മുല്ലപ്പെരിയാര്‍ ഡാമിന്റെ സംരക്ഷണത്തിന് തമിഴ് നാട് പൊലീസിനെ അയക്കും
ചെന്നൈ: മുല്ലപ്പെരിയാര്‍ ഡാമില്‍ കേന്ദ്ര വ്യവസായ സംരക്ഷണ സേനയെ നിയോഗിച്ചില്ലെങ്കില്‍ ഡാമിന്റെ അറ്റകുറ്റപ്പണികള്‍ക്ക് സംരക്ഷണം നല്‍കാന്‍ തമിഴ്നാട് പൊലീസിനെ അയക്കേണ്ടിവരുമെന്ന് ജയലളിത. ഇന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് അയച്ച കത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഭീഷണി.
ഡാമിന്റെ ഉറപ്പ് അറിയാന്‍ സുപ്രീംകോടതി ഉന്നതാധികാര സമിതി ആറിടത്ത് തുളകളിട്ട് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനകള്‍ക്കു ശേഷമാണ് ഡാമിന് നല്ല ഉറപ്പുണ്ടെന്ന് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. തുളകള്‍ അടക്കാന്‍ ഉന്നതാധികാരസമിതിയിലെ സാങ്കേതികവിദഗ്ധര്‍ നടപടിയെടുത്തിരുന്നില്ല. തുളകള്‍ അടിയന്തരമായി അടച്ചില്ലെങ്കില്‍ വെള്ളം കടന്ന് തുളകളുടെ വ്യാപ്തി വര്‍ധിക്കുമെന്നും ഡാം തകരുമെന്നുമാണ് തമിഴ്നാട് പൊതുമരാമത്ത് എന്‍ജിനീയര്‍മാര്‍ പറയുന്നത്. തുള അടക്കാനെത്തിയ തമിഴ്നാട് സംഘത്തെ കേരളം തിരിച്ചയച്ചിരുന്നു. ഇതാണ് ജയലളിതയെ പ്രകോപിപ്പിച്ചത്.
തുളകള്‍ അടച്ച് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് ഡാമിന്റെ നിലനില്‍പിന് അത്യാവശ്യമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. ഇതിന് വിസമ്മതിക്കുന്ന കേരളത്തിന്റെ നടപടി അപലപനീയമാണ്. ഇതുസംബന്ധിച്ച് കേരളത്തെ ഉപദേശിക്കണം. ഡാമിന്റെ സംരക്ഷണത്തിന് അടിയന്തരമായി കേന്ദ്ര വ്യവസായ സംരക്ഷണസേനയെ നിയോഗിക്കണം. അല്ലെങ്കില്‍ തമിഴ്നാട് പൊലീസിനെ അയച്ച് ഡാമിന്റെ സംരക്ഷണ ജോലികള്‍ നടത്തേണ്ടിവരും ജയലളിത മുന്നറിയിപ്പു നല്‍കി.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment