വനിതാ കോച്ച് മാറ്റിയില്ല, പൊലീസുമില്ല
കോഴിക്കോട്: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് അര്‍ഹതപ്പെട്ട ശിക്ഷ നല്‍കി കോടതി നീതി നടപ്പാക്കിയിരിക്കെ, ട്രെയിനിലെ സ്ത്രീ യാത്രക്കാരുടെ സുരക്ഷാ വിഷയത്തില്‍ റെയില്‍വേ മന്ത്രാലയം നീതികേട് തുടരുന്നു. ട്രെയിനില്‍നിന്ന് പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട സൗമ്യ, ചികിത്സക്കിടെ മരിച്ചതിന്‍െറ മൂന്നാം നാള്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത റെയില്‍വേ-പൊലീസ് ഉന്നത തല യോഗത്തില്‍ നിരവധി പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും ഇതുവരെ ഒന്നും നടപ്പായിട്ടില്ല. സ്ത്രീകളുടെ കോച്ചുകളില്‍ വനിതാ പൊലീസുകാര്‍, റെയില്‍വേ പൊലീസിന്‍െറ അംഗബലം കൂട്ടും, സ്ത്രീകളുടെ ബോഗി പിന്നില്‍നിന്ന് മധ്യഭാഗത്തേക്ക് മാറ്റും തുടങ്ങിയവയായിരുന്നു പ്രഖ്യാപനങ്ങള്‍. വീണ്ടുമൊരു മൂന്നു ദിവസം കഴിഞ്ഞ് ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍, എല്ലാ ട്രെയിനുകളിലും സര്‍ക്കാര്‍ ചെലവില്‍ വനിതാ പോലീസിനെ വിന്യസിക്കുമെന്നും പ്രഖ്യാപനമുണ്ടായി. റെയില്‍വേയുടെയും സംസ്ഥാന സര്‍ക്കാറിന്‍െറയും പ്രഖ്യാപനങ്ങളത്രയും ഇപ്പോഴും 'ചുവപ്പുസിഗ്നലില്‍' തന്നെ.
യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ റെയില്‍വേയും കേരളാ പൊലീസും യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്ത ഉന്നതതല യോഗം സംസ്ഥാനത്ത് ആഭ്യന്തര സെക്രട്ടറി കെ. ജയകുമാറിന്‍െറ ഓഫിസിലാണ് നടന്നത്. ആ സമയം 56 വനിതാ പൊലീസുകാരാണ് റെയില്‍വേ പൊലീസില്‍ ഉണ്ടായിരുന്നത്. ഇവരെ നിലനിര്‍ത്തി വനിതാ പൊലീസിന്‍െറ എണ്ണം വര്‍ധിപ്പിക്കുമെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് യോഗത്തില്‍ ഉറപ്പും നല്‍കി. രാത്രി ഏഴു മണിക്കുശേഷം സര്‍വീസ് നടത്തുന്ന എല്ലാ ട്രെയിനുകളിലും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തും, റെയില്‍വേ സംരക്ഷണ സേനക്ക് പുറമെ ഇതിനാവശ്യമായ പൊലീസിനെ കേരളാ പൊലീസില്‍നിന്ന് വിട്ടുനല്‍കും. എല്ലാ വനിതാ കംപാര്‍ട്ട്മെന്‍റുകളിലും വനിതാ പൊലീസിന്‍െറ സാന്നിധ്യം ഉറപ്പുവരുത്തും, ഓരോ റെയില്‍വേ സ്റ്റേഷനിലും ട്രെയിന്‍ എത്തുമ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ വനിതാ കംപാര്‍ട്ട്മെന്‍റ് പരിശോധിച്ച് യാത്രക്കാര്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കും. അടിയന്തര ഘട്ടത്തില്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുന്നത് കുറ്റകരമല്ളെന്ന് ബോഗികളില്‍ പരസ്യപ്പെടുത്തും എന്നിവയായിരുന്നു യോഗ തീരുമാനങ്ങള്‍.
വനിതാ കോച്ചുകള്‍ ട്രെയിനിന്‍െറ മധ്യഭാഗത്തേക്ക് മാറ്റണമെന്ന സര്‍ക്കാറിന്‍െറ നിര്‍ദേശം അനുഭാവപൂര്‍വം ഉടന്‍ പരിഗണിക്കുമെന്ന് റെയില്‍വേ ചീഫ് സെക്യൂരിറ്റി കമീഷണര്‍ ജി.എം.പി. റെഡ്ഡി യോഗത്തില്‍ ഉറപ്പുനല്‍കുകയും ചെയ്തു. ഡി.ജി.പി ജേക്കബ് പുന്നൂസ്, എ.ഡി.ജി.പി എ. ഹേമചന്ദ്രന്‍, ഐ.ജി. അനന്തകൃഷ്ണന്‍, ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ രാജീവ്ധര്‍ ശര്‍മ, അഡി. റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ വി. രാജീവ് എന്നിവരടക്കം ഉന്നത ഉദ്യോഗസ്ഥരാണ് ഫെബ്രുവരി ഏഴിന് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്.
മാസം ഒമ്പത് കഴിഞ്ഞിട്ടും പ്രഖ്യാപനങ്ങള്‍ പ്രഖ്യാപനങ്ങളായിത്തന്നെ നിലനില്‍ക്കുന്നു. പാലക്കാട് റെയില്‍വേ ഡിവിഷനില്‍പെട്ട കോഴിക്കോട്, ഷൊര്‍ണൂര്‍, കണ്ണൂര്‍, മംഗലാപുരം ആര്‍.പി.എഫ് സര്‍ക്കിളുകളില്‍ ഇപ്പോഴും ഒറ്റ വനിതാ പൊലീസ് പോലും ഡ്യൂട്ടിയിലില്ല. കേരള റെയില്‍വേ പൊലീസിന്‍െറ കോഴിക്കോട് ഡിവിഷനില്‍ ഒരേയൊരു വനിതാ പൊലീസും കണ്ണൂരില്‍ നാലുപേരുമാണ് ഡ്യൂട്ടിയിലുള്ളത്. ഡസന്‍ കണക്കിന് ട്രെയിനുകള്‍ ഓടുന്ന മലബാര്‍ മേഖലയില്‍ അഞ്ച് വനിതാ പൊലീസിനെ വെച്ച് എങ്ങനെ സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പൊലീസുകാര്‍ തന്നെ ചോദിക്കുന്നു. വനിതാ കോച്ചുകള്‍ ഏറ്റവും പിന്നിലായതിനാല്‍ പ്ളാറ്റ്ഫോമില്ലാത്ത ഭാഗത്തിറങ്ങി കാടിനിടയിലൂടെ റോഡിലെത്തേണ്ട അവസ്ഥയിലാണ് സ്ത്രീയാത്രക്കാര്‍. സ്ത്രീകളുടെ ബോഗി മധ്യഭാഗത്തേക്കു മാറ്റി സുരക്ഷാ ഉറപ്പാക്കണമെന്ന് നിരവധി സ്ത്രീ സംഘടനകളും സംസ്ഥാന വനിതാ കമീഷനും പലതവണ ആവശ്യപ്പെട്ടിട്ടും റെയില്‍വേ നടപടി സ്വീകരിക്കുന്നില്ല. പിന്നിലായാലും ഗാര്‍ഡിന്‍െറ നോട്ടം ലഭിക്കുന്നതിനാല്‍ സ്ത്രീ യാത്രക്കാര്‍ സുരക്ഷിതരാണെന്നാണ് റെയില്‍വേ പറയുന്ന ന്യായം. സ്ത്രീകളുടെ കോച്ചില്‍ നാലിലൊന്ന് ഭാഗം വീതം ഗാര്‍ഡ് റൂമും അംഗ വൈകല്യമുള്ളവര്‍ക്കുള്ള കോച്ചുമാണ്. ബാക്കിയുള്ള 'അരക്കോച്ചി'ല്‍ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യേണ്ട ഗതികേടിലാണ് സ്ത്രീയാത്രക്കാര്‍.
സൗമ്യ കൊല്ലപ്പെട്ടതിന്‍െറ തൊട്ടടുത്ത നാളുകളില്‍ ട്രെയിനുകളില്‍ കര്‍ശന പരിശോധന നടത്തി യാചകരെയും അനധികൃത കച്ചവടക്കാരെയും പുറത്താക്കിയിരുന്നു. റെയില്‍വേ സ്റ്റേഷനുകളില്‍ തമ്പടിച്ച നാടോടികളെയും പൊലീസ് തുരത്തിയിരുന്നു. പൊലീസ് അയഞ്ഞതോടെ തിരിച്ചെത്തിയ മദ്യപരും യാചകരും ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് തീരാ ശല്യമാവുമ്പോഴും അധികൃതര്‍ക്ക് അനക്കമില്ല.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment