കേരളത്തില്‍ ഇടിമിന്നല്‍ കൂടുന്നു
തീവ്രത കൂടിയ ഇടിമിന്നലുകള്‍ കേരളത്തില്‍ ഏറിവരുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഭൗതിക സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളും അടക്കമുള്ള കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍.
തിരുവനന്തപുരം, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, കൊല്ലം ജില്ലകളിലാണ് മിന്നല്‍ഭീഷണി ഏറ്റവും അധികമെന്ന് പഠനങ്ങളെ അടിസ്ഥാനമാക്കി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മലബാര്‍ മേഖലയിലും മറ്റും അടുത്ത കാലത്തായി കൂടിക്കൂടി വരുന്ന ദുരന്തങ്ങള്‍ ഈ കണ്ടെത്തലിലെ ആശങ്ക ശരിവെക്കുന്നുമുണ്ട്. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പും അന്തരീക്ഷത്തിന്റെ പ്രത്യേകതകളും മിന്നല്‍ സാധ്യതയ്ക്ക് കാരണമാകുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അടുത്തിടെ സംസ്ഥാനത്തിന്റെ ഭൗതിക സാഹചര്യങ്ങളില്‍ ഉണ്ടായ മാറ്റങ്ങള്‍ ദുരന്തത്തോത് വര്‍ധിക്കുന്നതിന് കാരണമായതായി അനുമാനിക്കപ്പെടുന്നു. മൊബൈല്‍ ടവറുകള്‍ പോലെയുള്ള ഉയര്‍ന്ന നിര്‍മാണങ്ങളുടെയും മറ്റും പെരുകല്‍ മിന്നല്‍സാധ്യതയ്ക്ക് ആക്കം കൂട്ടിയതായും സംശയിക്കുന്നുണ്ട്.
കേരളത്തില്‍ ദിനംപ്രതി ഉയര്‍ന്നുവരുന്ന കൂറ്റന്‍ കെട്ടിടങ്ങളില്‍ പലതിനും വേണ്ടത്ര ഇടിമിന്നല്‍ സുരക്ഷാ സംവിധാനങ്ങളില്ലെന്നതും ആശങ്കയുയര്‍ത്തുന്നു. ശാസ്ത്രീയവും കേന്ദ്രീകൃതവുമായ പഠനങ്ങള്‍ ഇക്കാര്യത്തിലുണ്ടാകേണ്ടതുണ്ട്.
മുമ്പ് വേനല്‍ മഴയോടുകൂടിയാണ് (ഏപ്രില്‍- മെയ്) തീവ്രമായ ഇടിമിന്നല്‍ ഉണ്ടായിരുന്നത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനമടക്കമുള്ള കാരണങ്ങള്‍ കൊണ്ട് തുലാവര്‍ഷക്കാലത്തും(ഒക്ടോബര്‍- നവംബര്‍) ഇടിമിന്നല്‍ വര്‍ധിച്ചതായി കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡോ. സി.കെ. രാജന്‍ ചൂണ്ടിക്കാട്ടുന്നു. മൂന്നുവര്‍ഷമായി കേരളത്തില്‍ പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ ഇടിമിന്നല്‍ ദുരന്തങ്ങള്‍ കൂടിവരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഉയര്‍ന്നുവരുന്ന ജനസാന്ദ്രതയും ദുരന്തത്തിന്റെ തോത് വര്‍ധിപ്പിച്ചിട്ടുണ്ട്. പാറപോലെ ഉറച്ച മണ്ണുള്ള പ്രദേശങ്ങളില്‍ അപകടം വര്‍ധിക്കും. മുമ്പ് ആധികാരികമായി നടന്ന പഠനങ്ങളിലും മിന്നലിന്റെ ദുരന്തസാധ്യത കൂടിയ പ്രദേശമാണ് മലപ്പുറമെന്ന് വ്യക്തമായിരുന്നു.
250 തവണ മിന്നലുണ്ടായതില്‍ ജില്ലയില്‍ 150 ജീവന്‍ നഷ്ടപ്പെട്ടതായാണ് കണക്ക്. കഴിഞ്ഞദിവസം കാട്ടുമുണ്ട സ്‌കൂളിലെ 13 വിദ്യാര്‍ഥികള്‍ക്കാണ് മിന്നലേറ്റത്. ഒരാഴ്ച മുമ്പ് കരിപ്പൂരില്‍ ഇറങ്ങുന്നതിനിടെ ഒരു വിമാനത്തിനും മിന്നലേറ്റു.
മലപ്പുറത്ത് മിന്നലിന്റെ ഭീഷണിയും മറ്റും ഏറിവരുന്ന സാഹചര്യത്തില്‍ വിശദമായ പഠനത്തിനാണ് പരപ്പനങ്ങാടി, ചുങ്കത്തറ, ആനക്കയം എന്നിവിടങ്ങളില്‍ ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിച്ചത്. കെ. മാധവന്‍ നായര്‍, ഐ.എസ്.ആര്‍.ഒ ചെയര്‍മാനായിരുന്ന കാലത്ത് ഇന്ത്യയില്‍ പലയിടത്തും സ്ഥാപിച്ച ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പക്ഷേ മുന്നോട്ടുപോയിട്ടില്ല. ഇവയ്‌ക്കൊപ്പം മലപ്പുറം പോലുള്ള ജില്ലകളില്‍ 'ലൈറ്റ്‌നിങ് സെന്‍സറുകള്‍' കൂടി സ്ഥാപിച്ചാല്‍ മിന്നല്‍ ദുരന്തഭീഷണിയുടെ തോത് കുറയ്ക്കാനാവും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിദഗ്ധരെയും ഇത്തരം കേന്ദ്രങ്ങളില്‍ നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ഇടിമിന്നല്‍ സാധ്യത കൂടുതല്‍
ഉച്ചയ്ക്ക് മൂന്നിനും വൈകുന്നേരം ഏഴിനുമിടയില്‍
വലിയ ചൂടുള്ള പകല്‍ദിവസങ്ങളില്‍ വൈകുന്നേരം ഇരുണ്ടുമൂടി മഴക്കാറ് നിറഞ്ഞാല്‍ മിന്നല്‍ ശക്തമാകാം
ശ്രദ്ധിക്കേണ്ടത്
വീടിന്റെ വാതിലും ജനലും തുറന്നിടരുത്
വാതിലിനും ജനലിനും സമീപത്ത് നില്‍ക്കരുത്
ഉയരമുള്ള മരങ്ങളുടെ നേരെ ചുവട്ടില്‍ നില്‍ക്കരുത്
ലോഹം പോലുള്ള വസ്തുക്കളുമായുള്ള സമ്പര്‍ക്കമരുത്
മലമുകളില്‍ കയറരുത്
തുറസ്സായ സ്ഥലത്ത് നില്‍ക്കരുത്
വിലകൂടിയ വൈദ്യുതി ഉപകരണങ്ങള്‍ ഓഫ് ചെയ്താല്‍ പോര, വൈദ്യുതിബന്ധം വിച്ഛേദിച്ചിടുക
കുളങ്ങളിലും തടാകങ്ങളിലും ഇറങ്ങരുത്
മിന്നലിന്റെ പ്രത്യേകതകള്‍
30,000 ഡിഗ്രി സെന്‍റിഗ്രേഡുവരെയാണ് മിന്നലിന്റെ ചൂട് കണക്കാക്കുന്നത്
ദശലക്ഷക്കണക്കിന് വോള്‍ട്ട് വൈദ്യുതിയാണ് പ്രവഹിക്കുക
സെക്കന്‍ഡിന്റെ പത്തിലൊരംശം സമയം മതി മിന്നലിന് ഭൂമിയിലെത്താന്‍
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___
No comments:
Post a Comment