Thursday, 8 March 2012

[www.keralites.net] ഓസ്‌കാര്‍ അവാര്‍ഡ് 2012

 

ഓസ്‌കാര്‍ അവാര്‍ഡ് 2012 - ആര്‍ട്ടിസ്റ്റ് മികച്ച ചിത്രം: മെറില്‍ സ്ട്രിപ് നടി

ലോസാഞ്ചലസ്: 'ദി ആര്‍ട്ടിസ്റ്റിന്' മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം. ഹോളിവുഡിന്റെ പഴയ കാലഘട്ടം മനോഹരമായി ദൃശ്യവത്കരിച്ച നിശബ്ദ ചിത്രമായ 'ദി ആര്‍ട്ടിസ്റ്റ്' അണിയിച്ചൊരുക്കിയ മിഷേല്‍ ഹസനാവിഷ്യസ് മികച്ച സംവിധായകനുള്ള അവാര്‍ഡ് സ്വന്തമാക്കി. ഫ്രഞ്ച് കോമഡി ചിത്രമായ 'ദി ആര്‍ട്ടിസ്റ്റ'ിലെ നായക കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ജീന്‍ ദുജാര്‍ദിന്‍ മികച്ച നടനായി.

'ദി അയണ്‍ ലേഡി' എന്ന ചിത്രത്തില്‍ മാര്‍ഗരറ്റ് താച്ചറായി വേഷമിട്ട മെറില്‍ സ്ട്രിപ്പാണ് മികച്ച നടി. ഇതേ കഥാപാത്രത്തിന് അവര്‍ക്ക് ബാഫ്ത പുരസ്‌കാരവും ലഭിച്ചിരുന്നു. 11 നോമിനേഷനുകളുമായെത്തിയ ത്രീ ഡി ചിത്രം 'ഹ്യൂഗോ' സാങ്കേതിക വിഭാഗത്തില്‍ അഞ്ച് പുരസ്‌കാരങ്ങള്‍ നേടിയെങ്കിലും പ്രധാന അഞ്ച് പുരസ്‌കാരങ്ങളുമായി കൊഡാക് തിയേറ്ററില്‍ തിളങ്ങിയത് 'ദി ആര്‍ട്ടിസ്റ്റ്' തന്നെയാണ്.

2012 ലെ ബാഫ്ത അവാര്‍ഡുകളില്‍ ഏഴെണ്ണവും ദി ആര്‍ട്ടിസ്റ്റ് സ്വന്തമാക്കിയിരുന്നു. പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ടാണ് സംഭാഷണങ്ങള്‍ പോലും കുറവായിരുന്നിട്ടും അഭിനയമികവ് കൊണ്ട് ജീന്‍ ദുജാര്‍ദിന്‍ ഡിസന്റന്‍സിലെ അഭിനയത്തിന് നോമിനേഷന്‍ നേടിയ ജോര്‍ജ് ക്ലൂണിയെ മറികടന്ന് മികച്ച നടനായത്.

ഹോളിവുഡിലെ കൊഡാക് തിയേറ്ററില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഛായാഗ്രഹണം, ശബ്ദമിശ്രണം, ശബ്ദസന്നിവേശം, കലാസംവിധാനം,വിഷ്വല്‍ ഇഫക്ട്‌സ് എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളാണ് ഹ്യൂഗോ നേടിയത്.

'ബിഗിനേഴ്‌സ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് ക്രിസ്റ്റഫര്‍ പഌമ്മര്‍ സഹനടനുള്ള ഒസ്‌കര്‍ നേടിയപ്പോള്‍ 'ദി ഹെല്‍പ്' എന്ന ചിത്രത്തിലെ അഭിനയത്തിന് ഒക്‌ടേവിയ സ്‌പെന്‍സര്‍ മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. എ സെപറേഷനാണ് മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്. ചില്‍ഡ്രന്‍ ഓഫ് ഹെവന് കഴിഞ്ഞ് 12 വര്‍ഷത്തിന് ശേഷം ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചെത്തിയ എ സെപറേഷന്‍ പക്ഷേ അവാര്‍ഡ് നേടി ചരിത്രം കുറിച്ചു.

Fun & Info @ Keralites.net
മികച്ച ചിത്രം-ദി ആര്‍ട്ടിസ്റ്റ്‌


Fun & Info @ Keralites.net
മികച്ച സംവിധായകന്‍-മിഷേല്‍ ഹസനാവിഷ്യസ്(ദി ആര്‍ട്ടിസ്റ്റ്)


Fun & Info @ Keralites.net
മികച്ച നടന്‍-ജീന്‍ ദുജാര്‍ദിന്‍(ദി ആര്‍ട്ടിസ്റ്റ്)


Fun & Info @ Keralites.net
മികച്ച നടി- മെറില്‍ സ്ട്രിപ്പ്(ദി അയണ്‍ ലേഡി)


Fun & Info @ Keralites.net
മികച്ച വിദേശ ഭാഷ ചിത്രം-എ സെപറേഷന്‍


Fun & Info @ Keralites.net
സഹനടന്‍-കിസ്റ്റഫര്‍ പഌമ്മര്‍(ബിഗിനേഴ്‌സ്)


Fun & Info @ Keralites.net
സഹനടി-ഒക്‌ടേവിയ സ്‌പെന്‍സര്‍(ദി ഹെല്‍പ്)


Fun & Info @ Keralites.net
മികച്ച തിരക്കഥ-വുഡി അലന്‍(മിഡ്‌നൈറ്റ് ഇന്‍ പാരീസ്)


Fun & Info @ Keralites.net
അവലംബിത തിരക്കഥ-അലക്‌സാണ്ടര്‍ പയനി(ദി ഡിസന്റ്‌സ്)


Fun & Info @ Keralites.net
ചിത്ര സന്നിവേശം-കിര്‍ക്‌സ് ബാക്‌സ്റ്റര്‍ , ആങ്കസ് വാള്‍
(ദി ഗേള്‍ വിത്ത് ദ ഡ്രാഗണ്‍ ടാറ്റൂ)


Fun & Info @ Keralites.net
ശബ്ദസങ്കലനം-ടോം ഫ്ലാഷ്മാന്‍, ജോണ്‍ മിഡ്ഗലെ(ഹ്യൂഗോ)


Fun & Info @ Keralites.net
ശബ്ദസന്നിവേശം-ഫിലിപ്പ് സ്റ്റോക്‌സ്റ്റണ്‍, യൂജിന്‍ ഗിയേര്‍ട്ടി (ഹ്യൂഗോ)


Fun & Info @ Keralites.net
ഛായാഗ്രഹണം-റോബര്‍ട്ട് റിച്ചാര്‍ഡ് സണ്‍(ഹ്യൂഗോ)


Fun & Info @ Keralites.net
സംഗീതം-ബ്രെറ്റ് മക്കന്‍സി(മാന്‍ ഓര്‍ മപ്പറ്റ്)


Fun & Info @ Keralites.net
പശ്ചാത്തല സംഗീതം-ലുഡോവിക് ബോഴ്‌സ്(ദി ആര്‍ട്ടിസ്റ്റ്)


Fun & Info @ Keralites.net
കലാസംവിധാനം-ഡാന്റെ ഫെരറ്റി, ഫ്രാന്‍സിസ്‌ക ലോ ഷാവോ
(ഹ്യൂഗോ)


Fun & Info @ Keralites.net
ചമയം-മാര്‍ക് കുളിയര്‍, ജെ റോയ് ഹെലന്‍ഡ്(ദി അയണ്‍ ലേഡി)


Fun & Info @ Keralites.net
വസ്ത്രാലങ്കാരം-മാര്‍ക്ക് ബ്രിഡിജിസ്(ദി ആര്‍ട്ടിസ്റ്റ്)


Fun & Info @ Keralites.net
മികച്ച ഡോക്യുമെന്ററി-സേവിങ് ഫേസ്‌


Fun & Info @ Keralites.net
മികച്ച ഡോക്യുമെന്ററി ഫീച്ചര്‍--അണ്‍ ഡിഫറ്റഡ്‌


Fun & Info @ Keralites.net
മികച്ച ആനിമേഷന്‍ ചിത്രം-റാങ്കോ


Fun & Info @ Keralites.net
ഹ്രസ്വ ചിത്രം(ലൈവ് ആക്ഷന്‍)-ദി ഷോര്‍


Fun & Info @ Keralites.net
ഹ്രസ്വചിത്രം(ആനിമേറ്റഡ്)-ദി ഫന്റാസ്റ്റിക് ഫ്ലൈയിങ് ബുക്‌സ് ഓഫ് മി. മോറിസ് ലെസ്‌മോര്‍


Fun & Info @ Keralites.net
വിഷ്വല്‍ ഇഫക്ട്‌സ്-റോബ് ലെഗാറ്റോ, ജോസ് വില്യംസ്, ബെന്‍ ഗ്രോസ്മാന്‍, അലക്‌സ് ഹെന്നിങ്(ഹ്യൂഗോ)
Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment