അതിവേഗത്തിന്റെ ആഗോളപ്പോരിന് ഇന്ത്യ വേദിയൊരുക്കാന്‍ ഇനി മൂന്നുനാള്‍ കൂടി. ഫോര്‍മുല വണ്‍ കാറോട്ട ചാമ്പ്യന്‍ഷിപ്പിലെ പ്രഥമ ഇന്ത്യന്‍ ഗ്രാന്റ് പ്രീ നോയ്ഡയിലെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ ഞായറാഴ്ച അരങ്ങേറും. ലോക ചാമ്പ്യന്‍ സെബാസ്റ്റ്യന്‍ വെറ്റലടക്കമുള്ള പോരാളികള്‍ ത്രസിപ്പിക്കുന്ന പോരാട്ടത്തിന് തയ്യാറായിക്കഴിഞ്ഞു. വെള്ളിയാഴ്ച ആദ്യ പരിശീലനത്തോടെ ആദ്യ ഗ്രാന്റ് പ്രീക്ക് തുടക്കമാവും.
'നൂറേ നൂറില്‍ പാഞ്ഞു' എന്നെല്ലാം അഹങ്കരിച്ച് പറയാന്‍ ഇനി മൂന്നുനാള്‍ കൂടി. പിന്നെ, സ്പീഡോമീറ്ററിന്റെ സൂചി മുന്നൂറ് കിലോമീറ്ററും പിന്നിട്ട് വിറച്ചുനില്‍ക്കുന്ന അത്ഭുതവേഗം ആദ്യമായി ഇന്ത്യ കാണും. ഡല്‍ഹിക്കടുത്ത് ഗ്രേറ്റര്‍ നോയ്ഡയിലെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ ലോകത്തെ ഏറ്റവും മികച്ച 24 ഡ്രൈവര്‍മാര്‍ വേഗത്തിന്റെ മാറ്റുരയ്ക്കുമ്പോള്‍ രാജ്യം ശ്വാസമടക്കി നില്‍ക്കും. ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്റ് പ്രീയില്‍ ചീറിപ്പായുന്ന കാറുകള്‍ കാണാന്‍... അല്ല, ഒരു മൂളക്കം പോലെ കേള്‍ക്കാന്‍ ലോകം കാതോര്‍ക്കുകയാണ്.
കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യ ലോകത്തെ കാണിച്ചത് കോമണ്‍വെല്‍ത്ത് ഗെയിംസാണെങ്കില്‍ ഇക്കുറിയത് ഫോര്‍മുല വണ്ണാണ്. രണ്ടായിരം കോടിയിലേറെ ചെലവാക്കി നിര്‍മ്മിച്ച രാജ്യത്തെ ആദ്യ ഫോര്‍മുല വണ്‍ ട്രാക്കാണ് ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട്. 5.137 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇവിടുത്തെ ഒരു ലാപ് പിന്നിടാന്‍ ഒരു മിനിറ്റും 27 സെക്കന്‍ഡും മതിയാകും. അത്തരം 60 ലാപ്പുകളാണ് 308.4 കിലോമീറ്റര്‍ ദൂരമുള്ള റേസിലുള്ളത്. ശരാശരി വേഗം 210.03 കിലോമീറ്റര്‍. ഫിനിഷിങ് പോയന്റിലേക്ക് എത്തുമ്പോള്‍ കാറിന്റെ വേഗം 318 കിലോമീറ്റര്‍ വരെ.
അത്ഭുതവും കൗതുകവും നിറഞ്ഞ ദൃശ്യങ്ങളുടെ ഒരു നിരതന്നെയാണ് റേസിങ് ട്രാക്ക്. നിര്‍ത്തിയിട്ട കാര്‍ ഏഴ് സെക്കന്‍ഡുകൊണ്ട് 200 കിലോമീറ്റര്‍ വേഗത്തിലെത്തുന്നതും അതുപോലെ നിശ്ചലതയിലേക്കെത്തുന്നതും ഫോര്‍മുല വണ്ണില്‍ കാണാം(നമ്മുടെ സാധാരണ അടിപൊളിക്കാറുകള്‍ക്ക് 100 കിലോമീറ്ററിലെത്താന്‍ 15 സെക്കന്‍ഡ് വേണം!). 200ല്‍ പോകുന്ന കാര്‍ ബ്രേക്കിട്ടാല്‍ നില്‍ക്കാന്‍ എത്രസമയം വേണം... വെറും രണ്ടു സെക്കന്‍ഡു പോലും വേണ്ട. ബ്രേക്കിട്ട് 55 മീറ്റര്‍ എത്തുമ്പോഴേക്കും കാര്‍ നിന്നിരിക്കും. ഒരു റേസിങ് മത്സരം കഴിയുമ്പോള്‍ ഡ്രൈവറുടെ ഭാരം ശരാശരി രണ്ടു കിലോ കുറയുമത്രെ!.
വെറും 605 കിലോഗ്രാം മാത്രമാണ് റേസിങ് കാറുകളുടെ ഭാരം. എന്നുവെച്ച് അതിവേഗത്തില്‍ പോകുമ്പോള്‍ പെട്ടെന്ന് വളവുതിരിച്ചാല്‍ തലകുത്തി മറിയുകയൊന്നുമില്ല. വേഗം കൂടുന്തോറും താഴേക്ക് പതിഞ്ഞൊഴുകുന്ന എയ്‌റോഡൈനമിക് രീതിയിലാണ് കാറുണ്ടാക്കിയിരിക്കുന്നത്. മുന്നിലും പിന്നിലും ചിറകുകള്‍ പോലുള്ള ഭാഗവും നിയന്ത്രണം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. ഭാരം കുറയ്ക്കാന്‍ കാര്‍ബണ്‍ ഫൈബര്‍ പോലുള്ള വസ്തുക്കള്‍കൊണ്ടാണ് കാറിന്റെ നിര്‍മ്മാണം. ഒരു റേസിങ് കാറിന്റെ സ്റ്റിയറിങ് വീലിനുമാത്രം 15 ലക്ഷം രൂപയാണ് ചെലവ്! അതായത്, ഇന്ത്യയിലോടുന്ന ഒരു ശരാശരി ആഢംബര കാറിന്റെ വില. ഇതുപോലെ ആയിരത്തോളം 'അത്ഭുതവസ്തുക്കള്‍' കൂട്ടിച്ചേര്‍ത്തതാണ് ഒരു റേസിങ് കാര്‍.
മൊണാകോ ഗ്രാന്റ് പ്രീയ്ക്കിടെ ഒരു ഫോര്‍മുല വണ്‍ കാര്‍ 3100 തവണ ഗിയര്‍ മാറ്റിയെന്നാണ് കണക്ക്. ട്രാക്കിലെ വളവും തരിവുകളുമാണ് ഇതിനു കാരണം. അതിവേഗത്തില്‍ ചീറിപ്പായുന്ന കാറുകളിലെ കാര്‍ബണ്‍ ബ്രേക് ഡിസ്‌കുകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാവുന്ന ചൂട് ആയിരം ഡിഗ്രി സെല്‍ഷ്യസാണ്. ഇതെല്ലാം റേസിങ് കാറുകളുടെ ചില രഹസ്യങ്ങള്‍ മാത്രം.
കാറുകള്‍ പായുന്നതുപോലെ തന്നെ അത്ഭുതകരമായ കാഴ്ചയാണ് നിമിഷങ്ങള്‍ കൊണ്ട് ഇതിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നതും. ട്രാക്കിനിടയ്ക്കുള്ള പിറ്റ് പോയന്റുകളില്‍ ഇടയ്ക്കിടെ കാര്‍ കയറ്റും. ആറു മുതല്‍ 12 സെക്കന്‍ഡുകള്‍ വരെമാത്രമാണ് ഇവിടെ നിര്‍ത്തുക. ഇതിനിടെ ടയറുകള്‍ മാറ്റുന്നതുള്‍പ്പെടെ കഴിഞ്ഞിരിക്കും. ഇതുപോലെ ഒട്ടേറെ അത്ഭുതക്കാഴ്ചകള്‍ക്ക് ഇനി കാത്തിരിപ്പേറെയില്ല.

|
|
| ||||||||||||||||||
|
|
| ||||||||||||||||||
|
|
| ||||||||||||||||||
|
|
|
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___
No comments:
Post a Comment