Sunday, 11 March 2012

[www.keralites.net] പ്രമേഹരോഗികള്‍ എണ്ണ ഉപയോഗിക്കുമ്പോള്‍

 

Subject: FW: പ്രമേഹരോഗികള്‍ എണ്ണ ഉപയോഗിക്കുമ്പോള്‍

 

എണ്ണ, കൊഴുപ്പുകള് മുതലായവ ചെറിയ അളവില് ശരീരത്തിന് ആവശ്യമാണ്. എന്നാല്‍, കൊഴുപ്പിന്െറ അളവ് ആഹാരത്തില് കൂടുകയാണെങ്കില് ഹൃദയാഘാതം, രക്തസമ്മര്ദം, പക്ഷാഘാതം മുതലായ രോഗങ്ങള് ഉണ്ടാകാനുള്ള സാധ്യതകൂടും. പൂരിത കൊഴുപ്പുകള് ശരീരത്തില് കൊളസ്ട്രോള്‍, അപകടകാരിയായ എല്‍.ഡി.എല് കൊളസ്ട്രോള് മുതലായവയുടെ അളവ് വര്ധിപ്പിക്കുകയും നല്ലകൊഴുപ്പായ എച്ച്.ഡി.എലിന്െറ അളവ് കുറക്കുകയും ചെയ്യുന്നു. അവസ്ഥ ശരീരത്തിലെ രക്തക്കുഴലുകളില് കൊഴുപ്പടിയാനും മേല്പറഞ്ഞ അസുഖങ്ങള് ഉണ്ടാകാനും കാരണമാവുന്നു.
എന്നാല്‍, അപൂരിത കൊഴുപ്പുകള് താരതമ്യേന അപകടം കുറഞ്ഞവയാണ്. വെണ്ണ, നെയ്യ്, മാംസ്യത്തിലെ കൊഴുപ്പുകള് മുതലായവ കൂടുതല് ദോഷം ചെയ്യുന്നവയാണ്. തണുപ്പു രാജ്യങ്ങളിലുള്ളവര് കൊഴുപ്പിന്െറ അളവ് അല്പം കൂടുതല് കഴിക്കേണ്ടിവരും. എന്നാല് കേരളത്തില് നമ്മുടെ ദിനംപ്രതി വേണ്ടിവരുന ഊര്ജത്തിന്െറ പത്ത് ശതമാനം മാത്രമേ കൊഴുപ്പില് നിന്ന് ലഭിക്കാവൂ.
പലതരം എണ്ണകള് വിപണിയില് സുലഭമാണ്. 'ഹൃദയത്തിന് ഉത്തമം എന്ന പരസ്യംകണ്ട് ഭ്രമിക്കാതിരിക്കുക. എല്ലാ എണ്ണയും എണ്ണതന്നെയാണ്. തമ്മില് ഭേദം തൊമ്മന്എന്ന് പറയുന്നത് പോലെ കൂട്ടത്തില് നല്ലത് ഒലിവെണ്ണയാണ്. സുര്യകാന്തി എണ്ണ, കടുകെണ്ണ,കടലയെണ്ണ മുതലായവയും താരതമ്യേന മെച്ചപ്പെട്ടവയാണ്. പ്രമേഹരോഗികള് മാത്രമല്ല എല്ലാവരും എണ്ണയും കൊഴുപ്പും ആഹാരത്തില് മിതപ്പെടുത്തേണ്ടത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
 ഏകദേശം 30-35 ലക്ഷം ടണ് ഒലിവെണ്ണ വര്ഷം പ്രതി ലോകത്ത് ഉല്പാദിപ്പിക്കപ്പെടുന്നു. അതില് ഭൂരിഭാഗവും സ്പെയിനില്നിന്നാണ് . അവര് തന്നെയാണ് ഭൂരിഭാഗവും ഉപയോഗിക്കുന്നതും. സ്പെയിനില് ഒരാള് ശരാശരി പ്രതിവര്ഷം ഏകദേശം 12 കിലോ ഒലിവെണ്ണയാണ് ഉപയോഗിക്കുന്നത്. ഇന്ത്യയില് ഇത് വിലകൂടിയ എണ്ണയായതിനാല് ഉപയോഗം തീരെ കുറവാണ്. ഒലിവെണ്ണയില് അപൂരിത കൊഴുപ്പായ Mono Unsaturated Fatty Acids (MUFAS) വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ മറ്റുള്ള എണ്ണയെക്കാള് നല്ലതെന്ന് പറയുന്നത് ശരിയാണ്. എന്നാല് ഉപയോഗം പരിമിതപ്പെടുത്തണം. ഒരിക്കല് ഉപയോഗിച്ച എണ്ണ വീണ്ടും ഭക്ഷ്യാവശ്യങ്ങള്ക്ക് കഴിവതും ഉപയോഗിക്കരുത്. അത് സോപ്പ് പോലുള്ള സാധനങ്ങള് ഉണ്ടാക്കാന് ഉപയോഗിക്കുന്നതാണ് നല്ലത്. കാരണം, ഒരിക്കല്എണ്ണ ചൂടാക്കിയാല്അതില് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ചില രാസവസ്തുക്കള് ഉണ്ടാകുന്നു. ഒലിവെണ്ണ കഴിവതും വെളിച്ചവും ചൂടും ഇല്ലാത്ത സ്ഥലത്താണ് സൂക്ഷിക്കേണ്ടത്. ഫ്രിഡ്ജിനുള്ളില് സൂക്ഷിക്കുന്നതും നല്ലതാണ്. ഒലിവെണ്ണയുടെ മൂടി പൊട്ടിച്ചാല് കഴിവതും ആറുമാസത്തിനുള്ളില് ഉപയോഗിക്കണം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment