Tuesday, 20 December 2011

[www.keralites.net] ആതുരാലയങ്ങളിലെ ആട് ജീവിതങ്ങള്‍ !!!



ആതുരാലയങ്ങളിലെ 'ആടുജീവിതങ്ങള്'

ക്രോധം അടക്കാനുള്ള പ്രഭാഷണങ്ങളാണ് നമ്മുടെ കോര്പ്പറേറ്റ് ആള്ദൈവങ്ങള്എപ്പോഴും 'മക്കള്ക്ക്' നല്കാറുള്ളത്. ക്രോധത്തെ സ്നേഹംകൊണ്ട് അടക്കി, ഘട്ടം ഘട്ടമായി ഇന്ദ്രിയങ്ങളെ നിഗ്രഹിച്ച,് അവസാനം കുണ്ഡലിനിയെ ഉണര്ത്തി പരമാനന്ദത്തിലെത്തുന്ന 'സാങ്കേതികവിദ്യകള്' ഇന്ന് വിവിധ പാക്കേജുകളായി വിപണിയില്കിട്ടും. എന്നാല്അവനവന്െറ നേര്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാലോ, ഈ മര്മാണി വിദ്യകളൊന്നുമില്ല. 'മക്കളുടെ' കുണ്ഡലിനി ഉണര്ത്തേണ്ട സ്വാമിമാര്, മുട്ടിന്െറ ചിരട്ടതല്ലിത്തകര്ക്കും.
ഉത്തരേന്ത്യന്നഗരങ്ങളെ വെല്ലുന്ന ഗുണ്ടായിസമാണ് കൊച്ചി ഇടപ്പള്ളിയിലെ അമൃത ആശുപത്രിയില്ചില സ്വാമിമാര്അടിമപ്പണിക്കെതിരെ പ്രതിഷേധിച്ച നഴ്സുമാരോട് കാണിച്ചത്. സമരം പുറത്ത് നടക്കുന്നതിനിടെ സ്വാമി വേഷ ധാരികള്പിടിച്ചു കൊണ്ടുപോയ ആലുവ അശോകപുരം സ്വദേശിയും ആശുപത്രിയിലെ നഴ്സുമായ ലിഷു മൈക്കിളിനെ ഒരു പകല്മുഴുവനും സ്റ്റോര്റൂമില്അടച്ചിട്ടു മര്ദ്ദിച്ചു. ഓരോ മണിക്കൂര്ഇടവിട്ട് ഓരോ ഗുണ്ടകള്കാവല്നിന്നു. രക്ഷപ്പെടാന്ശ്രമിച്ചപ്പോള്വീണ്ടും മര്ദനം.തല്ലിന്െറ കടുപ്പം കൂടിയപ്പോള്ലിഷു രണ്ട് തവണ തല കറങ്ങി വീണു. ഗുണ്ടകള്കഴുത്തിലെ സ്വര്ണ ചെയിന്വലിച്ചു പൊട്ടിച്ചു. വാച്ച് തല്ലി തകര്ത്തു. കഴുത്തിലെ കൊന്ത മാല താഴെയിട്ട് ചവിട്ടിയരച്ചു. പാട് പുറത്തു കാണാതിരിക്കാന്മുഖവും കൈകളും ഒഴിവാക്കിയായിരുന്നു മര്ദനം. ഈ മാസം എട്ടിന് രാത്രി പത്തരയോടെ കൊച്ചിയിലെ മറ്റൊരു ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തില്പ്രവേശിപ്പിക്കുമ്പോള്ലിഷുവിന് ബോധമുണ്ടായിരുന്നില്ല. മൂന്നു ദിവസമാണ് മൂത്ര തടസ്സം അനുഭവപ്പെട്ടത്.ജീവന്പോയാലും ഈ അതിക്രമത്തിനെതിരെ കേസുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ് ഈ 29കാരന്. അമൃതയില്യൂനിയന്രൂപവത്കരിച്ചതിന്െറപേരില്പിരിച്ചുവിടപ്പെട്ട രണ്ട് നഴ്സുമാര്ക്കുവേണ്ടി ആശുപത്രി അധികൃതര് അനുവദിച്ച സമയത്ത് അനുരഞ്ജന ചര്ച്ചക്കെത്തിയവരെ മര്ദിച്ചതാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കാന്മറ്റുള്ളവരെ പ്രേരിപ്പിച്ചത്. ചര്ച്ചക്ക് വന്ന നാലു യുവാക്കളെ സ്നേഹപൂര്വം ഓഫിസിലേക്ക് വിളിപ്പിക്കുകയും മുറിയിലേക്ക് കടക്കുംമുമ്പ് സ്വാമി വേഷധാരികള്അടക്കമുള്ള ഇരുപതിലധികം പേര്ചേര്ന്ന് ആക്രമിക്കുകയുമായിരുന്നു. യൂനിയന്സംസ്ഥാന പ്രസിഡന്റ് ജാസ്മിന്ഷാ, സെക്രട്ടറി സുദീപ് കൃഷ്ണന്, തൃശൂര്ജില്ലാ സെക്രട്ടറി ശിഹാബ്, വൈസ് പ്രസിഡന്റ് ദിപു എന്നിവര്ക്കാണ് മര്ദനമേറ്റത്.തളര്ന്ന് അവശരായ നാലുപേരെയും ആശുപത്രിയിലെ തന്നെ അത്യാഹിത വിഭാഗത്തില്നിര്ബന്ധപൂര്വം പ്രവേശിപ്പിച്ചു. സഹപ്രവര്ത്തകരും യൂനിയന്ഭാരവാഹികളും ആവശ്യപ്പെട്ടിട്ടും ഇവരെ വിട്ടുനല്കാന്ആശുപത്രി അധികൃതര്തയാറായില്ല. വിഷയത്തില്പ്രതികരണം ആരാഞ്ഞപ്പോള്തൃപ്തികരമല്ലാത്ത ഒഴിവു കഴിവുകളാണ് അധികൃതര്പത്ര-മാധ്യമങ്ങള്ക്ക് നല്കിയത്. ദിപുവിന്െറ തുടയെല്ല് പൊട്ടി. തലയില്ആഴത്തില്മുറിവേറ്റു. ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച് മുട്ട് ചിരട്ട തകര്ത്തു. ചിരട്ട നാലായി പിളര്ന്ന യുവാവ് ഇപ്പോള്തൃശൂരില്സ്വകാര്യ ആശുപത്രിയില്ചികിത്സയിലാണ്. ആറുമാസം നിര്ബന്ധിത വിശ്രമമാണ് ഡോക്ടര്മാര്ദിപുവിനു നിര്ദേശിച്ചിട്ടുള്ളത്.
തുടര്ന്ന് അഞ്ഞൂറിലധികം നഴ്സിങ് ജീവനക്കാര്കൊടുംവെയിലിനെ വകവെക്കാതെ ആശുപത്രിക്കുമുന്നില്കുത്തിയിരിപ്പ് തുടങ്ങി. ഏതു വിഷയവും ചര്ച്ചയാക്കുന്ന പ്രമുഖ പത്ര-ദൃശ്യ മാധ്യമങ്ങള് ആശുപത്രി മാനേജ്മെന്റിന്െറ 'പിടിപാടുകള്' നിമിത്തം വാര്ത്ത നല്കുന്നതില്നിന്ന് വിട്ടുനിന്നുവെന്നതും ശ്രദ്ധേയമാണ്.
പൊലീസുകാരും ഇവിടെ നോക്കുകുത്തികളായി. ആശുപത്രിയില്നിന്ന് യുവാക്കളെ വിട്ടു നല്കാന്നടപടിയെടുക്കണമെന്ന് കെഞ്ചിക്കേണ് അപേക്ഷിച്ചെങ്കിലും ഒന്നും ചെയ്യാനാകാതെ ആശുപത്രി പടിക്കല്നിലയുറപ്പിക്കാനേ പൊലീസിന് കഴിഞ്ഞുള്ളൂ.
ഇതിനിടെ, കുത്തിയിരിപ്പ് സമരക്കാര്ക്ക് നേരെ മുഷ്ടി ചുരുട്ടിയെത്തിയ അമ്പതിലധികം പേര്ആശുപത്രിയോട് കൂറ് കാണിക്കാന്സമരക്കാരെ പൊലീസിനു മുന്നിലിട്ട് മര്ദിച്ചു. കുറ്റം മാത്രം പറയരുതല്ളോ; തല്ലി കൊതി തീര്ന്നപ്പോള്അക്രമികളെ പൊലീസ് ഇടപെട്ടാണ് പിരിച്ചു വിട്ടത്.
പക്ഷേ, സമരക്കാര്വിട്ടില്ല. രാത്രിയും ഇവര്കുത്തിയിരിപ്പ് തുടര്ന്നു. പിറ്റേന്ന് രാവിലെ മുതല്ആശുപത്രിയുടെ പ്രവര്ത്തനം താളം തെറ്റി. സമരക്കാരെ പിരിച്ചുവിടാന്ആംബുലന്സുകളും മറ്റു വാഹനങ്ങളും ഓടിച്ചു കയറ്റാന്ശ്രമിച്ചു.അത്യാസന്നനിലയില്വരുന്ന രോഗികളെ ആശുപത്രിയിലെത്തിക്കാന്നഴ്സുമാര്തടസ്സം നില്ക്കുകയാണെന്ന് ആരോപിച്ച് വീണ്ടും ചില ജീവനക്കാര്സമരക്കാരെ മര്ദിക്കാന്ശ്രമിച്ചു. പൊലീസിനെ കണ്ടതോടെ 'അത്യാഹിതമായി' വന്ന രോഗി സ്ട്രെച്ചറില്നിന്ന് എഴുന്നേറ്റോടിയതോടെ ആ നാടകവും അവസാനിച്ചു. രണ്ടാം ദിവസമാണ് ലിഷുവിന് മര്ദനമേല്ക്കുന്നത്. കേസില്അമൃത അന്തേവാസികളായ നാലു സ്വാമിമാര്അറസ്റ്റിലായി. അനില്, ബിജു, ദിനേശ് കുമാര്, പ്രദീപ് എന്നിവരുടെ പേരുകള്പൊലീസ് സ്ഥിരീകരിച്ചു. സമരത്തിലുള്ള പെണ്കുട്ടികളുടെ ഫോട്ടോയെടുത്ത കേസില്വേണുഗോപാലന്എന്ന സ്വാമിയും അറസ്റ്റിലായി. സമരത്തിന് വിവിധ രാഷ്ട്രീയ കക്ഷികളുടെയും സാംസ്കാരിക പ്രവര്ത്തകരുടെയും പിന്തുണ ഏറിയതോടെ ആശുപത്രി അധികൃതര്പതുക്കെ മുട്ടുകുത്തുകയായിരുന്നു.
താല്ക്കാലിക പരിഹാരം ഉണ്ടാക്കിയെങ്കിലും സമരക്കാരെ കൂട്ടമായി പിരിച്ചുവിട്ടുകൊണ്ട് മാനേജ്മെന്റിന്െറ പ്രതികാര നടപടികള്ഇപ്പോഴും തുടരുകയാണ്.
അമൃതയിലേത് ഒറ്റപ്പെട്ട അവസ്ഥയല്ല. പള്ളിനടത്തുന്ന ആശുപത്രിയായാലും പാര്ട്ടിനടത്തുന്നതായായും നഴ്സുമാരുടെ കാര്യം വരുമ്പോള്കോരന് കഞ്ഞി കുമ്പിളില്തന്നെ.
(തുടരും)

അടിമവ്യാപാരത്തിന്െറ ആണിക്കല്ല്

തൊടുപുഴയിലെ പാവപ്പെട്ട കുടുംബത്തിന്െറ മുഴുവന്പ്രതീക്ഷയുമായിരുന്നു ബീന ബേബി. പണിതീരാത്ത വീടടക്കം കുടുംബത്തിലെ കഷ്ടപ്പാടുകളുടെ വേദന മനസ്സിലൊതുക്കി മുംബൈയിലെ ഏഷ്യന്ഹാര്ട്ട് ഹോസ്പിറ്റലില്നഴ്സായി ബീന ജോലിക്കു കയറുമ്പോള്പതിവുപോലെ വാഗ്ദാനങ്ങള്ക്ക് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല. പ്രതിമാസം 10,000 രൂപയാണ് ശമ്പളമായി ഏജന്റ് മുഖേന പറഞ്ഞുറപ്പിച്ചത്. പക്ഷേ, ജോലി തുടങ്ങിക്കഴിഞ്ഞപ്പോഴാണ് അഞ്ചക്ക ശമ്പളം 5000-6000 രൂപയില്ഒതുങ്ങുമെന്നു മനസ്സിലായത്. ഹോസ്റ്റല്ഫീസും ഭക്ഷണച്ചെലവും കഴിയാന്തന്നെ പ്രയാസം. അമിതജോലിഭാരത്തിന്െറ സമ്മര്ദംകൂടിയായപ്പോള്എങ്ങനെയും തിരിച്ചുപോന്നാല്മതിയെന്നായി. മാനേജ്മെന്റിനോടു സംസാരിച്ചപ്പോള്സര്ട്ടിഫിക്കറ്റുകള്മടക്കിനല്കാന്രണ്ടു ലക്ഷം രൂപയാണ് ചോദിച്ചത്. പലരും ഇടപെട്ടപ്പോള്50,000 രൂപ മതിയെന്നായി. സര്ട്ടിഫിക്കറ്റ് പിന്നെ വാങ്ങാം, തിരിച്ചുപോരൂ എന്നു വീട്ടുകാര്പറഞ്ഞു. എങ്കിലും, വര്ഷങ്ങളുടെ ദുരിതം വില നല്കി നേടിയ സര്ട്ടിഫിക്കറ്റ് ഉപേക്ഷിച്ചുപോകാന്മനസ്സുവന്നില്ല. ഇതില്മനസ്സുരുകി കഴിയുമ്പോഴാണ് മറ്റാരുടെയോ പിഴവിന്െറ ഭാരം അധികൃതര്ബീനയുടെ മേല്കെട്ടിവെച്ചത്. ആ പാവം ഹൃദയത്തിനു താങ്ങാന്കഴിയുന്നതായിരുന്നില്ല ഈ സമ്മര്ദം. അവള്ആത്മഹത്യയില്അഭയം തേടി. ആ ആത്മഹത്യ മുംബൈയില്നഴ്സുമാരുടെ പ്രതിഷേധത്തിന്െറ കനല്ആളിപ്പടര്ത്തി. തങ്ങളെ മനുഷ്യരെപ്പോലെ കാണാത്ത മാനേജ്മെന്റിന്െറയും ഉന്നതരുടെയും സമീപനമാണ് ജീവന്പോലും പണയപ്പെടുത്തി സമരരംഗത്തിറങ്ങാന്പ്രേരണയായതെന്ന് പ്രക്ഷോഭത്തില്സജീവമായിരുന്ന നഴ്സുമാര്പറയുന്നു.

കിട്ടാക്കനിയായി പ്രവൃത്തി പരിചയ സര്ട്ടിഫിക്കറ്റ്
പലതരം ചൂഷണങ്ങളാണ് നഴ്സിങ് മേഖലയില്നിലനില്ക്കുന്നത്. ബോണ്ട് സമ്പ്രദായമാണ് അതിന്െറ ആണിക്കല്ല്. ശരിക്കുപറഞ്ഞാല്അടിമപ്പണി. ജോലിയില്കയറുന്നവര്നിശ്ചിതകാലത്തേക്ക് മറ്റെവിടേക്കും പണിക്കു പോവാന്പാടില്ളെന്നതാണ് ഈ വ്യവസ്ഥ. 10+2+4 പഠനകാലത്തെ എല്ലാ സര്ട്ടിഫിക്കറ്റുകളും പിടിച്ചുവെക്കുക എന്നാണ് ഇതിനര്ഥം. ബോണ്ട് കാലാവധിക്കു മുമ്പ് സ്ഥാപനം വിടണമെങ്കില്ചുരുങ്ങിയത് അമ്പതിനായിരമോ ഒരു ലക്ഷമോ നല്കേണ്ടി വരും. ഈ തുക എങ്ങനെയും ഒപ്പിച്ചു നല്കിയാല്തന്നെ അര്ഹമായ പല അവകാശങ്ങളും ലഭിക്കുകയുമില്ല. വിദേശ ജോലി സാധ്യത അടക്കം പ്രഫഷനല്അവസരങ്ങള്ക്ക് ഒഴിച്ചുകൂടാനാവാത്തതാണ് പ്രവൃത്തിപരിചയ സര്ട്ടിഫിക്കറ്റ്. ഇതു കിട്ടുന്നില്ളെങ്കില്അടിമപ്പണിയുടെ ചൂഷണം സഹിച്ച് അനുഭവിച്ച ദുരിതങ്ങള്ക്ക് ഒരു വിലയുമില്ലാതായി എന്നു സാരം.
ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കാന്ഇന്ത്യന്നഴ്സിങ് കൗണ്സിലും സുപ്രീംകോടതിയും കര്ശന നിര്ദേശം നല്കിയെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ബോണ്ടിനു മാത്രമാണ് ഏതാണ്ട് അറുതിയായിരിക്കുന്നത്. മറ്റിടങ്ങളില്പല രീതിയില്പരോക്ഷമായി ഇത് തുടരുന്നു. ചിലയിടങ്ങളില്ഭീഷണിപ്പെടുത്തിയാണ് അടിമവേല അടിച്ചേല്പിക്കുന്നതെങ്കില്മറ്റിടങ്ങളില്അനുനയത്തിന്െറ ഭാഷയാണ് പ്രയോഗിക്കുന്നത്. പഠനം ശരിയായി നടന്നില്ല, എങ്ങനെയോ ജയിച്ചു എന്നേയുള്ളൂ, ഈ രീതിയില്പുറത്തേക്കുപോയാല്സ്ഥാപനത്തിന്െറ പേരുകൂടി ചീത്തയാകും, എങ്ങനെയെങ്കിലും ഒരു വര്ഷംകൂടി നില്ക്കൂ എന്നും മറ്റും പറയുമ്പോള്അതില്വീണുപോകുന്നവര്നിരവധിയാണ്. വിദേശ ജോലിക്കും രാജ്യത്തെ പ്രമുഖമായ സ്ഥാപനങ്ങളിലും പ്രവൃത്തിപരിചയ സര്ട്ടിഫിക്കറ്റ് നിര്ബന്ധമായതിനാല്, അങ്ങോട്ടു പണം നല്കി ജോലി ചെയ്യുന്നവരും ഒരുപാടുണ്ട്. ബോണ്ടിന്െറ പേരിലുള്ള പീഡനങ്ങള്സ്ഥാപനങ്ങള്തോറും വ്യത്യസ്തമാണ്. കാലാവധിക്കു മുമ്പ് വിട്ടുപോകുന്നവരെ ചില സ്ഥാപനങ്ങള്സര്ട്ടിഫിക്കറ്റ് നല്കാതെ പീഡിപ്പിക്കുമ്പോള്മറ്റു ചിലര്സര്ട്ടിഫിക്കറ്റ് തിരികെ കൊടുക്കുമെങ്കിലും കോഴ്സ് സര്ട്ടിഫിക്കറ്റ് അനുവദിക്കില്ല.

തൊഴിലുറപ്പ് എത്ര ഭേദം
വലിയ വിദ്യാഭ്യാസയോഗ്യതയൊന്നും ആവശ്യമില്ലാത്ത വാച്ച്മാനും തൂപ്പുകാരനും വരെ അഞ്ചക്ക ശമ്പളം എളുപ്പമായ നാട്ടിലാണ് നഴ്സിങ് ബിരുദധാരികള്അവരുടെ ഇരട്ടി സമയം ജോലി ചെയ്ത് നാലിലൊന്നു ശമ്പളം വാങ്ങുന്നത്. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവര്ക്കായി സര്ക്കാര്ആവിഷ്കരിച്ച തൊഴിലുറപ്പ് പദ്ധതിയില്പോലും ഈ നഴ്സുമാരേക്കാള്ഇരട്ടി വേതനമുണ്ട്. കേന്ദ്രസര്ക്കാര്പദ്ധതിയായ എന്.ആര്.എച്ച്.എമ്മിനു കീഴില്താല്ക്കാലികാടിസ്ഥാനത്തില്ജോലിചെയ്യുന്ന നഴ്സുമാര്ക്കുപോലും 7500 രൂപയാണ് പ്രതിമാസ വേതനം.
കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരില്ഭൂരിപക്ഷവും വിവിധ ധനകാര്യ സ്ഥാപനങ്ങളില്നിന്ന് വായ്പയെടുത്താണ് നഴ്സിങ് പഠനം പൂര്ത്തിയാക്കുന്നത്. പഠനം തീരുന്ന മാസം മുതല്ഈ വായ്പ ഇവര്ക്ക് തിരിച്ചടക്കേണ്ടതുണ്ട്. നാലും അഞ്ചും ലക്ഷം രൂപ വായ്പയെടുത്ത് നഴ്സിങ് പഠിച്ചിറങ്ങിയവര്ക്ക് ബാങ്കുകളില്തിരിച്ചടക്കേണ്ടിവരുന്നത് 7000 രൂപയോളമാണ്. ജോലിയില്കയറിയാല്പ്രതിമാസം ശമ്പളമായി ലഭിക്കുന്നത് 2500 മുതല്3000 രൂപ വരെ മാത്രമാണ്. ഇതില്നിന്ന് താമസം-ഭക്ഷണം എന്നീ ഇനത്തില്50 ശതമാനം തുകവരെ ആശുപത്രി അധികൃതര്തിരിച്ചുപിടിക്കും. പിന്നെ ലഭിക്കുന്നത് വെറും 750-1250 രൂപവരെയും. ദിവസം 16 മണിക്കൂര്വരെ ജോലിചെയ്യുന്ന ഇവര്ക്ക് മിച്ചം പിടിക്കാന്കഴിയുന്നത് പലപ്പോഴും 500 രൂപയില്താഴെയും. മിനിമം വേതനം നടപ്പാക്കുമെന്നും നടപ്പാക്കിയെന്നും പറയുമ്പോഴും അത് വളരെ കുറച്ചുപേര്ക്ക് മാത്രമേ കിട്ടുന്നുള്ളൂവെന്നതാണ് യാഥാര്ഥ്യം.

പോരാട്ടം മിനിമം വേതനത്തിന്
മിനിമം വേതനം, ജോലിസമയം നിശ്ചിതപ്പെടുത്തല്, ശമ്പളത്തിന് രേഖ, നഴ്സുമാരുടെ വ്യക്തിത്വം അംഗീകരിക്കല്എന്നിവയാണ് സംസ്ഥാനത്ത് ഇപ്പോള്സമരരംഗത്തുള്ളവര്ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്.നിലവില്പത്തു വര്ഷം സര്വീസുള്ള ഒരു നഴ്സിന്െറ മിനിമം അടിസ്ഥാന വേതനമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത് 5610 രൂപ മാത്രമാണ്. 20 വര്ഷത്തെ ഇടവേളക്കുശേഷം 2007ലാണ് അന്നത്തെ എല്.ഡി.എഫ് സര്ക്കാര്ആശുപത്രി ജീവനക്കാരുടെ വേതനപരിഷ്കരണത്തിന് നടപടികളാരംഭിക്കുന്നത്. ഇതിനായി മിനിമം വേജസ് കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. എന്നാല്, കമ്മിറ്റിയിലെ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികള്ഏതാണ്ട് എല്ലാവരും വേതനപരിഷ്കരണത്തെ എതിര്ത്തു. ഒരു തരത്തിലും തീരുമാനമുണ്ടാകില്ളെന്നുവന്നപ്പോള്ഒരു സമവായം തല്ലിക്കൂട്ടിയെടുത്ത് , 2009 ഡിസംബറില് വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. ഇതില്തന്നെ രണ്ട് മാനേജ്മെന്റ് പ്രതിനിധികള്ഒപ്പുവെച്ചുമില്ല. കൂടാതെ, വിജ്ഞാപനത്തിനെതിരെ ഉടമകള്കോടതിയില്പോവുകയും സ്റ്റേ സമ്പാദിക്കുകയും ചെയ്തു. പിന്നീട് അത് ഒഴിവാക്കി. എന്നാല്, സ്റ്റേ ഒഴിവാക്കിയെങ്കിലും സ്റ്റേ ഉണ്ടെന്ന മട്ടില്ആശുപത്രി ജീവനക്കാര്ക്ക് മിനിമം വേതനം നിഷേധിക്കുകയാണെന്ന് അന്നത്തെ തൊഴില്മന്ത്രി പി.കെ. ഗുരുദാസന്പറഞ്ഞിരുന്നു. അന്ന് നിശ്ചയിച്ച മിനിമം വേതനം കുറവാണെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്യുന്നുണ്ട്.
സ്വകാര്യ ആശുപത്രികളിലെ വേതനഘടന, യോഗ്യത, സര്ക്കാറിന് ആശുപത്രികളില്ഇടപെടാനുള്ള അധികാരം എന്നിവ നിര്ണയിക്കുന്ന ബില്1960ല്കേന്ദ്ര സര്ക്കാര്പാര്ലമെന്റില്അവതരിപ്പിച്ചെങ്കിലും എതിര്പ്പുകളെ തുടര്ന്ന് ചുവപ്പുനാടയിലാണ്. സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്സര്ക്കാര്അടിയന്തരമായി സ്വീകരിക്കണമെന്നാണ് നഴ്സുമാരുടെ സംഘടനയുടെ ആവശ്യം.

അറ്റന്ഡര്കം സ്വീപ്പര്കം ധോബി !

'ഭൂമിയിലെ മാലാഖമാര്' അനുഭവിക്കുന്ന പൈശാചികതയുടെ ആഴമറിയണമെങ്കില്മധ്യകേരളത്തിലെ ഒരു മനോരോഗാശുപത്രിയില്ഈയിടെയുണ്ടായ സംഭവമറിയണം. ഇന്ജക്ഷന്എടുക്കുന്നതിനിടെ രോഗിയുടെ പരാക്രമത്തിനിടക്ക് കുത്തി വെച്ച അതേ സൂചി , ലേഡി നഴ്സിന്െറ വിരലില്തറഞ്ഞു കയറി. പിന്നീടാണ് ഇയാള്എച്ച്.ഐ.വി ബാധിതനാണെന്ന് നഴ്സിനോട് ഡോക്ടര്വെളിപ്പെടുത്തുന്നത്! അതോടെ സന്തോഷകരമായി ജീവിച്ചുവന്ന ആ സ്ത്രീയുടെ ജീവിതവും സ്വപ്നങ്ങളും തകര്ന്നു.
രോഗിയുടെ കൈയില്നിന്ന് നഴ്സിങ് സര്വീസിനുള്ള ഫീസായി ആയിരവും 1500ഉം ഈടാക്കുമ്പോള്നഴ്സുമാര്ക്ക് മതിയായ സുരക്ഷാ ഉപകരണങ്ങള്പോലും മിക്ക സ്വകാര്യ ആശുപത്രിക്കാരും വാങ്ങിക്കൊടുക്കാറില്ല. ഇന്ജക്ഷന്നല്കാന്പുതിയ ഗ്ളൗസും സൂചിയും ഉപയോഗിക്കണമെന്നാണ് നിയമം. രണ്ട് കാര്യങ്ങള്ക്കും രോഗിയില്നിന്ന് ബില്ലില്തുക ഈടാക്കുന്നുമുണ്ട്. എന്നാല്, നഴ്സിന് ഗ്ളൗസ് പോലും നല്കുന്നില്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. പുതുതായി വരുന്നവരെ ആശുപത്രി മാനേജ്മെന്റ് തങ്ങള്ക്ക് തോന്നുന്ന എല്ലാ പണികളും ചെയ്യിക്കും. രോഗിയുടെ മലമൂത്ര വിസര്ജ്യങ്ങള്മുതല്അഴുക്കുപുരണ്ട തുണികള്വരെ ഇവര്കഴുകേണ്ടിവരുന്നു. ഫൈവ് സ്റ്റാര്സംവിധാനം വാഗ്ദാനം ചെയ്ത് പ്രവര്ത്തിക്കുന്ന ആശുപത്രികളില്പ്പോലും നഴ്സുമാരുടെ അന്തസ്സ് വസ്ത്രധാരണത്തില്മാത്രമാണ് ഉള്ളത്. 'രോഗീ പരിചരണത്തിനേക്കാളുപരി ക്ളീനിങ് മേഖലയിലേക്ക് നഴ്സുമാരുടെ 'സേവനം' എത്തിക്കാനാണ് അധികൃതര് ശ്രമിക്കുന്നത് '-ചാലക്കുടിയിലെ ഒരു മിഷന്ആശുപത്രിയിലെ നഴ്സ് പരാതിപ്പെട്ടു. ക്ളീനിങ് തങ്ങളുടെ തൊഴിലല്ളെന്ന് പറഞ്ഞതിന് ഒന്നരദിവസം ശമ്പളമില്ലാതായത്രേ.

രോഗംമാറ്റി രോഗികളാവുന്നവര്
രോഗികളുമായുള്ള നിരന്തര സമ്പര്ക്കം നഴ്സുമാരെ പല രോഗങ്ങള്ക്കും അടിമകളാക്കുന്നുണ്ട്. ബംഗളൂരു പോലുള്ള വന്നഗരങ്ങളില്നിന്ന് ക്ഷയരോഗ ബാധിതരായി എത്തുന്ന ചെറുപ്പക്കാരെ നിരീക്ഷിച്ച ഡോക്ടര്മാര്കണ്ടെത്തിയത് അവരിലേറെയും നഴ്സിങ് മേഖലയില്പണിയെടുക്കുന്നവരാണ് എന്നാണ്. ഗ്ളൗസ്, മാസ്ക് തുടങ്ങിയ മുന്കരുതല്സംവിധാനങ്ങളൊന്നും പല ആശുപത്രികളും നല്കാറില്ല. രോഗികളായി മാറിയാല്നാട്ടിലേക്കു പറഞ്ഞയച്ച് അവര്കൈ കഴുകും.
തെര്മോമീറ്ററോ മറ്റ് ഉപകരണങ്ങളോ രോഗിയുടെ കൈയില്നിന്ന് താഴെവീണു പൊട്ടിയാലോ പഞ്ഞി അല്പം കൂടുതല്ഉപയോഗിച്ചാലോ പിഴ നഴ്സിനാണ്. പണി സ്ഥലത്തുനിന്നു സംഭവിക്കുന്ന അപകടങ്ങള്ക്ക് തൊഴിലുടമ നഷ്ടപരിഹാരവും ചികിത്സയും നല്കുന്നതാണ് മറ്റെല്ലാ മേഖലകളിലെയും സ്ഥിതിയെങ്കില്ഇവിടെ അക്കാര്യം സ്വപ്നം കാണാന്പോലും കഴിയില്ല. രോഗം വന്നു വീട്ടിലേക്കു പോയി തിരിച്ചെത്താന്ഒരു ദിവസം വൈകിയാല്പിന്നെ പിഴയാണ്. അധികമായെടുക്കുന്ന ഓരോ ദിവസത്തിനും പിഴ നല്കിക്കൊണ്ടിരിക്കണം. പലപ്പോഴും ജോലി ചെയ്താല്ഒരു ദിവസം കിട്ടുന്ന വേതനത്തേക്കാള്കൂടിയ തുകയായിരിക്കും ഇങ്ങനെ പിഴയായി നല്കേണ്ടിവരുക.
ആശുപത്രിയില്ചെലവ് ചുരുക്കല്പ്രക്രിയയുടെ ഭാഗമായാണത്രെ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാത്തത്. പല സ്വകാര്യ ആശുപത്രികളിലും സ്ഥിരം ഡോക്ടര്മാര്കുറവാണ്. ഇടക്കിടെ വന്നുപോകുന്ന ഡോക്ടര്മാര്ഒരേസമയം പലയിടങ്ങളില്കണ്സല്ട്ടിങ് നടത്തുന്നവരാണ്. അവര്ഓരോ സ്ഥലത്തുനിന്ന് വന്തുക വാങ്ങിക്കുകയും ചെയ്യുന്നു. പലപ്പോഴും ഡോക്ടര്എത്തുന്നതുവരെ അടിയന്തര വൈദ്യ പരിചരണം ലഭ്യമാക്കുന്നത് നഴ്സുമാരാണ്. അറ്റന്ഡറുടെയും സ്വീപ്പറുടെയും ചിലപ്പോള്ഡോക്ടറുടെയും പണിയെടുക്കേണ്ടിവരുന്നതിനിടെ നഴ്സിന്െറ പണിയെടുക്കാന്വാസ്തവത്തില്സമയം കിട്ടുന്നില്ളെന്നാണ് മുതിര്ന്ന ചില നഴ്സുമാരുടെ പരിദേവനം.

തുച്ഛ ശമ്പളത്തിന് മര്ദനം ഫ്രീ
മനോരോഗ ആശുപത്രികളില്ജോലി ചെയ്യുന്നവരുടെ സ്ഥിതിയാണ് അതി ദയനീയം. രോഗികളുടെ ക്രൂരമായ ആക്രമണത്തിനാണ് പലപ്പോഴും ഇവര്വിധേയരാകുന്നത്. ചിലര്കൈയില്കിട്ടിയതൊക്കെ എടുത്തെറിയും. പലപ്പോഴും ജോലി കഴിഞ്ഞ് മടങ്ങുന്നത് നെറ്റിയിലെ കുത്തിക്കെട്ടുമായാണ്. ചിലയിടങ്ങളില്ഏതാനും 'ഗുണ്ടകളെ' സെക്യൂരിറ്റിയെന്ന പേരില്നിയമിച്ചിട്ടുള്ളത് മാത്രമാണ് ഇതിന് അപവാദം. മനോരോഗികളെ മര്ദിച്ചൊതുക്കുന്ന ഈ ഗുണ്ടകള്നഴ്സുമാര്ക്ക് നേരെയും പലപ്പോഴും തിരിയാറുണ്ട്.
ലൈംഗിക അതിക്രമങ്ങളാണ് നഴ്സുമാര്അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന വെല്ലുവിളി. രാത്രി രോഗികളുടെ കൂട്ടിരിപ്പുകാര്മാത്രമല്ല, ചില രോഗികള്പോലും അവരുടെ സുരക്ഷക്ക് ഭീഷണി ഉയര്ത്തുന്നു. ആശുപത്രി അധികൃതര്പോലും ചിലപ്പോള്പ്രശ്നക്കാരാവുന്നു.
കോഴിക്കോട് നഗരത്തിലെ പേരുകേട്ട ഒരാശുപത്രി. പുതിയ ബ്ളോക്കിലെ വി.ഐ.പി മുറിയില്സുഖചികിത്സയില്കഴിയുന്ന രോഗിയുടെ രക്തസമ്മര്ദം പരിശോധിക്കാന്ചെന്നതാണ് തുടക്കക്കാരിയുമായ നഴ്സ്. സമയം രാത്രി പത്തുകഴിഞ്ഞു. രക്തസമ്മര്ദം അളക്കുന്നതിനിടെ രോഗിയുടെ കരവിരുത് കൂടുന്നത് കണ്ട് രക്തസമ്മര്ദം വര്ധിച്ച നഴ്സ് കരഞ്ഞുകൊണ്ട് പുറത്തേക്കോടി. ഡ്യൂട്ടി റൂമിലെത്തി സഹപ്രവര്ത്തകരോട് വിവരം പറഞ്ഞു. സംഭവം വനിതാ ബ്രിഗേഡിയര്എന്നറിയപ്പെടുന്ന നഴ്സിങ് സൂപ്രണ്ടിന്െറ ചെവിയിലുമെത്തി. പിറ്റേന്നു തന്നെ നഴ്സിനെ വിളിച്ചുവരുത്തി വെള്ളക്കടലാസില്കൈയൊപ്പ് ചാര്ത്തിച്ചു. മാസം 2500 രൂപക്ക് പ്രതിദിനം 12 മണിക്കൂറിലധികം ജോലി ചെയ്ത് വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാന്ശ്രമിച്ചുവന്ന നഴ്സ് അന്നുതന്നെ കരഞ്ഞുകൊണ്ട് പടിയിറങ്ങി. വിദേശിയായ രോഗിയുടെ പരാതിയില്ആശുപത്രി ഉടമ തന്നെയാണ് പിരിച്ചുവിടാന്സൂപ്രണ്ടിന് നിര്ദേശം നല്കിയത്.

പന്താടുന്നത് ജീവന്കൊണ്ട്
രോഗികളുടെ കൂട്ടിരിപ്പുകാര്എന്നും ഡ്യൂട്ടി നഴ്സിന്െറ തലവേദനയാണ്. തീവ്രപരിചരണ വിഭാഗത്തില്ജോലി ചെയ്യുന്നവര്ക്കാണ് ഇതിന്െറ പ്രയാസം കൂടുതലും. ഐ.സി.യുവില്കിടക്കുന്ന രോഗികളെ കാണാനുള്ള സമയം വളരെ കര്ക്കശമായി നിഷ്കര്ഷിച്ചിട്ടുണ്ട്. അതു ലംഘിച്ചാല്രോഗികള്ക്കുതന്നെയാണു പ്രശ്നം. സന്ദര്ശന സമയത്തല്ലാതെ ആരെയും കടത്തിവിടരുതെന്ന് എല്ലായിടത്തും മാനേജ്മെന്റിന്െറ നിര്ദേശവുമുണ്ടാകും. പക്ഷേ, സ്വാധീന ശക്തിയുള്ള രോഗികളോ ബന്ധുക്കളോ എത്തിയാല്നഴ്സ് കുഴഞ്ഞതുതന്നെ. തോന്നുന്നപോലെ ഐ.സി.യുവില്കയറാനാവും അവരുടെ ശ്രമം. തടയാന്ശ്രമിക്കുന്ന നഴ്സ് ആവും മിക്കവാറും കേസുകളില്ഒടുവില്പ്രതി. സന്ദര്ശനം വിലക്കുന്ന നഴ്സിന് മര്ദനമേറ്റ ഉദാഹരണങ്ങള്മിക്ക ആശുപത്രികള്ക്കും ചൂണ്ടിക്കാണിക്കാനുണ്ടാവും.
വാര്ഡില്നാലു രോഗിക്ക് ഒരു നഴ്സും ഐ.സി.യുവില്ഒരു രോഗിക്ക് ഒരു നഴ്സും എന്നതാണ് യഥാര്ഥ കണക്ക്. എന്നാല്, ഒരിടത്തും ഇതു പാലിക്കാറില്ല. പലപ്പോഴും 30-40 രോഗികളെയാണ് ഒരാള്ക്ക് പരിചരിക്കേണ്ടിവരുന്നത്. മുഴുനേര പരിചരണം ആവശ്യമായി അത്യാസന്ന നിലയില്ഐ.സി.യുവില്കഴിയുന്ന നാലഞ്ചു രോഗികളെ ഒരേസമയം ഐ.സി.യുവില്പരിചരിക്കാന്നിര്ബന്ധിതയാവുന്ന നഴ്സിന്െറ മാനസിക സമ്മര്ദം ആരറിയാന്? നഴ്സുമാര്ക്ക് കൊടുക്കുന്നത് നക്കാപ്പിച്ചയാണെങ്കിലും നഴ്സിങ് ഫീസെന്നും ഐ.സി.യു ചാര്ജ് എന്നുമൊക്കെ പേരിട്ട് രോഗികളെ പിഴിയാന്മാനേജ്മെന്റുകള്മടിക്കാറില്ല.

സൂക്ഷ്മ നിരീക്ഷണം വേണ്ട രോഗികളില്ഒരാള്ക്ക് അടിയന്തര ചികിത്സ നല്കുമ്പോഴാകും മറ്റൊരു രോഗിക്ക് സഹായം വേണ്ടി വരുന്നത്. എന്നാല്, ഇത് നല്കാന്കഴിയാതെ വന്നാല്രോഗിയുടെ ജീവന്അപകടത്തിലാവും. എന്നാല്, അധികൃതര്ബന്ധുക്കളോട് പറയുക സ്വാഭാവിക മരണമെന്നാണ് . ഇതുകൊണ്ടുതന്നെ നഴ്സുമാരുടെ സമരം ഒരു പൊതുജനാരോഗ്യ പ്രശ്നം കൂടിയാവുകയാണ്.

കോളജോ കോണ്സെന്ട്രേഷന്ക്യാമ്പോ?

സ്വന്തം തെറ്റ് മറച്ചുവെക്കാനായി പ്രശ്നങ്ങള്വഷളാക്കി, കുട്ടികളെ മാനസികരോഗികളാക്കി ആത്മഹത്യയിലേക്കെത്തിക്കുന്ന 'കരിയര്മാനേജ്മെന്റ്' കാണണോ. അന്യ സംസ്ഥാനങ്ങളിലെ നഴ്സിങ് കോളജുകളിലേക്ക് സ്വാഗതം.
മംഗലാപുരത്തെ ഒരു സ്വകാര്യ കോളജില്ഒന്നാം വര്ഷ ബി.എസ്സി നഴ്സിങ് വിദ്യാര്ഥിയായിരുന്ന തിരുവല്ല പൊടിയാടി തോട്ടത്തില്പറമ്പില്ദേവദാസിന്െറ മകള്ശ്രുതിദാസ് (19) ഈ ഡിസംബര്മൂന്നിനാണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. നഴ്സിങ് കോളജിലെ സഹപാഠികളും മേട്രനും മാനസികമായി പീഡിപ്പിച്ചതിനെ തുടര്ന്നാണ് കുട്ടി ജീവനൊടുക്കിയത്.
മൂന്ന് മാസം മുമ്പാണ് ശ്രുതി പഠനത്തിനായി മംഗലാപുരത്തേക്ക് പോയത്. നവംബര്മൂന്നിന് പനിയും ഛര്ദിയും അനുഭവപ്പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. കുട്ടിയെ ആശുപത്രിയിലെത്തിക്കണമെന്ന് കോളജ് പി.ആര്.ഒ നിര്ദേശിച്ചെങ്കിലും ഹോസ്റ്റല്മേട്രന്രാത്രിയില്ഇല്ലാതിരുന്നതിനാല്അതിന് കഴിഞ്ഞില്ല. ഇത് ശ്രുതിയുടെ വീട്ടുകാര്ചോദ്യംചെയ്തു. അതോടെ ഹോസ്റ്റലിലെ ചില പെണ്കുട്ടികളും മേട്രനും രാത്രിയില്ഹോസ്റ്റല്വിട്ടുപോകുന്ന വിവരം പുറത്തായി. ക്ഷുഭിതരായ മേട്രനും വിദ്യാര്ഥിനികളും ശ്രുതിക്ക് മാനസിക വിഭ്രാന്തിയാണെന്ന് പറഞ്ഞ് ചികിത്സിക്കാന്ശ്രമിച്ചു. ഇക്കാര്യങ്ങള്ശ്രുതി ഏറ്റുമാനൂര്ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റിന് മൊഴി നല്കിയിട്ടുണ്ട്. നവംബര്17ന് വീട്ടിനുള്ളില്വെച്ച് സ്വയം മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയ ശ്രുതി കോട്ടയം മെഡിക്കല്കോളജില് ചികിത്സയിലിരിക്കെയാണ് ഡിസംബര്മൂന്നിന് മരിച്ചത്. മെഡിക്കല്കോളജിലെത്തിയാണ് മജിസ്ട്രേറ്റ് മൊഴിയെടുത്തത്.
ഭ്രാന്താണെന്ന് വരുത്തിത്തീര്ത്ത് ചികിത്സ നല്കുംമുമ്പ് വീട്ടുകാര്എത്തി ശ്രുതിയെ കൂട്ടിക്കൊണ്ടുപോരുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി എപ്പോഴും മേട്രന്െറ പേര് പറഞ്ഞുകൊണ്ടിരുന്നതായി വീട്ടുകാര്പറയുന്നു. ഓടിച്ചാടി നടന്നിരുന്ന ഈ കൊച്ചുപെണ്കൊടി മംഗലാപുരത്തെ കോളജില്മൂന്ന് മാസം പഠിച്ചപ്പോഴേക്കും ഭ്രാന്തിയായി!
ആഗോളീകരണത്തിന്െറയും വിദ്യാഭ്യാസ കച്ചവടത്തിന്െറയും ഹീനമായ മുഖം ഗവേഷണവിഷയമാക്കുന്നവര്ക്കുള്ള നല്ല കേസ് സ്റ്റഡിയാണ് നഴ്സിങ് കോളജുകള്. ശമ്പളമില്ലാതെ അടിമപ്പണി എടുപ്പിക്കാനുള്ള ഒന്നാന്തരം അവസരം എന്നുകരുതിയാണ് മിക്കവരും നഴ്സിങ് കോളജ് തുടങ്ങുന്നതുതന്നെ. നഴ്സിങ് അല്ല ക്ളീനിങ്ങും അറ്റന്ഡര്പണിയുമാണ് ഇവിടെ കൂടുതലെന്ന് പലരും തുറന്നു പറയുന്നു. വിദ്യാര്ഥിയായിരിക്കുമ്പോള്പോലും 14-15 മണിക്കൂര്ജോലി ചെയ്യാന്അവര്നിര്ബന്ധിതരാവുന്നുണ്ട്.
ഭാവിയിലേക്കുള്ള മുന്നൊരുക്കം എന്ന മട്ടില്അടിമത്തവും അച്ചടക്കവും വിധേയത്വവുമാണ് മിക്ക നഴ്സിങ് കലാലയങ്ങളിലും നല്കുന്ന പ്രാഥമിക പാഠം. പാവപ്പെട്ട കുട്ടികളാണ് നഴ്സിങ് പഠനത്തിനിറങ്ങുന്നവരില്ഭൂരിഭാഗവും. മോഹിപ്പിക്കുന്ന അവസരങ്ങള്കൊത്തി വിദേശത്തേക്കു പറക്കുന്നതാണ് ഏതാണ്ട് എല്ലാവരുടെയും സ്വപ്നം. അവിടെയാണ് ഭൂമിയിലെ മാലാഖമാര്പിന്തുടരേണ്ട സഹനത്തിന്െറ കഥ പറഞ്ഞും ഇന്േറണല്മാര്ക്കിന്െറ വാളോങ്ങിയും കുട്ടികളെ പരുവപ്പെടുത്തിയെടുക്കുന്നത്.

പരീക്ഷയില്തോറ്റാല്പിഴ
അടിസ്ഥാന സൗകര്യങ്ങള്പോലുമില്ലാതെ ഉയര്ന്നുവരുന്ന സ്വകാര്യ നഴ്സിങ് സ്ഥാപനങ്ങള്കുട്ടികളെ പലവിധ ഭീഷണികളുടെ മുള്മുനയില്നിര്ത്തിയാണ് പഠനം പൂര്ത്തിയാക്കുന്നത്. പി.ടി.എ യോഗങ്ങളില്പോലും പ്രശ്നങ്ങള്സംസാരിക്കാന്കുട്ടികള്മാതാപിതാക്കളെ അനുവദിക്കാറില്ല. പിന്നീട് അധ്യാപകരും മാനേജ്മെന്റും അതിന്െറ പേരില്പീഡനമുറകള്സ്വീകരിക്കുമോ എന്ന പേടിതന്നെ കാരണം. ഒരുതരം കോണ്സെന്ട്രേഷന്ക്യാമ്പിന്െറ അവസ്ഥയിലാണ് മിക്കവാറും നഴ്സിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളും.
ഹോസ്റ്റലുകളില്പഴകിയ ഭക്ഷണം നല്കിയാല്പോലും ആരും ചോദ്യംചെയ്യില്ല. പരാതിപ്പെട്ടാല് ശിക്ഷ കൂടുകയേ ഉള്ളൂ. ചിലയിടങ്ങളില്പരീക്ഷക്കു തോറ്റാല്പോലും പിഴയാണ്. ഹൈദരാബാദിലെ ഒരു സ്ഥാപനത്തില്ഒരു വിഷയത്തിനു തോറ്റാല്5000 രൂപയാണ് പിഴ. മൂന്നു വിഷയം തോറ്റ വിദ്യാര്ഥിനിയോട് 15,000 രൂപയാണ് പിഴയായി ആവശ്യപ്പെട്ടത്. പരാതിപ്പെടാന്നിന്നാല്കൂടുതല്വിഷയമാവുമെന്ന് കരുതി വീട്ടുകാരെ നിര്ബന്ധിച്ച് ഒരുവിധത്തില്പണമെത്തിച്ചുകൊടുക്കുകയായിരുന്നു.
മെഡിക്കല്വിദ്യാഭ്യാസ രംഗത്ത് കുപ്രസിദ്ധി നേടിയ തിരുവല്ലയിലെ സ്ഥാപനത്തിലെ രീതികള്ഇങ്ങനെയാണ്. പഠനകാലത്ത് 18 മണിക്കൂര്വരെയാണ് ഒരു വിദ്യാര്ഥിയെ ജോലിചെയ്യിക്കുന്നത്. എന്തെങ്കിലും എതിര്പ്പ് പ്രകടിപ്പിച്ചാല്ഇന്േറണല്മാര്ക്ക് വട്ടപ്പൂജ്യമാകും. ഒരു സെമസ്റ്ററിന് തോറ്റാല്ഇംപ്രൂവ്മെന്റിന് ജി.എന്.എമ്മിന് 10,000, ബി.എസ്സി നഴ്സിങ്ങിന് 18,000 എന്നിങ്ങനെയാണ് ഈടാക്കുന്നത്. ഇംപ്രൂവ്മെന്റിന് യൂനിവേഴ്സിറ്റിയില്അടക്കേണ്ട തുക 250ല്താഴെയേ ഉള്ളൂ. ഇത്രയും തുക ഈടാക്കുന്നത് ആരും ഉഴപ്പാതെ പഠിക്കാന്താല്പര്യമെടുക്കുന്നതിനുവേണ്ടിയാണെന്നാണ് കോളജ് അധികൃതര്പറയുന്നത്. നാലു വര്ഷമായി ഇതേ കോളജിലെ വിദ്യാര്ഥികളില്മഞ്ഞപ്പിത്തബാധ കണ്ടുവരുന്നുണ്ട്. ഈയിടെയും 20 വിദ്യാര്ഥികള്ക്ക് മഞ്ഞപ്പിത്തബാധയുണ്ടായി. ഭക്ഷണത്തിലെയും വെള്ളത്തിലെയും കുഴപ്പമല്ളെന്നും രോഗികളില്നിന്ന് പകരുന്നതാണ് ഇതെന്നുമാണ് കോളജ് അധികൃതര്പറയുന്നത്.
പല ആശുപത്രികളിലും ലൈംഗികചൂഷണത്തിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. നഴ്സിങ് വിദ്യാര്ഥിനിയായ സിജിമോള്ക്ക് ഗുരുവായ ഡോക്ടറെ പേടിയാണ്. ഇന്േറണല്മാര്ക്കിനായി ചെല്ലുമ്പോഴാകും ഗുരുക്കന്മാരുടെ തനി സ്വഭാവം പുറത്തു വരുകയെന്നും സിജി പറയുന്നു. വിശ്രമമുറികള്നല്കണമെന്ന നിയമത്തിന് ഒട്ടുമിക്ക ആശുപത്രികളിലും പുല്ലുവിലയാണ്. നിയമം അനുശാസിക്കുന്ന എട്ടു മണിക്കൂറും കഴിഞ്ഞ് പിന്നെയും രണ്ടും മൂന്നും മണിക്കൂറുകള്പണിയെടുത്ത് തളര്ന്നുവരുമ്പോള്വിശ്രമിക്കാന്സൗകര്യമില്ലാത്ത ആശുപത്രികള്നിരവധി. നഴ്സിങ് വിദ്യാര്ഥികള്ക്ക് അടിസ്ഥാനസൗകര്യങ്ങളില്ലാത്ത ഹോസ്റ്റലുകളും മോശം ഭക്ഷണവും പതിവുകാഴ്ചയാണ്. മലിനജലം കുടിവെള്ളമായി വിതരണം ചെയ്തതുമൂലം കൊച്ചിയിലെ സര്ക്കാര്നഴ്സിങ് കോളജിലെ വിദ്യാര്ഥികള്ക്ക് കൂട്ടത്തോടെ പകര്ച്ച വ്യാധി പിടിപെട്ടത് അടുത്ത കാലത്താണ്. പലപ്പോഴും ആശുപത്രികള്ആവശ്യത്തിന് നഴ്സിങ് ജീവനക്കാരെ നിയമിക്കാതെ വരുമ്പോള്അധികഭാരം ചുമക്കേണ്ടിവരുന്നതും ഈ കുട്ടികളാണ്.

സമരക്കാര്ക്ക് 'അമ്മയുടെ'
കോംപ്ളിമെന്റ് കവര്
ഈയിടെ അമൃത ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്ന്നതിനുശേഷം അവിടെത്തന്നെയുള്ള വിദ്യാര്ഥികള്സമരവുമായി മുന്നോട്ടുവന്നിരുന്നു. സമരത്തിനിറങ്ങിയ പെണ്കുട്ടികളോട് വളരെ മോശമായ രീതിയില്സംസാരിച്ചാണ് അധികൃതര്സമരം ഒതുക്കാന്നോക്കിയത്. 14 മുതല്18 മണിക്കൂര്വരെ ജോലിചെയ്യേണ്ട സാഹചര്യം വന്നതുകൊണ്ടാണ് കുട്ടികള്സമരത്തിനിറങ്ങിയത്. സമരം ഒതുക്കാന്ചില വിദ്യാര്ഥികള്ക്ക് 1001 രൂപയടങ്ങിയ കവര്നിര്ബന്ധപൂര്വം ഏല്പിക്കാന്ശ്രമിച്ചത് കുട്ടികള്തടഞ്ഞു. അമ്മയുടെ കോംപ്ളിമെന്റാണെന്ന് പറഞ്ഞാണ് ഈ കവര്ഏല്പിക്കാന്അവര്ശ്രമിച്ചതത്രെ! ഇതേതുടര്ന്ന് രാത്രി ഹോസ്റ്റലിലെത്തിയ ബ്രഹ്മചാരിണികള്അസഭ്യംപറഞ്ഞതായും ചില വിദ്യാര്ഥിനികള്പരാതിപ്പെട്ടിരുന്നു.

യൂനിഫോമില്ചളിപറ്റരുത്;
ബോണ്ട് നീളും
കേരളം പൊതുവേ മെറിറ്റ് അടിസ്ഥാനത്തില്പ്രവേശം നല്കുന്ന സംസ്ഥാനമാണ്. എന്നാല്, ശിപാര്ശകള്ക്കും ഡൊണേഷനും അടുത്ത കാലത്തായി നഴ്സിങ് പ്രവേശത്തില് വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്. സംസ്ഥാനത്തെ നഴ്സിങ് കോളജുകളില്ഏറെയും സ്വകാര്യ മേഖലയിലാണ്. സ്വാശ്രയ മേഖലയില്സര്ക്കാര്നിശ്ചയിച്ച ഫീസ് 46,000 രൂപയാണെങ്കിലും ഒരു ലക്ഷം രൂപ വരെ വാങ്ങുന്ന സ്വകാര്യ കോളജുകളുണ്ട്. അ ന്യസംസ്ഥാന കോളജുകളില്പ്രവേശം നേടിക്കൊടുക്കുന്നതില്വന്തുക കമീഷന്പറ്റുന്ന റാക്കറ്റും സജീവമാണ്. പത്തനംതിട്ട ജില്ലയില്നഴ്സിങ് പഠനം ട്രെന്ഡായി മാറിയ 2000ാമാണ്ട് തൊട്ട് നഴ്സിങ് കോളജുകളുടെ ഏജന്റായിരുന്നയാള്ഇപ്പോള്കര്ണാടകത്തില്സ്വന്തം കോളജ് നടത്തുകയാണ്. ഈ മേഖലയില്എത്ര കമീഷന്ഉണ്ടെന്നതിന്െറ വ്യക്തമായ തെളിവാണിത്.
സുപ്രീംകോടതിയുടെ വിലക്കുണ്ടെങ്കിലും ബോണ്ട് സമ്പ്രദായം ഇപ്പോഴും കേരളത്തില്നിലവിലുണ്ട്. പലയിടത്തും പല കാലയളവിലാണ്. രണ്ടു കൊല്ലവും മൂന്നു കൊല്ലവും ബോണ്ട് നല്കുന്ന ആശുപത്രികളുണ്ട്, സര്ട്ടിഫിക്കറ്റ് ലഭിക്കണം എന്നതുകൊണ്ട് ഇതിനെതിരെ ശബ്ദിക്കാന്വിദ്യാര്ഥികള്ക്ക് ഭയമാണ്. കുറഞ്ഞ ശമ്പളത്തിന് വിദ്യാര്ഥികളെ ജോലിക്ക് കിട്ടുമെന്നതുകൊണ്ട് ബോണ്ട് കാലാവധി നീട്ടാന്പല കളികളും ആശുപത്രി അധികൃതര്കളിക്കും. പലപ്പോഴും നിസ്സാര കാര്യങ്ങള്ഉപയോഗിച്ചാണ് ശിക്ഷയെന്ന നിലയില് ബോണ്ട് നീട്ടുന്നത്. ഹോസ്റ്റലില്മൊബൈല്ഫോണ്ഉപയോഗിച്ചു, വീട്ടില്നിന്ന് ഹോസ്റ്റലിലേക്ക് വിളിച്ചപ്പോള് അഞ്ചു മിനിറ്റ് കൂടുതല്സംസാരിച്ചു, വെള്ളയുടുപ്പില്ചളി കണ്ടു തുടങ്ങിയ കാര്യങ്ങള്ചൂണ്ടിക്കാട്ടിയാണ് മുതലെടുപ്പ്.
പഠനം കഴിയുന്നവര്ക്ക് എക്സ്പീരിയന്സിനായി തുടര്ന്ന് ജോലിചെയ്യാന്സൗകര്യം കോളജ് നല്കുന്നുണ്ട്. പ്രതിമാസം 2000 രൂപ വേതനം. ഇതില്നിന്ന് ഹോസ്റ്റല്ഫീസും ഭക്ഷണത്തുകയും കഴിഞ്ഞ് നൂറോ ഇരുനൂറോ രൂപ മിച്ചമുണ്ടാകും. പഠനം കഴിഞ്ഞ് ജോലിയില്പ്രവേശിച്ചാല്നൂറും ഇരുനൂറും രൂപമാത്രം മിച്ചം വരുന്ന ശമ്പളംകൊണ്ട് ലക്ഷങ്ങളുടെ കടബാധ്യത എങ്ങനെ തീര്ക്കുമെന്നാണ് രക്ഷിതാക്കളുടെ ചോദ്യം.


www.keralites.net

No comments:

Post a Comment