ന്യൂഡല്‍ഹി: രാജ്യസഭയിലെ 58 ശതമാനം അംഗങ്ങളും 'കോടിപതി ക്ലബില്‍' അംഗങ്ങളാണെങ്കിലും കൂടുതല്‍ ലാഭവിഹിതം പറ്റുന്ന ബിസിനസുകളിലാണ് ഇവരുടെ ശ്രദ്ധയെന്ന് റിപ്പോര്‍ട്ട്. കണക്കുകളനുസരിച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് അഭിഷേക് മനു സിംഗ്‌വിയും മദ്യരാജാവ് വിജയ് മല്യയുമാണ് രാജ്യസഭയിലെ കോടിപതികളില്‍ മുന്‍നിരയില്‍. 232 എംപിമാര്‍ തങ്ങളുടെ ബിസിനസ് താത്‌പര്യങ്ങള്‍ വെളിപ്പെടുത്തിയതുപ്രകാരം മിക്ക എംപിമാര്‍ക്കും പ്രതിഫലം പറ്റുന്ന ഡയറക്‌ടര്‍ഷിപ്പിലും പെയ്‌ഡ് കണ്‍സല്‍ട്ടന്‍സിയിലും ഓഹരികളിലും നിക്ഷേപമുണ്ടെന്നാണ് സൂചന. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെ 140 പേര്‍ക്ക് ലാഭവിഹിതത്തില്‍ കണ്ണില്ലെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്.
പുറത്തുവിട്ട കണക്കുകളനുസരിച്ച് മനു സിംഗ്‌വിക്ക് 50 കോടി, മല്യക്ക് 41.4 കോടി, അരുണ്‍ ജെയ്‌റ്റ്ലി 10 കോടി, രാംജഠ്‌മലാനി 8.41 കോടി, നരേഷ് ഗുജ്‌റാള്‍ 4.79 കോടി എന്നിങ്ങനെയാണ് വര്‍ഷം തോറുമുള്ള ലാഭം. ഇലക്ഷന്‍ കമ്മിഷനു നല്‍കിയ ആസ്‌തിക്കണക്കിലാണ് മിക്കവരും കോടിപതികളാണെന്ന വിവരം ഔദ്യോഗികമായി വെളിപ്പെട്ടത്. നിയമമനുസരിച്ച് എംപിമാര്‍ സത്യപ്രതിജ്‌ഞയ്‌ക്കുശേഷം 90 ദിവസത്തിനുള്ളില്‍ സ്വത്തുവിവരം വെളിപ്പെടുത്തണം. കോണ്‍ഗ്രസിലെ സുബ്ബരാമി റെഡ്‌ഡി (ആസ്‌തി 259 കോടി ), കരണ്‍ സിംഗ് (ആസ്‌തി 57 കോടി ), ശിവസേനയിലെ രാജ്‌കുമാര്‍ (ആസ്‌തി 29 കോടി ) എന്നിവര്‍ തങ്ങള്‍ക്ക് ലാഭകരമായ ബിസിനസ് നിക്ഷേപങ്ങളില്ല എന്നാണ് വെളിപ്പെടുത്തിയത്. കോടിപതികളില്‍ പി.എം സിംഗ് (4.3 കോടി ), അംബികാസോണി (17.59 കോടി ), സതീഷ് ശര്‍മ(14.05 കോടി ), സഞ്‌ജീവ റെഡ്‌ഡി(6.68 കോടി ), ദേശ്‌മുഖ് (5.92 കോടി ), എം.എസ് ഗില്‍(4.53 കോടി ), വെങ്കയ്യ നായ്‌ഡു (7.72 കോടി ), രാമലിംഗം (4.48 കോടി ), സുഖ്‌ദേവ്‌സിംഗ് (4.04 കോടി ) എന്നിങ്ങനെ പട്ടിക നീളുന്നു. |
No comments:
Post a Comment