Tuesday, 12 June 2012

[www.keralites.net] Madhyamam news ഹൗസ് ഡ്രൈവര്‍ വിസ

 

ഹൗസ് ഡ്രൈവര്‍ വിസയിലെത്തി കുടുങ്ങിയ മുഴുവനാളുകളെയും നാട്ടിലയക്കും
സാജിദ് ആറാട്ടുപുഴ

ദമ്മാം: ഹൗസ് ഡ്രൈവര്‍ വിസയിലെത്തി അനധികൃതമായി മറ്റു തൊഴിലുകളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് പത്യേകാന്വേഷണ വിഭാഗം പിടികൂടിയ തൊഴിലാളികളെ നാട്ടിലയക്കും. അതേസമയം, എയര്‍ ഇന്ത്യ സമരത്തെ തുടര്‍ന്ന് ടിക്കറ്റ് ലഭിക്കാത്തതിനാല്‍ നാട്ടിലേക്കുള്ള ഇവരുടെ യാത്രയും വൈകുകയാണ്. മൂന്നു മാസം മുമ്പ് ദമ്മാം സെക്കന്‍ഡ് ഇന്‍ഡസ്ട്രിയിലെ ഫുഡ് കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടയിലാണ് 24 മലയാളികള്‍ ഉള്‍പ്പെടെ 52 ഇന്ത്യക്കാരെ റെയ്ഡില്‍ പിടികൂടിയത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, കൊല്ലം, തിരുവന്തപുരം ജില്ലകളില്‍ നിന്നുള്ളവരാണ് പിടിയിലായ മലയാളികള്‍. ഇവരില്‍ പലരും ഒരു വര്‍ഷം മുതല്‍ 15 ദിവസം കാലയളവില്‍ മാത്രം സൗദിയില്‍ എത്തിയവരാണ്. ഒരു ലക്ഷത്തിലധികം രൂപ ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിയാണ് വിസ കരസ്ഥമാക്കിയത്. ഇവര്‍ ഡീപോട്ടേഷന്‍ സെന്‍ററില്‍ കഴിയുന്ന വാര്‍ത്ത 'ഗള്‍ഫ് മാധ്യമം' നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവര്‍ മോചിപ്പിക്കപ്പെട്ടേക്കും എന്ന പ്രതീക്ഷയിലായിരുന്നു തൊഴിലാളികള്‍.

ഹൗസ് ഡ്രൈവര്‍ വിസയിലെത്തുന്നവര്‍ മറ്റു ജോലികളില്‍ ഏര്‍പ്പെടാന്‍ പാടില്ല എന്ന തൊഴില്‍നിയമം ലംഘിച്ചതാണ് ഇവര്‍ക്ക് വിനയായത്. ഇത്രയും പേര്‍ ഒന്നിച്ചു പിടിയിലായത് ഗൗരവമുള്ള കേസായാണ് അധികൃതര്‍ കണ്ടത്. അതിനാല്‍ സ്പോണ്‍സര്‍മാരെത്തി പലരേയും ജയിലില്‍ നിന്ന് ഇറക്കാന്‍ തയാറായെങ്കിലും എല്ലാവരെയും നാടുകടത്താനുള്ള വിധിയാണുണ്ടായത്. പിടികൂടിയ ഓരോ തൊഴിലാളിക്കും ജോലി ചെയ്തിരുന്ന കമ്പനി 10000 റിയാല്‍ വീതവും സ്പോണ്‍സര്‍മാര്‍ 5000 റിയാല്‍ വീതവും പിഴയടക്കുകയും വേണം. മുഴുവന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ നാട്ടിലേക്കുള്ള ടിക്കറ്റ് ലഭിക്കാത്തതാണ് തടസ്സമാകുന്നത്. ഇന്ത്യയില്‍ എവിടേക്കെങ്കിലും ടിക്കറ്റെടുത്ത് തങ്ങളെ കയറ്റിവിട്ടാല്‍ മതിയെന്ന അവസ്ഥയിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍. മുഴുവന്‍ തൊഴിലാളികളുടേയും എക്സിറ്റ് നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും മുംബൈയിലേക്കു പോലും ടിക്കറ്റ് കിട്ടാത്തതിനാലാണ് യാത്ര വൈകുന്നതെന്ന് ഇവരെ സഹായിക്കാന്‍ രംഗത്തെത്തിയ സാമൂഹികപ്രവര്‍ത്തകന്‍ നാസ് വക്കം പറഞ്ഞു. മുംബൈയില്‍ നിന്ന് ഇവരെ നാട്ടിലെത്തിക്കാന്‍ എന്ത് സഹായവും ചെയ്യാന്‍ നോര്‍ക്ക തയാറാണെന്നും അദ്ദേഹം പറഞ്ഞു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment