പ്രായമേറുന്തോറും ചെറുപ്പക്കാരനും സുന്ദരനുമായി മാറുകയാണ് മലയാളത്തിലെ സൂപ്പര്‍താരം മമ്മൂട്ടി. മലയാളസിനിമയിലെ ഈ സുല്‍ത്താന് ഇന്ന് അറുപതു വയസ് തികയുകയാണ്. അദ്ദേഹത്തിന്റെ വയസിനെപ്പറ്റി നമ്മള്‍ ആലോചിച്ചാല്‍ ഈ അറുപതുകാരന് യുവാക്കള്‍ക്കിടയിലെ ട്രെന്‍ഡ്‌സെറ്ററായി ഇപ്പോഴും നിലനില്‍ക്കാന്‍ എങ്ങനെ കഴിയുന്നുവെന്ന് നാം അത്ഭുതപ്പെടും. അതിന്റെ ക്രെഡിറ്റ് മമ്മൂട്ടിക്കു മാത്രം സ്വന്തം. ചിട്ടയായ ഭക്ഷണത്തിന്റെ വ്യയാമത്തിന്റെ കഠിനാധ്വാനത്തിന്റെ ആകെത്തുകയാണ് മമ്മൂട്ടിയുടെ 'യൗവനം'. മമ്മൂട്ടി ഇപ്പോഴും നമുക്ക് യുവാവാണ്. ചുറുചുറുക്കുള്ള യൗവനത്തിലാണ് അദ്ദേഹമെന്ന് നമ്മള്‍ വിശ്വസിക്കുന്നു. 1951 സെപ്റ്റംബര്‍ ഏഴിന് കോട്ടയത്തെ ചെമ്പിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഇരുപതാമത്തെ വയസില്‍ 'അനുഭവങ്ങള്‍ പാളിച്ച'കളിലൂടെയായിരുന്നു സിനിമയിലേക്കുള്ള കാല്‍വെപ്പ്. തുടര്‍ന്നങ്ങോട്ട് മലയാളസിനിമയിലെ താരചക്രവര്‍ത്തിമാരില്‍ ഒരാളായി മാറുകയായിരുന്നു മമ്മൂക്ക. നാല്‍പതുവര്‍ഷത്തെ അഭിനയജീവിതത്തില്‍ 360ലേറെ ചിത്രങ്ങള്‍. ഭീമനാകാനും, കര്‍ണനാകാനും, പഴശ്ശിരാജാവ് ആകാനും എന്തിന് ഒരു സംവിധായകനും കൈവെക്കാത്ത 'ഖസാക്കിന്റെ ഇതിഹാസ'ത്തിലെ രവിയാകാനും നാം തേടുന്നത് ഈ മുഖം മാത്രം. 1980 മുതലാണ് മമ്മൂട്ടി എന്ന നടനെ മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നീട് 1993വരെ മലയാളസിനിമയുടെ സുവര്‍ണകാലഘട്ടത്തില്‍ അദ്ദേഹം കുതിച്ചുയര്‍ന്നു. 1986ല്‍ മാത്രം 35സിനിമകളിലാണ് അദ്ദേഹം നായകനായി അഭിനയിച്ചത്. സംവിധായകരായ ഐ.വി ശശി, എം.ടി വാസുദേവന്‍നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ഭരതന്‍, ലോഹിതദാസ്, പത്മരാജന്‍, ടി.വി ചന്ദ്രന്‍ തുടങ്ങി പുതുതലമുറയിലെ മാര്‍ട്ടിന്‍ പ്രക്കാര്‍ട്ടു വരെ മമ്മൂട്ടിയുടെ പ്രതിഭയെ അടുത്തറിഞ്ഞവരാണ്. സിനിമ കഥയില്ലായ്മയുടെ പ്രതിസന്ധിയില്‍ക്കൂടി കടന്നുപോയ കാലഘട്ടങ്ങളിലും 'പ്രാഞ്ചിയേട്ട'നായും, 'പാലേരി മാണിക്യ'ത്തിലെ ഇരട്ട വേഷങ്ങളിലൂടെയും അദ്ദേഹം തിളങ്ങി. ഫ്ലകസിബിലിറ്റിയില്ലെന്ന വിമര്‍ശം വരുമ്പോള്‍ 'അമര'ത്തിലേയും 'പൊന്തന്‍മാട'യിലേക്കും മണ്ണിന്റെ മണമുള്ള കഥാപാത്രങ്ങളിലൂടെ മമ്മൂട്ടി തന്നെ ഉത്തരമാകുന്നു. ഒരു അഭിഭാഷകന്‍ കൂടിയായ മമ്മൂട്ടി യുവതലമുറയോടൊപ്പം എല്ലാക്കാര്യങ്ങളും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളാണ്. ട്രെന്‍ഡിയായുള്ള വസ്ത്രങ്ങള്‍ അണിയാനും ചേരുന്ന കൂളിങ് ഗഌസുകള്‍ ധരിക്കാനും ഇന്റര്‍നെറ്റിലും ബേഌഗെഴുത്തിലുമൊക്കെ സജീവമാകാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. അഭിനയത്തിന് നിരവധി ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മമ്മൂട്ടി ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ്. മമ്മൂട്ടിക്ക് ജന്‍മദിനാശംസകള്‍. മമ്മൂട്ടിക്ക് അറുപത്
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment