മനുഷ്യന്റെ ഏറ്റവും ശ്രേഷ്ടമായ സല്‍സ്വഭാവമാണ് ദയ അഥവാ കാരുണ്യം....ഈ ഉത്കൃഷ്ട സ്വഭാവമുള്ള വ്യക്തി തന്റെ ജീവിതകാലത്തില്‍ എന്തുമാത്രം ജനങ്ങളെയും ജന്തുക്കളെയുമാണ് കാരുണ്യപിയൂഷമേകി ദുഃഖസാഗരത്തില്‍ നിന്ന് കരകയട്ടിയിട്ടുള്ളത്...ധര്‍മ്മലക്ഷണങ്ങളില്‍ അതീവ പ്രാധാന്യമാണ് ദയക്ക് നല്‍കിയിരിക്കുന്നത്...പത്മപുരാണത്തില്‍ ദയയുടെ മഹിമയെപ്പറ്റി ഈ പ്രകാരം പറഞ്ഞിരിക്കുന്നു .....
"ന ദയാസദ്യശോ ധര്‍മ്മോ ന ദയോ സദ്യശം തപ:
ന ദയാസദ്യശം ദാനം , ന ദയാസദ്യ ശസ്സഖാ ,
നസ്വര്‍ഗേ, നാപവര്‍ഗേപിതത്സുഖംലഭതേനര:
യ ദാര്‍ത്തജന്തു നിര്‍വ്വാണദാനോര്‍ത്ഥ, മിതിമേമതി:"
അതായത് ദയ പോലെ ഒരു ധര്‍മ്മമോ തപസ്സോ ദാനമോ സുഹൃത്തോ ഇല്ല...ദുഖിക്കുന്ന ഒരുവന് ആശ്വാസമരുളുന്നതിനെക്കാള്‍ സുഖം ,സ്വര്‍ഗത്തിലോ മോക്ഷത്തില്‍ പോലുമോ ലഭ്യമല്ല എന്നുസാരം...
സ്വാര്‍ത്ഥതക്കുവേണ്ടി പരക്കം പായുന്ന മനുഷ്യന് എങ്ങനെയാണ് പരദുഖചിന്തയുണ്ടാവുക...?....എന്നിട്ടെന്തുഫലം , ഇത്തരക്കാര്‍ക്ക് ജീവിതത്തില്‍ സുഖം എന്തെന്ന് അനുഭവിച്ചറിയാന്‍ പറ്റിയിട്ടുണ്ടോ...?..അതുകൊണ്ട് നാം സ്വന്തം ദുഖത്തിന് വേണ്ടിയാവരുത് യത്നിക്കേണ്ടത് ...അത് പരദുഖദുരീകരണത്തിനുവേണ്ടിയായിരിക്കണം...എല്ലാവരും സുഖം കാംക്ഷിക്കുന്നവരാണ്....എന്നാല്‍ അത് തനിക്കുമാത്രം പോരെന്നും മറ്റുള്ളവര്‍ക്ക് കൂടി വേണമെന്നുള്ള ചിന്തവേണം..ഈ ചിന്ത മനസ്സില്‍ ദൃഡമായി വെരൂന്നിയാലെ ദയാഭാവം ഉദയം ചെയ്യുകയുള്ളൂ.....
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment