പാലക്കാട്: സമ്പത്ത് കസ്‌റ്റഡി മരണക്കേസില്‍ പ്രതികളായി സസ്‌പെന്‍ഷനിലായ മുഴുവന്‍ പോലീസ് ഉദ്യോഗസ്‌ഥരെയും സര്‍വീസില്‍ തിരിച്ചെടുത്തു. ടൗണ്‍ നോര്‍ത്ത്, സൗത്ത് സ്‌റ്റേഷനുകളില്‍ എസ്.ഐമാരായിരുന്ന പി.വി. രമേഷ്, ടി.എന്‍. ഉണ്ണികൃഷ്‌ണന്‍, എ.എസ്.ഐ. രാമചന്ദ്രന്‍, സീനിയര്‍ സി.പി.ഒ: കെ. മാധവന്‍, സി.പി.ഒമാരായ കെ.എസ്. ഷിലന്‍, ജോണ്‍സണ്‍ ലോബോ, എ.പി. ശ്യാംപ്രസാദ്, പി.എ. അബ്‌ദുല്‍ റഷീദ്, പി.ജെ. ബ്രിജിത്ത് എന്നിവരെ തിരിച്ചെടുത്തുകൊണ്ടാണ് ഉത്തരവിറങ്ങിയത്. കസ്‌റ്റഡി മരണത്തിനുശേഷം രണ്ടുവര്‍ഷമായി ഇവര്‍ സസ്‌പെന്‍ഷനിലായിരുന്നു. ഇവരെ തിരിച്ചെടുക്കാന്‍ പോലീസ് അസോസിയേഷനും നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നു. തൃശൂര്‍ റേഞ്ചിലേക്കു നിയോഗിക്കപ്പെട്ടിരിക്കുന്ന ഇവരുടെ നിയമനം മലപ്പുറം ജില്ലയിലായിരിക്കും. ഷീല വധക്കേസിലെ മുഖ്യപ്രതി സമ്പത്ത് 2010 മേയ് 29 ന് പോലീസ് കസ്‌റ്റഡിയില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഇവര്‍ പ്രതികളായത്. മേയ് 17-നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഇവര്‍ക്കൊപ്പം ഉന്നത ഉദ്യോഗസ്‌ഥരുമുണ്ടായിരുന്നു. സസ്‌പെന്‍ഷനിലായിരുന്ന ഡിവൈ.എസ്.പി: സി.കെ. രാമചന്ദ്രനെയും സി.ഐ: എ. വിപിന്‍ദാസിനെയും തിരിച്ചെടുത്തു. ശേഷിച്ച ഒമ്പത് ഉദ്യോഗസ്‌ഥരെ പുറത്തുനിര്‍ത്തിയത് സേനയിലും അസോസിയേഷനിലും അമര്‍ഷമുണ്ടാക്കി. പോലീസ് അസോസിയേഷന്‍ സംസ്‌ഥാന സമ്മേളന വേദിയില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ വേദിയിലിരുത്തിക്കൊണ്ടുതന്നെ അസോസിഷേയന്‍ ഭാരവാഹികള്‍ ഈ പ്രശ്‌നം ഉന്നയിച്ചു. അസോസിയേഷന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി മന്ത്രിക്കു പ്രത്യേക നിവേദനവും നല്‍കി. ആഭ്യന്തരമന്ത്രി മുന്‍കൈയെടുത്താണു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജൂണ്‍ നാലിന് ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു. ചൊവ്വാഴ്‌ച വൈകിട്ടോടെയാണു ഡി.ജി.പി. ഉത്തരവിറക്കി. |
No comments:
Post a Comment