ഒരാള്‍ കമ്മ്യൂണിസ്റ്റുകാരനായെന്നാല്‍ പള്ളി നിഷേധിയായിപ്പോയി എന്നു കരുതുന്ന പുരോഹിതന്‍മാരുണ്ടായിരുന്നു. ആദ്യം മുതലേ സഭകള്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തോടു അകലം പാലിച്ചു. സഭയുടെ പൊതു ശത്രുവായാണ് കമ്മ്യൂണിസത്തെ മിക്ക മേലദ്ധ്യക്ഷന്‍മാരും കണ്ടത്. എതിര്‍പ്പുകളെ അതിജീവിച്ചാണ് ഈ മണ്ണില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നത്. കമ്മ്യൂണിസ്റ്റുകാര്‍ ആധിപത്യം സ്ഥാപിച്ച രാജ്യങ്ങളിലെല്ലാം ക്രിസ്ത്യാനികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് വിശ്വാസികളെ അവര്‍ കൊന്നൊടുക്കിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഇപ്പോഴും സുവിശേഷത്തിന് വേണ്ടത്ര സ്വാതന്ത്യ്രമില്ല. കമ്മ്യൂണിസ്റ്റുകാരുടെ പ്രത്യയശാസ്ത്ര സംസ്കാരം അറിയുന്നവര്‍ക്ക്, ക്രൈസ്തവ വിശ്വാസികളോടു കമ്മ്യൂണിസ്റ്റുകാര്‍ ചെയ്ത ക്രൂരതയുടെ ചരിത്രം അറിയുന്നവര്‍ക്ക് ചെങ്കൊടിയെ ആദരിക്കാന്‍ കഴിയില്ല. ഇതു സത്യമാണ്.
വിമോചന ദൈവശാസ്ത്രജ്ഞര്‍ കമ്മ്യൂണിസത്തിന് പുതിയ ഭാഷ്യം നല്‍കി. ലിബറേഷന്‍ തിയോളജിക്കാരുടെ പ്രസ്ഥാനങ്ങള്‍ പല രാജ്യങ്ങളിലും ശക്തിപ്പെട്ടു. അവര്‍ പലരാജ്യങ്ങളിലും സഭകളിലേക്ക് പാലം പണിഞ്ഞു. എങ്കിലും ഈ പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടവണ്ണം വേരുപിടിക്കാന്‍ കഴിയാതെപോയി. കമ്മ്യൂണിസം ഇന്നു നവീകരണത്തിണ്റ്റെ പാതയിലാണ്. പ്രത്യേകിച്ചും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം. ആത്മീയതയെ സ്വാംശീകരിക്കാതെ ഇന്ത്യയിലെ കമ്മ്യൂണിസത്തിനു നിലനില്‍ക്കാനാവില്ലെന്ന നിലയായി. ക്രിസ്തുവില്ലെങ്കില്‍ ഇവരുടെ വിപ്ളവം പൂര്‍ണമാകയില്ല. കമ്മ്യൂണിസ്റ്റു അപ്പൊസ്തലന്‍മാര്‍ക്കൊപ്പം ക്രിസ്തുവിണ്റ്റെ ക്രൂശിത രൂപം വേണം. ഇന്ത്യന്‍ കമ്മ്യൂണിസം ഇവിടെയാണ് എത്തി നില്‍ക്കുന്നത്. ക്രൈസ്തവ വിശ്വാസത്തിനെതിരെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിച്ചിട്ടില്ല. മെത്രാന്‍മാരെ വിമര്‍ശിച്ചിട്ടുണ്ട്; നികൃഷ്ട ജീവിയെന്നുവരെ വിളിച്ചിട്ടുണ്ട്. സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍പോലും ക്രൈസ്തവ വിശ്വാസത്തെയോ മൂല്യങ്ങളെയോ പരിഹസിക്കയോ നിന്ദിക്കയോ ചെയ്തിട്ടില്ല. കമ്മ്യൂണിസ്റ്റു പ്രത്യയശാസ്ത്രവും ക്രൈസ്തവവിശ്വാസവും ഒരിക്കലും ഒന്നിച്ചുപോകയില്ല. രണ്ടും രണ്ടാണ്. ഈ പ്രത്യക്ഷ ലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങളേ കമ്മ്യൂണിസത്തിനുള്ളു. കുഴിമാടത്തിനപ്പുറം ഒന്നുമില്ലവര്‍ക്ക്. നാളേക്കുവേണ്ടി നവലോകം സൃഷ്ടിക്കാനുള്ള പോരാട്ടത്തിലാണവര്‍. മരണത്തിനപ്പുറത്തുള്ള ലോകം കമ്മ്യൂണിസ്റ്റുകാരണ്റ്റേതല്ല.
ദൈവത്തിലോ പരലോക ജീവിതത്തിലോ വിശ്വാസം ഇല്ലാത്ത കമ്മ്യൂണിസത്തിണ്റ്റെ പുറകെ പോകുന്നതു കൊണ്ടര്‍ത്ഥമില്ലെന്നു കമ്മ്യൂണിസ്റ്റു വിരോധികള്‍ പറയുന്നതിതുകൊണ്ടാണ്. കോണ്‍ഗ്രസിണ്റ്റെ മതം ക്രൈസ്തവമാണോ? നെഹ്രു ഏതു ദൈവത്തിലാണ് വിശ്വസിച്ചിരുന്നത്? അല്ല; ഗിരിപ്രഭാഷണങ്ങളില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട ഗാന്ധിജി യേശുക്രിസ്തുവിണ്റ്റെ ക്രൂശുമരണത്തില്‍ പാപശാന്തിയുണ്ടെന്നു വിശ്വസിച്ചിരുന്നുവോ? പാപം, പാപപരിഹാരം നിത്യത ഇവയെപ്പറ്റി ഗാന്ധിജിക്ക് എന്തു പറയാനുണ്ടായിരുന്നു? യേശുക്രിസ്തുവിണ്റ്റെ ക്രൂശുമരണം മനുഷ്യവര്‍ഗത്തിണ്റ്റെ പാപപരിഹാരത്തിനുവേണ്ടിയാണെന്നു ഡോ. രാധാകൃഷ്ണന് വിശ്വസിക്കാനായില്ല.
യേശുക്രിസ്തു കന്യകയില്‍ നിന്നും ജനിച്ച ദൈവപുത്രനാണെന്നും യേശുവിണ്റ്റെ യാഗം പാപപരിഹാര ബലിയായിരുന്നുവെന്നും ഉയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്തു വീണ്ടും വരുമെന്നും വിശ്വസിച്ച ഏതെങ്കിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാക്കളെപ്പറ്റി ചരിത്രത്തില്‍ പരാമര്‍ശമുണ്ടോ? മതനിഷേധികള്‍ക്കും മതവിശ്വാസികള്‍ക്കും കോണ്‍ഗ്രസില്‍ തുടക്കം മുതലേ ഇടം ഉണ്ട്. ദൈവവിശ്വാസ സംരക്ഷകരുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നത് മിഥ്യയാണ്. ഗാന്ധിജിയുടെ ദൈവസങ്കല്‍പം പോലും ക്രൈസ്തവ ദൈവ വിശ്വാസത്തില്‍ നിന്നും വിഭിന്നമല്ലേ?മൂഢാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും പരിപോഷിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടുണ്ട്. അത് വോട്ടില്‍ മാത്രം ലക്ഷ്യമിട്ടായിരുന്നു. സംഘപരിവാര്‍ നേതാക്കന്‍മാര്‍ മിക്കവരും കോണ്‍ഗ്രസുകാരായിരുന്നുവെന്നു മറക്കരുത്. കോണ്‍ഗ്രസ് നവോത്ഥാനാശയങ്ങള്‍ക്കും മതേതര സങ്കല്‍പങ്ങള്‍ക്കും വേണ്ടി നിലകൊണ്ടിരുന്നെങ്കില്‍ സംഘപരിവാര്‍ ശക്തി പ്രാപിക്കുമായിരുന്നുവോ?- ബേത്ളഹേമില്‍ കന്യകയില്‍ ജഡമെടുത്ത യേശു ലോകത്തിണ്റ്റെ രക്ഷകനും ദൈവവുമാണ്. യേശുവിണ്റ്റെ കുരിശുമരണം മൂലം മനുഷ്യവര്‍ഗത്തിനു രക്ഷ ലഭിച്ചു. യേശുവിണ്റ്റെ രക്തം മാത്രമാണ് മനുഷ്യണ്റ്റെ പാപക്കടം തീര്‍ത്തത്. യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗാരോഹണം ചെയ്തു. അവിടുന്നു ഈ ഭൂമിയിലേക്ക് മടങ്ങിവരും. അവിടുന്ന് മാത്രമാണ് ലോക രക്ഷിതാവ്. അവിടുന്ന് മാത്രമാണ് മശിഹാ - രക്ഷകന്‍. ക്രൈസ്തവ സഭയുടെ വിശ്വാസമാണിത്. ഇതു വിശ്വാസ പ്രമാണമായി കോണ്‍ഗ്രസിന് എടുക്കാനുവോ?
ഒരിക്കലുമില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇത് അംഗീകരിക്കാനാവുമോ? അവസാനത്തെ സഖാവും ശേഷിക്കുന്നതുവരെ ഇങ്ങനെ വിശ്വസിക്കാനാവില്ല. യേശുക്രിസ്തു ദൈവമാണെന്നും ഏക രക്ഷിതാവാണെന്നും വിശ്വസിക്കുന്നത് സത്യക്രിസ്ത്യാനി മാത്രമാണ്. യേശുവിനെ കര്‍ത്താവും രക്ഷിതാവുമായി വിശ്വസിക്കുന്നവരുടെയും ആരാധിക്കുന്നവരുടെയും കൂട്ടമാണ് സഭ. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവാണ് സഭയുടെ നാഥന്‍. സുവിശേഷങ്ങളില്‍ വെളിപ്പെട്ട ക്രിസ്തുവാണ് സഭയുടെ വിശ്വാസത്തിന് ആധാരം. വിശുദ്ധ ബൈബിളാണ് സഭയുടെ പ്രബോധനരേഖ. ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ ഉത്തരവാദിത്വം ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കാണ്. സഭയുടെ വിശ്വാസപ്രമാണം പാര്‍ട്ടിയുടെ വിശ്വാസ പ്രമാണമാകണമെന്നില്ല. സഭയുടെ നാഥന്‍ ക്രിസ്തുവാണ്. പാര്‍ട്ടികള്‍ക്ക് ദൈവചൈതന്യമില്ല. പ്രത്യയ ശാസ്ത്രങ്ങള്‍ മനുഷ്യണ്റ്റെ ആത്മാവിനെ വീണ്ടെടുക്കുന്നില്ല. കമ്മ്യൂണിസ്റ്റുകാര്‍ ക്രിസ്തുവിനെ മാതൃകയാക്കാന്‍ ശ്രമിക്കുന്നതിനെ സ്വാഗതം ചെയ്യണം.
ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ നശിപ്പിച്ചപ്പോഴും പ്രേഷിത പ്രവര്‍ത്തകരെ തല്ലിച്ചതച്ചപ്പോഴും അവരെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയത് ഇവിടെത്തെ കമ്മ്യൂണിസ്റ്റുകാരാണന്നത് സമകാലികകാഴ്ച. പാര്‍ട്ടി ഓഫീസുകള്‍ ആരാധനാസ്ഥലങ്ങളാക്കിയതും നാം കണ്ടു. സംഘപരിവാറിണ്റ്റെ ആക്രമങ്ങളില്‍ നിന്നും ക്രൈസ്തവ പ്രവര്‍ത്തകരെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നത് ആര്‍ക്കാണറിയാത്തത്!മതത്തോടുള്ള സ്നേഹം കൊണ്ടല്ല കമ്മ്യൂണിസ്റ്റുകാര്‍ ക്രൈസ്തവര്‍ക്ക് സംരക്ഷണം നല്‍കിയത്. അവരുടെ മതേതര കാഴ്ചപ്പാടുമൂലമാണ്. മനുഷ്യസ്നേഹവും മതേതരത്തിലുള്ള അവരുടെ വിശ്വാസത്തെയും അംഗീകരിച്ചേ മതിയാകൂ. കമ്മ്യൂണിസ്റ്റുകാര്‍ ക്രൈസ്തവരെ കൊന്നിട്ടുണ്ട്. സത്യമാണ്. ക്രിസ്ത്യാനികള്‍ ക്രിസ്ത്യാനികളെ കൊന്നിട്ടില്ലെ? കത്തോലിക്കര്‍ എത്രയോ നവീകരണ കര്‍ത്താക്കളെ വധിച്ചു. കത്തോലിക്കര്‍ പ്രൊട്ടസ്റ്റണ്റ്റുകാരെ ആക്രമിച്ചിട്ടില്ലേ? .
പാര്‍ട്ടിയെന്നാല്‍ പള്ളിയല്ല. പ്രത്യയശാസ്ത്രങ്ങള്‍ വിശ്വാസപ്രമാണങ്ങളുമല്ല. ജനനന്‍മയ്ക്കായി കോണ്‍ഗ്രസിനോടുകൂട്ടുപിടിക്കാമെങ്കില്‍ കമ്മ്യൂണിസ്റ്റുകാരോടും ചങ്ങാത്തമാകാം. പക്ഷേ സത്യക്രിസ്ത്യാനിക്ക് ഒരിക്കലും വിശ്വാസം കൊണ്ട് കമ്മ്യൂണിസ്റ്റുകാരനാകാനാവില്ല; കോണ്‍ഗ്രസുകാരനും.
No comments:
Post a Comment