Saturday, 31 March 2012

[www.keralites.net] ആനക്കലി പമ്പിനോടും;നഷ്ടം 1.5 ലക്ഷം

 

ആനക്കലി പമ്പിനോടും;നഷ്ടം 1.5 ലക്ഷം

 

തിരുവല്ല: പെട്രോളടിയ്ക്കുന്നിടത്ത് ആനയ്‌ക്കെന്തു കാര്യം? യാതൊരു കാര്യവുമില്ല എന്ന് മനസ്സിലാക്കിയതു കൊണ്ടാവണം രാജശേഖരന്‍ എന്ന ആന ലോറിയില്‍ നിന്നിറങ്ങി പോവാമെന്ന് കരുതിയത്. എന്നാല്‍ ഇതു മൂലം പമ്പുടമയ്ക്കുണ്ടായ നഷ്ടം 1.5 ലക്ഷം രൂപയാണ്.

വെള്ളിയാഴ്ച പുലര്‍ച്ചെ എംസി റോഡില്‍ പഴയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് എതിര്‍വശത്തുള്ള പമ്പിലായിരുന്നു സംഭവം. ആലപ്പുഴയില്‍ എഴുന്നള്ളത്തിന് കൊണ്ടുപോവുകയായിരുന്ന രാജശേഖരന്‍ പമ്പടിച്ചു തകര്‍ക്കുകയായിരുന്നു.

ആനയെ കൊണ്ടുപോവുകയായിരുന്ന ലോറിയ്ക്ക് ഇന്ധനം നിറയ്ക്കാനായാണ് പമ്പില്‍ നിര്‍ത്തിയത്. ഈ സമയം ആന ലോറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചതാണ് കുഴപ്പമായത്. ആന കണ്ടെത്തിയ ചവിട്ടുപടി പെട്രോള്‍ ഡിസ്‌പെന്‍സിങ് യൂണിറ്റായിരുന്നു. ആനയുടെ ചവിട്ടില്‍ പെട്രോള്‍
, ഡീസല്‍ യൂണിറ്റുകള്‍ തകര്‍ന്നു. പിന്നീട് പാപ്പാന്‍മാര്‍ ആനയ്ക്കു കൂച്ചുവിലങ്ങിടുകയായിരുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment