Saturday, 17 March 2012

[www.keralites.net] സിനിമയില്‍ കാണുന്നപോലെ തല്ലാന്‍പോയാല്‍ അടികിട്ടും

 

സിനിമ മിഥ്യയെന്നറിയണം; ജീവിതമാണ് സത്യമെന്നും

 

'സിനിമ മിഥ്യയാണെന്നും ജീവിതമാണ് സത്യമെന്നും മറക്കരുത്. സിനിമയിലെ മദ്യപാനവും സിഗരറ്റുവലിയും അനുകരിക്കാന്‍ ശ്രമിക്കരുത്. മദ്യമെന്ന്പറഞ്ഞ് കുടിക്കുന്നത് കട്ടന്‍കാപ്പിയാണെന്ന് തിരിച്ചറിയണം' -നടന്‍ മോഹന്‍ലാലിന്‍േറതാണ് ഉപദേശം. സ്വന്തം ജോലി ആസ്വദിച്ചു ചെയ്താല്‍  ഒരു ജീവിതം മതിയാകില്ലെന്നും ചുരുങ്ങിയത് 200 കൊല്ലമെങ്കിലും ജീവിക്കണമെന്നാണ് ആഗ്രഹമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ നടക്കുന്ന സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിന്‍െറ സംസ്ഥാന ക്യാമ്പില്‍ അംഗങ്ങളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം തൊഴില്‍ ആസ്വദിച്ച് പ്രതിബദ്ധതയോടെ ചെയ്യുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മാതൃകയാക്കണം. സച്ചിന്‍െറ നൂറാം സെഞ്ച്വറി കഠിനാധ്വാനത്തിന്‍െറ ഫലമാണ്. തന്‍െറ കുട്ടിക്കാലത്ത് കിട്ടിയതിനേക്കാള്‍ നല്ല അവസരങ്ങള്‍ ഇന്നത്തെ കുട്ടികള്‍ക്ക് കിട്ടുന്നുണ്ട്. അത് മുതലെടുക്കാന്‍ ബുദ്ധിമുട്ടുകളുമുണ്ട്. മുതിര്‍ന്നവരുടെ സ്നേഹം പങ്കുവെക്കാന്‍ ഇപ്പോഴത്തെ കുട്ടികള്‍ക്ക് പണ്ടുള്ളവരെപ്പോലെ അവസരമില്ല. നിങ്ങളെ രൂപപ്പെടുത്തേണ്ടത് നിങ്ങള്‍ തന്നെയാണ്. കള്ളനും പൊലീസും കളിക്കുമ്പോള്‍ അതിലെ പൊലീസാവണം. കൂടെയുള്ളവരുടെ തെറ്റു തിരുത്തിക്കണം. തന്നെപ്പോലെ ജീവിതത്തെ മനോഹരമായി ആസ്വദിക്കണം. മനുഷ്യരായി പിറന്നത് മഹാഭാഗ്യമായി കാണണം.
'ലാലേട്ടന്‍െറയും മമ്മുക്കയുടെയും ഫാന്‍സുകാര്‍ ഏറ്റുമുട്ടുന്നത് മോശമല്ലേ' എന്ന ചോദ്യം അദ്ദേഹം ചിരിയോടെയാണ് നേരിട്ടത്. അത് ഒറ്റപ്പെട്ട സംഭവങ്ങളാണ്. ഫാന്‍സ് അസോസിയേഷനുകള്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാണാതിരിക്കരുത്. കീര്‍ത്തിചക്രയിലും കുരുക്ഷേത്രയിലും ഖാണ്ഡഹാറിലും സൈനികന്‍െറ വേഷത്തില്‍ അഭിനയിച്ചത്കൊണ്ട് മാത്രമല്ല, തന്‍െറ അപേക്ഷകൂടി പരിഗണിച്ചാണ് കേണല്‍ പദവി ലഭിച്ചത്. ആ ബഹുമതി പത്മശ്രീയും ദേശീയ സിനിമാ പുരസ്കാരവും ലഭിച്ചപ്പോള്‍ ഉണ്ടായതിനേക്കാള്‍ വലിയ സന്തോഷമാണ് നല്‍കിയത്. എവറസ്റ്റ് കയറിയപോലെയാണ് അനുഭവപ്പെട്ടത്.
സിനിമയില്‍ പൊലീസ് ഉദ്യോഗസ്ഥരെ തല്ലുന്ന രംഗങ്ങളില്‍ അഭിനയിക്കുന്നത് ശരിയാണോ എന്ന ചോദ്യം പരിപാടിയില്‍ പങ്കെടുത്ത മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെയും ചിരിപ്പിച്ചു. 'നീതി നടത്തേണ്ടവര്‍ നടത്താതിരിക്കുമ്പോഴാണ് അടിക്കുന്നത്. അത് നിങ്ങളും ചെയ്യണം. സിനിമയില്‍ കാണുന്നപോലെ പത്ത്പതിനഞ്ചുപേരെ തല്ലാന്‍പോയാല്‍ അടികിട്ടും' -ലാല്‍ പറഞ്ഞു


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment