമുണ്ടോ? വില്ലേജ് രേഖകളില്‍ ഇപ്പോഴത്തെ നിലക്കുള്ള മാറ്റം വരുത്താനായി എന്താണ് ചെയ്യേണ്ടത് .
പ്രതീക്ഷയോടെ ,
ആര്‍.കെ. നായര്‍, ദുബായ്.
No comments:
Post a Comment