Thursday, 29 September 2011

[www.keralites.net] സൂക്ഷിക്കുക! ഇത്തരക്കാരെ കെട്ടിപ്പോകരുത്

 

സ്ത്രീകള്‍ക്ക് തങ്ങള്‍ വിവാഹം ചെയ്യാന്‍ തിരഞ്ഞെടുക്കാന്‍ പാടില്ലാത്ത പുരുഷന്മാരുടെ ഒരു പട്ടിക.

1 അതില്‍ ആദ്യ തരക്കാര്‍ നമ്മള്‍ അമ്മക്കുട്ടികള്‍ എന്നുവിളിക്കുന്ന തരക്കാരാണ്. അതായത് അമ്മയുമായി വല്ലാതെ അടുപ്പം പുലര്‍ത്തുന്ന പുരുഷന്മാര്‍. ഇവരുടെ വിവാഹബന്ധങ്ങള്‍

പലപ്പോഴും പ്രശ്‌നമായിരിക്കുമത്രേ.

2 പണത്തിന്റെ കാര്യത്തില്‍ അത്യാര്‍ത്തി, അത് കൈകാര്യം ചെയ്യാന്‍ അറിയാത്തവര്‍- ഇത്തരത്തിലുള്ള പുരുഷന്മാര്‍ ഭാര്യമാര്‍ക്ക് തലവേദനയായിത്തീരും.

3 സുഹൃത്തുക്കളില്ലാത്ത പുരുഷന്മാര്‍- ഇത്തരക്കാരെ ഒട്ടും വിവാഹം ചെയ്യരുതെന്ന് ഫാദര്‍ പറയുന്നു. കാരണം ഇവര്‍ സാമുഹിക ജീവിതത്തില്‍ വമ്പന്‍ പരാജയങ്ങളായിരിക്കുമത്രേ.

4 ജനക്കൂട്ടത്തില്‍ സ്ത്രീകളെ തനിച്ചാക്കിപ്പോകുന്ന പുരുഷന്മാര്‍, ആളുകള്‍ക്കിടയില്‍ വച്ച് സ്ത്രീകളെ കളിയാക്കുന്ന പുരുഷന്മാര്‍ എന്നിവരും വിവാഹം ചെയ്യാന്‍ കൊള്ളാത്തവരാണ്.

5 ഹോട്ടലില്‍ ചെന്നുകയറിയാല്‍ അവിടത്തെ ജീവനക്കാരോട് മോശമായി പെരുമാറുന്നയാളാണെന്ന് കണ്ടാല്‍പ്പിന്നെ കെട്ടാന്‍ സാധ്യതയുള്ള പുരുഷന്മാരുടെ പട്ടികയില്‍ നി്ന്നും അയാളുടെ പേര് വെട്ടുക.

6 ഗൗരവക്കാര്‍- ഏതെങ്കിലും കാര്യത്തില്‍ ഉള്ളുതുറന്ന് ചിരിക്കാന്‍ മടികാണിയ്ക്കുകയും അതിന് കഴിവില്ലാതിരിക്കുകയുംചെയ്യുന്നവരെയും ഒഴിവാക്കാം.

7 സ്വേച്ഛാമനോഭാവമുള്ളവര്‍- അധികാരം, പണം എന്നിവ തന്നില്‍ കേന്ദ്രീകരിച്ചിരിക്കണമെന്ന് വാശിപിടിക്കുന്ന, മറ്റുള്ളവരെ തനിക്ക് സമാനനായി കാണാന്‍ കൂട്ടാക്കാത്ത പുരുഷന്മാരും വിവാഹത്തിന് കൊള്ളില്ല

8 ഇനിയും ഒഴിവാക്കേണ്ടവര്‍ ആരെന്നല്ലേ സ്ത്രീകള്‍ എന്ത് കാര്യം പറഞ്ഞാലും മിണ്ടാതെ ഉരിയാടാതെ അത് സമ്മതിക്കുകയും അതിന് തയ്യാറാവുകയും ചെയ്യുന്നവര്‍. ഒന്നുകില്‍ ഇവര്‍ക്ക് ഒരു നല്ല വ്യക്തിത്വം കാണില്ല, അല്ലെങ്കില്‍ ഇവര്‍ പഠിച്ച കള്ളന്മാരായിരിക്കും, ഇതാണ് സത്യം.

NB- ഇത്രയൊക്കെയേ എന്നെ കൊണ്ട് പറ്റിയുള്ളൂ ഹ ഹ. ഇനി കെട്ടാന്‍ കൊള്ളില്ലാത്ത പെണ്ണുങ്ങളുടെ പ്രത്യേകതകള്‍ ആരെങ്കിലും,നിര്‍ദേശിക്കു...

Joe, The Knight Templar


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment