Saturday, 25 February 2012

[www.keralites.net] ദൈവത്തിനു ആരുടെ എങ്കിലും പരസ്യത്തിന്‍റെ ആവശ്യം ഉണ്ടോ?

 

ഒരു സൌഹൃത കൂട്ടായ്മ ആയ keralites ഗ്രൂപ്പ്‌ ,നല്ല തുറന്ന ചര്‍ച്ചകള്‍ക്കും ആശയങ്ങള്‍ക്കും വഴി വച്ചിട്ടുണ്ട്.പക്ഷെ ഈ അടുത്ത കാലത്ത്,ഇത് പല മത വിശ്വാസികളുടെയും മതപരമായ ആശയങ്ങള്‍ പ്രചരിപ്പിക്കാനും,തന്‍റെ മതവും, ഈശ്വരനും, ആളുകളും,വിശുദ്ധ പുസ്തകവും മാത്രമാണ് സത്യം എന്ന് സ്ഥാപിക്കാനും ഉള്ള ഒരു വേദി ആയി മാറുന്നു എന്നതില്‍,ദുഃഖം ഉണ്ട്.

മലയാളി സമൂഹത്തില്‍. .വര്‍ധിച്ചു വരുന്ന സാമുദായിക അസഹിഷ്ണുത ആണ് ഇത് ഒരു തരത്തില്‍ പുറത്തു കാണിക്കുന്നത്. ഈ നൂറ്റാണ്ടിലും!!! വൈവിധ്യ വിശ്വാസങ്ങളെ എന്നും സഹിഷ്ണുതയോടെ സ്നേഹത്തോടെ നോക്കി കണ്ട പാരമ്പര്യം ആണ് നമുക്ക് ഇതുവരെ ഉണ്ടായിരുന്നത്.

പക്ഷെ ഈ അടുത്ത കാലത്ത് ആ പ്രവണത മാറുന്നു.

വല്ല മത സമ്മേളനത്തിലോ സ്വന്തമായ വിശ്വാസ സമ്മേളനങ്ങളിലോ വിളംബേണ്ട കാര്യങ്ങള്‍ ഇവിടെ അവതരിപ്പിക്കുനത് തികച്ചും ദുരുദ്യേശ പരം തന്നെ ആണ്. ഒരു വാര്‍ത്ത പ്രാധാന്യം ഉള്ള അല്ലെങ്കില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യം ആണോ താങ്കള്‍ മേല്‍ സൂചിപ്പിച്ചത്? വചന പ്രഘോഷണം ആണോ താങ്കളുടെ ഉദ്ദേശ്യം.സ്വര്‍ഗ്ഗരാജ്യത്ത് സീറ്റ്‌ ഉറപ്പിക്കാന്‍ തീരുമാനിച്ചു അല്ലെ?

നല്ലത് തന്നെ, പക്ഷെ ഒന്ന് ഓര്‍ക്കുക, ഇത് മൂലം മുറിവേല്‍ക്കുന്ന ഒരാള്‍ അല്ലെങ്കില്‍ ഒരു കൂട്ടം ആളുകള്‍ ഉണ്ടെങ്കില്‍,താങ്കള്‍ ചെയ്യുന്നത് ശരി അല്ല. ഇങ്ങനെ പല കാര്യങ്ങളും ,കഥകളും പലര്‍ക്കും പറയാന്‍ ഉണ്ട് ഉണ്ടാകും, തീവ്രമായ മത വിശ്വാസം മാത്രം പോര, അതിനും അപ്പുറം വിശാലമായ, സഹിഷ്ണുത ഉള്ള, ഒരു നിഷ്ക്കളങ്കമായ മനസും ഉണ്ടാകണം, അവിടെയെ ദൈവം, അള്ളാഹു, പര ബ്രഹ്മം കുടികൊള്ളു.

ഒരു മത പഠന ക്ലാസ്സില്‍ പറയാന്‍ മാത്രം കൊള്ളാവുന്ന ഇത്തരം കാര്യങ്ങള്‍, വിവിധ വിശ്വാസങ്ങള്‍ ഉള്ള, പല മതത്തിലും , പല വിദ്യഭ്യാസ നിലാവരത്തിലും ഉള്ള ആളുകള്‍ ഉള്ള ഒരു സൌഹൃത കൂട്ടായ്മയില്‍ പങ്കുവെയ്ക്കുന്നത് എന്തിനാണ്??? മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കാനും അംഗീകരിക്കാനും നമ്മള്‍ എന്തെ പരാജയപ്പെട്ടു പോകുന്നു ? ഇത്തരം വാര്‍ത്തകളിലൂടെ മറ്റു വിശ്വാസങ്ങളെ താറടിക്കാന്‍ ആണ് ശ്രമിക്കുന്നത് എന്ന് പറഞ്ഞാല്‍ അത് തികച്ചും ശരി ആകുന്നു.

അങ്ങനെ നമ്മുടെ സാഹോദര്യം, സ്നേഹം , കൂട്ടായ്മ തുടങ്ങിയവ തകരുന്നു.

"തന്നെപോലെ തന്‍റെ അയല്പക്കകാരനേയും സ്നേഹിക്കാന്‍ കഴിയാത്തവന്‍ എന്ത് സ്വര്‍ഗരാജ്യം ആണ് നേടാന്‍ പോകുന്നത് ? ഒരു നല്ല ശമാരിയാക്കാരന്‍ ആകാന്‍ കഴിയാത്തവന്‍ എങ്ങനെ ദൈവത്തിനു പ്രീയപ്പെട്ടവന്‍ ആകും ? ദൈവത്തിനു ആരുടെ എങ്കിലും പരസ്യത്തിന്‍റെ ആവശ്യം ഉണ്ടോ? ദയവായി സാമുദായിക സൌഹൃതം തകര്‍ക്കുന്ന വാര്‍ത്തകള്‍, വെറും കഥകള്‍ പ്രചരിപ്പിക്കരുത്‌ എന്ന് വിനീതമായി അപേക്ഷിക്കുന്നു.

സസ്നേഹം

ഒരു സാധാരണ മനുഷ്യന്‍.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment