Sunday 1 April 2012

[www.keralites.net] "ദൈവിക വീക്ഷണം"

 

പ്രപഞ്ചം സൃഷ്ടിക്കപ്പട്ടതോ?, സൃഷ്ടിക്കപ്പെട്ടതാണെങ്കില്‍ അത് ദൈവമോ?. ഇങ്ങനെയുള്ള ചര്‍ച കുറച്ചൊന്നുമല്ല ചര്‍ച്ചകള്‍ നടക്കുന്നത്
ദൈവമുണ്ടെന്ന് ഒരു മനുഷ്യന്‍ കേവലം അംഗീകരിക്കുന്നതോടുകൂടി ദൈവിക ദര്‍ശനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് നടത്തുന്നത് എന്ന കാര്യം ശരിയാണ് എങ്കിലും ദൈവിക ദര്‍ശനത്തിന്റെ പ്രബോധകര്‍ ഇവിടെ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പക്ഷം മഹാഭുരിപക്ഷം വരുന്ന ദൈവവിശ്വാസികളും വികലമായ രൂപത്തില്‍ അവ ഉള്‍കൊണ്ടതിനാല്‍ ചൂഷണത്തിലും നിന്ദ്യതയിലും അകപ്പെടുന്ന മനുഷ്യകുലത്തിന് യഥാര്‍ഥ ദൈവിക വീക്ഷണം അവതരിപ്പിക്കാനുള്ള സാധ്യതയാണ് നഷ്ടപ്പെടുത്തുന്നത് എന്ന് സ്വയം തിരിച്ചറിയേണ്ടതുണ്ട്. ദൈവമുണ്ടെന്ന് അംഗീകരിക്കുന്നതോടു കൂടി അരംഭിക്കുന്നതാണ് ദൈവിക ദര്‍ശനത്തിന്റെ പ്രബോധനം എന്ന ബോധ്യം ഒരിക്കലും നഷ്ടപ്പെടരുതെന്നാണ് പറഞ്ഞതിന്റെ ചുരുക്കം.

അദ്വൈതാവസ്ഥയില്‍ എത്തിയവര്‍ പറയുന്നത്‌ ആരും ജനിക്കുന്നില്ല ആരും മരിക്കുന്നില്ല .കാരണം അവര്‍ക്ക്‌ ശരീരബോധമില്ല അതുകാരണം അവരെ സംബന്ധിച്ചിടത്തോളം ആരും ജനിക്കുന്നുമില്ല. മരിക്കുന്നുമില്ല. എന്നാല്‍ എല്ലാവരും അങ്ങനെയല്ല. ശരീരബോധത്തില്‍ കഴിയുന്നവര്‍ ആണ് ഏറെയും. ഭൗതികതയില്‍ മാത്രം മുഴുകിക്കഴിയുന്ന അവരുടെ മനസ്സ്‌ അതിദുര്‍ബ്ബലമാണ്‌. തങ്ങള്‍ പൂര്‍ണരാണെന്ന്‌ അവര്‍ അറിയുന്നില്ല. വ്യവഹാരങ്ങള്‍ അവരെ ബന്ധിക്കുന്നു. തന്മൂലം അവര്‍ ദുഃഖിക്കുന്നു. നീ ഇക്കാണുന്ന ശരീരമല്ല, മനസ്സല്ല,ബുദ്ധിയല്ല തുടങ്ങിയ അദ്വൈതതത്ത്വങ്ങള്‍ അവരോട്‌ പറഞ്ഞാല്‍ അവര്‍ക്കതിനെ പെട്ടെന്ന്‌ ജീവിതവുമായി ബന്ധിപ്പിച്ച്‌ മുന്നോട്ട്‌ പോകുവാന്‍ പ്രയാസമാണ്‌. ഭൗതികത്തില്‍ ജീവിക്കുന്നവര്‍ക്ക്‌ അതുള്‍ക്കൊള്ളാന്‍ കഴിയില്ല. വേദാന്തം ഒരു മണിക്കുറില്‍ കൂടുതല്‍ പറയാന്‍ ബുദ്ധി മുട്ടണെന്ന്  പറയാറുണ്ട്
അവര്‍ക്കതനുഭവമാകുന്നില്ല. അതാണ്‌ സത്യമെന്നവര്‍ക്ക്‌ വിശ്വാസം വന്നാല്‍ത്തന്നെയും പ്രാപഞ്ചികത്തില്‍ മുഴുകിക്കിടക്കുന്നതുകൊണ്ട്‌ ജീവിതത്തില്‍ അത് പകര്‍ത്താന്‍ സാധിക്കുന്നില്ല. അദ്വൈതമാര്‍ഗം പാത്രമറിഞ്ഞ്‌ ഉപദേശിക്കേണ്ടതാണ്‌. വിശന്നു കരയുന്ന കുട്ടിയോട്‌ നീ കരയല്ലേ, നീ ശരീരമല്ല എന്ന്‌ പറഞ്ഞാല്‍ പ്രയോജനമില്ല. കുട്ടി കരയുകതന്നെ ചെയ്യും. എന്നാല്‍ കരഞ്ഞതുകൊണ്ടുമാത്രം വിശപ്പ്‌ മാറുകയും ഇല്ല . വിശപ്പ്‌ മാറണം യെങ്ങില്‍ എന്തെങ്ങിലും ഭക്ഷിക്കണം . ഈ ഭക്ഷണം പോലെ യാണ്‌ ആദ്ധ്യാത്മികം ..'ദൈവത്തില്‍ വിശ്വസിക്കണം' എന്ന് പ്രബോധനം ചെയ്യുന്നതിനേക്കാള്‍ പ്രാധാന്യം 'എന്തിന് ഒരു ദൈവത്തില്‍ വിശ്വസിക്കണം ?' എന്ന ചര്‍ച്ചക്ക് ലഭിക്കേണ്ടതുണ്ട്. ദൈവം ഉണ്ടെന്ന് അംഗീകരിക്കുന്നതിലല്ല ഒരു മനുഷ്യന്റെ വിജയം. ദൈവം നല്‍കിയ നിയമങ്ങള്‍ പാലിക്കുന്നതിലൂടെ ലഭിക്കുന്ന ഭൗതികവും ആത്മീയവുമായ സംതൃപ്തിയാണ് ലഭിക്കലാണ് യഥാര്‍ഥ ഭൌതിക വിജയം

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment