Sunday, 1 April 2012

[www.keralites.net] ദിലീപിന്റെ മോഹിനിയോ മഞ്ജുവിന്റെ മന്‍സൂറോ

 

ദിലീപിന്റെ മോഹിനിയോ മഞ്ജുവിന്റെ മന്‍സൂറോ?

 

മായാമോഹിനിയായി പ്രേക്ഷകരെ മയക്കാനെത്തുകയാണ് ദിലീപ്. ജോസ് തോമസ് സംവിധാനം ചെയ്യുന്ന മായാമോഹിനിയിലെ ദിലീപിന്റെ വേഷം ആരെയുമൊന്ന് അമ്പരിപ്പിയ്ക്കും. സിബി ഉദയന്‍മാര്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ മുഴുനീള സ്ത്രീ കഥാപാത്രമായാണ് നടന്‍ പ്രത്യക്ഷപ്പെടുന്നത്. മുംബൈയില്‍ നിന്നും ചെന്നൈയില്‍ നിന്നുമുള്ള മേക്കപ്പ്മാന്‍മാരാണ് ദിലീപിനെ മോഹിനിയാക്കി മാറ്റിയത്.

സിനിമ തിയറ്ററുകളിലെത്താനിരിയ്‌ക്കെ ദിലീപിന്റ സ്ത്രീകഥാപാത്രം ഫേസ്ബുക്കിലും ചര്‍ച്ചയായി മാറിക്കഴിഞ്ഞു. എന്നാല്‍ മലയാളത്തിലെ മറ്റൊരു താരത്തിന്റെ വേഷപ്പകര്‍ച്ചയുമായി ദിലീപിന്റെ മായാമോഹിനിയെ താരതമ്യപ്പെടുത്താനാണ് നെറ്റിസെന്‍സ് മുതിരുന്നത്. വേറാരുമല്ല
, ദിലീപിന്റെ ഭാര്യയായതോടെ വെള്ളിത്തിരയോട് വിടപറഞ്ഞ മഞ്ജു വാര്യര്‍ അവതരിപ്പിച്ച ഒരു കഥാപാത്രവുമായാണ് മോഹിനിയെ അവര്‍ താരതമ്യപ്പെടുത്തുന്നത്.

1998ല്‍ റിലീസായ ദയയില്‍ മഞ്ജു അവതരിപ്പിച്ച സമീറെന്ന പുരുഷ കഥാപാത്രമാണോ മോഹിനിയാണോ മികച്ചതെന്നാണ് നെറ്റിസെന്‍സിന്റെ ചോദ്യം. ദയയില്‍ സമീറെന്ന മന്ത്രിയായി അത്യുജ്ജല പ്രകടനമാണ് മഞ്ജു കാഴ്ചവച്ചത്. സിനിമയ്ക്ക് വേണ്ടി വാള്‍പയറ്റും കുതിരയോട്ടവുമെല്ലാം മഞ്ജു പരിശീലിച്ചിരുന്നു.

ഇപ്പോള്‍ മോഹിനിയായി അവതാരമെടുക്കുന്ന ദിലീപും ഏറെ കഷ്ടതകള്‍ അനുഭവിച്ചിട്ടുണ്ട്. 28 ദിവസം കൊണ്ട് ആറ്-ഏഴ് കിലോയാണ് നടന്‍ കുറിച്ചിരുന്നു. രണ്ട് മാസം അരിഭക്ഷണം പാടേ ഉപേക്ഷിയ്ക്കുകയും ചെയ്തുവെന്ന് ദിലീപ് പറയുന്നു. ഗ്രില്‍ഡ് ഫുഡ് ആയിരുന്നു ഇക്കാലത്തെ പ്രധാന ആശ്രയം. പെണ്ണിന്റെ ദേഹപ്രകൃതി കിട്ടാന്‍ ദേഹം മുഴുവന്‍ ഷേവ് ചെയ്യേണ്ടതായും വന്നു. ചിത്രത്തില്‍ ബിജു മേനോന്റെ ഭാര്യയായും ബാബുരാജിന്റെ കാമുകിയുമായാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്.

മായാമോഹിനി തിയറ്ററുകളിലെത്തുമ്പോള്‍ പ്രേക്ഷകരും ദിലീപിന്റെയും മഞ്ജുവിന്റെ പരകായപ്രവേശം താരതമ്യം ചെയ്യുമെന്നുറപ്പാണ്. എന്തായാലും ഈ താരദമ്പതിമാര്‍ക്കിതൊരു അപൂര്‍വഭാഗ്യം തന്നെയാണെന്ന കാര്യം സംശയമില്ല


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment