Wednesday, 23 November 2011

[www.keralites.net] പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അന്ത്യാഭിലാഷം

 

പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അന്ത്യാഭിലാഷം

രോഗിയായ പിതാവിന്റേത്‌ വ്യത്യസ്‌തമായ അന്ത്യാഭിലാഷമായിരുന്നു. ``മരിച്ചുകഴിയുമ്പോള്‍ എന്റെ കാലില്‍ ഞാന്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പഴയ സോ ക്‌സുതന്നെ ധരിപ്പിക്കണം.'' ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം മരിച്ചു. മൃതദേഹം ശവപ്പെട്ടിയില്‍ വയ്‌ക്കാന്‍ തുടങ്ങിയപ്പോഴാണ്‌ മകന്‍ പിതാവിന്റെ ആഗ്രഹത്തെപ്പറ്റി ഓര്‍ത്തത്‌. അയാള്‍ പിതാവിന്റെ പെട്ടിയില്‍നിന്നും പഴയ സോക്‌സുമായി ചെന്നപ്പോഴേക്കും ആരോ പുതിയ സോക്‌സ്‌ ധരിപ്പിച്ചിരുന്നു. മകന്‍ പഴയ സോക്‌സ്‌ ധരിപ്പിക്കണമെന്ന്‌ പറഞ്ഞെങ്കിലും ആരും അതംഗീകരിച്ചില്ല. അയാള്‍ ഉടനെ പിതാവിന്റെ ആത്മാ ര്‍ത്ഥ സുഹൃത്തായ അയല്‍ക്കാരനോട്‌ വിവരം പറഞ്ഞു. അദ്ദേഹം ഒരു കത്തെടുത്ത്‌ അവന്‌ നല്‌കി. അയാളുടെ പിതാവെഴുതിയ കത്തായിരുന്നത്‌.

``ഇനി എന്റെ എല്ലാ സമ്പാദ്യവും നിനക്കുള്ളതാണ്‌. എന്റെ അവസാനത്തെ ആഗ്രഹം നിനക്ക്‌ നടപ്പാക്കാന്‍ കഴിയില്ലെന്ന്‌ എനിക്കറിയാം. എന്തൊക്കെ സ മ്പാദിച്ചാലും ചെറിയൊരു വസ്‌തുപോലും മരണശേഷം കൊണ്ടുപോകാന്‍ കഴിയില്ലെന്ന്‌ തിരിച്ചറിയണം. അത്‌ നിനക്ക്‌ മനസിലാക്കിത്തരാനാണ്‌ പഴയ സോക്‌സ്‌ ധരിപ്പിക്കണമെന്നുള്ള ആഗ്രഹം ഞാന്‍ പ്രകടിപ്പിച്ചത്‌. അതിനാല്‍ സഹായ അപേക്ഷയുമായി ആളുകള്‍ വരുമ്പോള്‍ അവരില്‍നിന്നും മുഖംതിരിക്കരുത്‌. നമ്മുടെ സമ്പാദ്യം മറ്റൊരാളുടെ കൈവശം എത്തുന്ന ദിവസം ഉണ്ടാകുമെന്ന ബോധ്യം എപ്പോഴും ഉണ്ടാകണം. ദൈ വം ആഗ്രഹിക്കുന്ന രീതിയില്‍ സമ്പത്ത്‌ വിനിയോഗിക്കുന്നവരാണ്‌ ബുദ്ധിമാന്മാര്‍ എന്നത്‌ നീ ഒരിക്കലും മറക്കരുത്‌.''

``നാം ഈ ലോകത്തിലേക്ക്‌ ഒന്നും കൊണ്ടുവന്നില്ല. ഇവിടെനിന്ന്‌ ഒന്നും കൊണ്ടുപോകാനും നമുക്കു സാധിക്കുകയില്ല'' (1തിമോ. 6:7).


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment