Friday, 23 December 2011

[www.keralites.net] 'അമ്മ'യില്‍ ഭിന്നത

 

ഡാം: സുരേഷ് ഗോപി മുതലെടുക്കാന്‍ ശ്രമിയ്ക്കുന്നു?

എന്തിനും ഏതിനും കേറി പ്രതികരിയ്ക്കുന്നത് സുരേഷ് ഗോപിയ്ക്ക് പണ്ടേയുള്ള ശീലമാണ്. അതുകൊണ്ടുണ്ടാകുന്ന പുലിവാലുകള്‍ ചില്ലറയല്ല. എങ്കിലും തന്റെ സ്വഭാവം മാറ്റാനൊന്നും ഈ നടന്‍ തയ്യാറല്ല.

എന്നാല്‍ തികച്ചും ജന നന്‍മ മാത്രമല്ല മറ്റു ചിലതു കൂടി ഉന്നം വച്ചാണ് താരത്തിന്റെ ഈ നീക്കമെന്ന് സിനിമാ സംഘടനയിലുള്ളവര്‍ പറഞ്ഞു പരത്തുന്നു.

യുഡിഎഫില്‍ ശക്തമായ സ്വാധീനമുള്ള സുരേഷ് ഗോപി ദേശീയ ബഹുമതികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ തന്റെ പേര് ശുപാര്‍ശ ചെയ്യുമെന്ന ഉറച്ച വിശ്വാസത്തിലാണത്രേ.

ചുമ്മായിരുന്നാല്‍ ഒരു ബഹുമതിയും തന്നെ തേടി വരില്ലെന്നും നടന് അറിയാം. അതുകൊണ്ടു തന്നെ പൊതുജനത്തെ ബാധിയ്്ക്കുന്ന പ്രശ്‌നങ്ങളില്‍ കേറി ഇടപെടണം. ചിലപ്പോള്‍ ഒരു നേരം പട്ടിണി കിടക്കേണ്ടിയും വരും.

അടുത്തിടെ ആലപ്പുഴയിലെ ഒരു ചടങ്ങില്‍ വച്ച് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ താന്‍ ഉപവസിയ്ക്കാന്‍ തയ്യാറാണെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളില്‍ ഇടപെടുന്ന ഒരു നടനാണ് താനെന്നും സുരേഷ് ഗോപി പറഞ്ഞു.

ഈ ചടങ്ങില്‍ വച്ച് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ സുരേഷ് ഗോപിയ്ക്ക് ഓണററി പദവി നല്‍കണമെന്നും നിര്‍ദേശിച്ചു. പദവി നല്‍കിയാല്‍ താനത് സന്തോഷത്തോടെ സ്വീകരിയ്ക്കുമെന്നായിരുന്നു താരത്തിന്റെ പ്രതികരണം.

തമിഴര്‍ പിണങ്ങിയാലും തനിയ്‌ക്കൊന്നും നഷ്ടപ്പെടാനില്ലെന്നറിയുന്ന സുരേഷ് ഗോപിയ്ക്ക് ഇങ്ങനെയൊക്കെ പറയാം. എന്നാല്‍ തമിഴ് സിനിമകൊണ്ട് ജീവിച്ചു പോകുന്ന താരങ്ങള്‍ക്ക് നടന്റെ ഈ നിലപാടത്ര പിടിയ്ക്കുന്നില്ല. മുല്ലപ്പെരിയാറിനെ സംബന്ധിച്ച് താരസംഘടനയില്‍ ഉണ്ടായിരിക്കുന്ന ഭിന്നിപ്പ് എങ്ങനെ പരിഹരിയ്ക്കുമെന്ന് തലപുകഞ്ഞാലോചിയ്ക്കുകയാണത്രേ ഇന്നസെന്റ്.

സുരേഷ് ഗോപിയെ ജയറാം ഭയക്കുന്നതെന്തിന്?

ആലപ്പുഴയില്‍ കേരള ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങിനെത്തിയപ്പോഴാണ് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഉപവാസ സമരത്തിന് താന്‍ സന്നദ്ധനാണെന്ന വിവരം സുരേഷ് ഗോപി അറിയിച്ചത്.

എന്നാല്‍ തമിഴ് ജനതയ്‌ക്കെതിരെ പ്രതികരിച്ചാല്‍ വിവരമറിയുമെന്ന് നടന്‍ ജയറാമിന് നന്നായറിയാം. തമിഴിലെ വീട്ടുജോലിക്കാരികള്‍ക്കെതിരെ നടത്ത പരാമര്‍ശം മൂലം പുലിവാലു പിടിച്ച ജയറാമിനേക്കാള്‍ നന്നായി തമിഴ്മക്കളെ മനസ്സിലാക്കിയിട്ടുള്ള നടന്‍മാരുണ്ടോ എന്ന് സംശയം.

അതിനാല്‍ തത്കാലം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മൗനം അവലംബിയ്ക്കുന്നതാണ് നല്ലെതെന്ന് ഈ നടന് തോന്നിയിട്ടുണ്ടാവണം. എന്നാല്‍ താന്‍ മാത്രം മിണ്ടാതിരുന്നിട്ട് കാര്യമില്ലെന്നും ജയറാമിന് അറിയാം.

അണക്കെട്ട് വിഷയത്തില്‍ സുരേഷ് ഗോപി വാളെടുക്കുന്ന കൂടെ താരസംഘടനയായ അമ്മ കൂടിചേര്‍ന്നാല്‍ പിന്നെ കാര്യങ്ങളെല്ലാം ഗോപിയാവും.

സുരേഷ് ഗോപിയ്ക്ക് തമിഴ്ജനതയെ പേടിയ്‌ക്കേണ്ട കാര്യമില്ല. എന്നാല്‍ പ്രതിസന്ധികാലത്ത് അന്നം തന്ന തമിഴ് സിനിമയെ തള്ളിപ്പറയാന്‍ ജയറാമിന് കഴിയില്ല. അതുകൊണ്ട് തന്നെയാണ് തന്റെ രണ്ടു ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സമയമായിട്ടും ജയറാം മുല്ലപ്പെരിയാറിനെ കുറിച്ച് ഒരക്ഷരവും ഉരിയാടാത്തത്.

ഒന്നുമില്ലെങ്കിലും തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശ മൂലം പത്മശ്രീ ലഭിച്ചതിന്റെ നന്ദിയെങ്കിലും കാണിയ്ക്കാന്‍ ജയറാം തയ്യാറാവും. സുരേഷ് ഗോപിയ്‌ക്കൊപ്പം അമ്മ കൂടി സമരത്തില്‍ പങ്കെടുക്കുന്നത് തടയാന്‍ ജയറാം നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു.

അതേസമയം സുരേഷ് ഗോപിയുടെ നീക്കങ്ങള്‍ പബ്ലിസിറ്റിയ്ക്ക് വേണ്ടിയുള്ള ഒരു ഷോ അല്ലേ എന്നു കൂടി സംഘടനയിലെ ചിലര്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്നു.

മുല്ലപ്പെരിയാറിനെ ചൊല്ലി 'അമ്മ'യില്‍ ഭിന്നത

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിവിധമേഖലകളിലുള്ള പ്രമുഖര്‍ പ്രതിഷേധം അറിയിച്ചിട്ടും കേരളത്തിലെ ചില സിനിമാതാരങ്ങള്‍ മാത്രം മിണ്ടിയില്ല.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സിനിമാതാരങ്ങള്‍ മൗനം തുടരുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നപ്പോള്‍ വിഷയം ചര്‍ച്ച ചെയ്യാനായി ജയലളിതയെ സന്ദര്‍ശിക്കാന്‍ സിനിമാതാരങ്ങളുടെ സംഘടനയായ അമ്മ തീരുമാനിച്ചു.

എങ്കിലും മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് താരങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടായതായാണ് സൂചന. അടുത്തിടെ ഒരു സിനിമാമാസികയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുരേഷ് ഗോപി ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നത് അമ്മയിലെ ചില അംഗങ്ങളെ ചൊടിപ്പിച്ചിട്ടുണ്ടത്രേ.

തമിഴ് സിനിമയില്‍ സജീവമായിരിക്കുന്ന ചില നടന്‍മാരാണ് സുരേഷ് ഗോപി ഈ വിഷയത്തില്‍ പ്രതികരിയ്ക്കുന്നതിനെ എതിര്‍ക്കുന്നത്.

സുരേഷ് ഗോപി മുല്ലപ്പെരിയാറിനെതിരെ ശക്തമായി രംഗത്തു വരുന്നത് തന്നെപ്പോലെയുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഒരു നടന്‍ താരസംഘടനയെ അറിയിച്ചു കഴിഞ്ഞു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment