മലയാളത്തിലെ താരരാജാവ് മമ്മൂട്ടിയാണോ മോഹന്‍ലാലാണോ എന്ന് എണ്‍പതുകള്‍ തൊട്ട് ചര്‍ച്ച ചെയ്യപ്പെട്ട് വരുന്ന വിവാദവിഷയമാണ്. ഇരുവര്‍ക്കും അവരുടേതായ 'പ്ലസ്' പോയിന്റുകള്‍ ഉണ്ട്. ഒപ്പം 'നെഗറ്റീവ്' പോയിന്റുകളും. ഇതിഹാസസമാനരായ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ മമ്മൂട്ടിക്കുള്ള ഗാംഭീര്യം ലാലിനില്ല. ലാല്‍ അവതരിപ്പിക്കുന്ന സാധാരണക്കാരന്റെ ലാളിത്യം മമ്മൂട്ടിക്കില്ല. ഇരുവരെയും പറ്റി ഇരുവരോടുമൊപ്പം ഒട്ടെറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അഗസ്റ്റിന്‍ ഈയിടെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പരാമര്‍ശിക്കുകയുണ്ടായി.
"മോഹന്‍ലാലും മമ്മൂട്ടിയും രണ്ടു തരത്തിലാണ്. ലാലിനൊപ്പം വളരെ ഈസിയായി അഭിനയിക്കാന്‍ സാധിക്കും. രാത്രി രണ്ടെണ്ണം 'വീശി'യിട്ടു രാവിലെ എഴുന്നേറ്റ് അഭിനയിക്കാനെത്തുമ്പോള്‍ കൂടെയുള്ളതു മമ്മൂട്ടിയാണെങ്കില്‍ പെട്ടുപോകും. 'നീ ഇന്നലെ കുടിച്ചിട്ടുണ്ട് അല്ലേ...' എന്നാവും ആദ്യചോദ്യം. ഇല്ലെന്നു പറഞ്ഞാല്‍ ഊതിപ്പിക്കും. അതോടെ കള്ളം പൊളിയും. പിന്നെ ശകാരവര്‍ഷവും ഉപദേശവുമാണ്. 'നിനക്കു രണ്ടു പെണ്‍കുട്ടികളാണുള്ളത്. അവരുടെ ഭാവി നീയാണു നോക്കേണ്ടത്. അത് ഓര്‍മ്മയുണ്ടാവണം..' എന്നൊക്കെ പറയും."
"ലാലാണെങ്കില്‍ ഇന്നലെ ഏതായിരുന്നു ബ്രാന്‍ഡെന്നാവും ആദ്യം ചോദിക്കുക. ഫ്രഞ്ച് ബ്രാണ്ടി എന്നു പറഞ്ഞാല്‍ എത്രയെണ്ണം വീശിയെന്നും ചോദിക്കും. മൂന്ന് എന്നു പറഞ്ഞാല്‍ സമ്മതിച്ചുതരില്ല. 'നീ അഞ്ചെണ്ണമെങ്കിലും വീശിയിട്ടുണ്ടാകും' എന്നു തറപ്പിച്ചുപറയും. പിന്നെ 'വേറെ വല്ലതുമുണ്ടായിരുന്നോ'യെന്ന് കള്ളച്ചിരിയോടെ ചോദിക്കും. അവസാനം ലാലിന്റെ വകയുമുണ്ട് ഒരു ഉപദേശം. 'അതേ... ഈ പെണ്ണുങ്ങള്‍ക്കു മദ്യത്തിന്റെ മണം അത്ര ഇഷ്‌ടമല്ല. അതുകൊണ്ടു കുടിച്ചുകഴിഞ്ഞാല്‍ നന്നായി വാ കഴുകണം കേട്ടോ...' അതാണു ലാലും മമ്മൂട്ടിയും തമ്മിലുള്ള വ്യത്യാസം" - അഗസ്റ്റിന്‍ പറയുന്നു.
തമാശയ്ക്കാണ് അഗസ്റ്റിന്‍ ഈ താരതമ്യം നടത്തിയതെങ്കിലും മമ്മൂട്ടിയുടെ ആരാധകര്‍ക്കും മോഹന്‍ലാലിന്റെ ആരാധകര്‍ക്കും അടികൂടാനുള്ള വിഷമമായി ഇതെന്ന് പറയാതെ വയ്യ. മമ്മൂട്ടിയുടെ ഇമേജ് അല്‍പം ഉയര്‍ത്തിയും മോഹന്‍ലാലിനെ അല്‍പം ഇകഴ്ത്തിയുമാണ് ഈ അഭിമുഖമെന്ന് പലരും വ്യാഖ്യാനിക്കാന്‍ ഇടയുണ്ട്.
THANKS®ARDS
ABDULGAFOOR MK
gafoormktrithala@gmail.com
mkgafoortrithala@gmail.com
mktrithala@yahoo.com
No comments:
Post a Comment