Thursday, 22 September 2011

[www.keralites.net] സ്ത്രീ പള്ളി പ്രവേശനവും വഹ്ഹാബികളുടെ തനി നിറവും

 

സ്ത്രീ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ടു വര്‍ഷങ്ങളായി കേരളത്തില്‍ വാഗ്വാദങ്ങള്‍ നടക്കുകയാണ് ,1950 ന് ശേഷം വഹ്ഹാബികള്‍ സൌഹ്രദ ബന്ധം ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടു സ്ത്രീകളെ പള്ളിയിലേക്ക് കൊണ്ട് പോയതോടെയാണ് ഈ വിവാദം ആരംഭിച്ചത്.സത്യത്തില്‍ സ്ത്രീകള്‍ക്ക് ഉയര്‍ന്ന പദവി വാഗ്ദാനം ചെയ്ത ഇസ്ലാമില്‍, സ്ത്രീ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിവാദം നിക്ഷ്പക്ഷ മതികളെ സംബന്ധിച്ച് വളരെ സംശയം ഉണ്ടാക്കുന്നതും വിഷമിപ്പിക്കുന്നതും ആണ്.അത് കൊണ്ട് ചെറിയ രീതിയില്‍ ഒരു വിശകലനം ആണ് ഇവിടെ ഉദ്ദേശിക്കുന്നത്.

ഇനി ബുദ്ധിയുള്ളവര്‍ ചിന്തിക്കുക,ഈ വിഷയത്തില്‍ എന്താണ് സത്യം,സാധാരണക്കാരനെ സംബന്ധിച്ചെടുത്തോളം ആകെ കണ്‍ഫ്യൂഷന്‍ ആകും എങ്കിലും അല്പം ബുദ്ധി ഉപയോഗിച്ചാല്‍ വിഷയം മനസ്സിലാകും,എന്നാല്‍ അതിലുപരി ഈ ഹദീസുകള്‍ ശരിയായി വിശകലനം ചെയ്ത പണ്ഡിതന്മാര്‍ തന്നെ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്.

ഇനി നമുക്ക് നോക്കാം.

സ്ത്രീ സമത്വം എന്നത് എല്ലാ കാര്യവും പുരുഷന്‍ ചെയ്യുന്നത് പോലെ സ്ത്രീ ചെയ്യുക എന്നല്ല,കാരണം രണ്ടു പേരുടെയും പ്രകൃതി വ്യത്യസ്തമാണ്.സുരക്ഷിതത്വം ആണ് ഏതു സമത്വത്തിന്റെയും അടിസ്ഥാനം,പുരുഷന്മാര്‍ക്ക് പള്ളിയില്‍ പോയി നിസ്കരിക്കല്‍ പുണ്യം ആണെങ്കില്‍ അതെ പുണ്യം സ്ത്രീക്ക് കിട്ടുന്നത് അവളുടെ വീടിന്റെ അകത്തളത്തില്‍ നിസ്കരിക്കുമ്പോള്‍ ആണ്.ഇവിടെ സ്ത്രീക്ക് സുരക്ഷിതത്വം കൊടുക്കുകയാണ് ഇസ്ലാം ചെയ്തത്,പള്ളിയില്‍ പോയി നിസ്കരിച്ചാല്‍ വീട്ടില്‍ നിസ്കരിക്കുന്ന പുണ്യം അവള്‍ക്കു കിട്ടുകയും ഇല്ല.എന്നാല്‍ പള്ളി അല്ലാഹുവിന്‍റെ ഭവനം ആണ്,അവിടേക്ക് ഒരു സ്ത്രീ വരുകയാണ് എങ്കില്‍ അവളെ തടയാന്‍ ആര്‍ക്കും അനുവാദം ഇല്ല.കാരണം അവശ്യ ഘട്ടത്തില്‍ സ്ത്രീക്ക് പള്ളിയില്‍ പോകാവുന്നതാണ്.

എന്ത് കൊണ്ട്?

  • പള്ളിയില്‍ വരാന്‍ സമ്മതം ചോദിച്ച സ്ത്രീയോട് പള്ളിയെക്കാള്‍ ഉത്തമം വീടാണ്,എന്നല്ല വീടിന്റെ അകത്തളം ആണ് എന്ന് നബി പറഞ്ഞത് എന്ത് കൊണ്ട്?

  • മസ്ജിദുന്നബവിയുടെ തൊട്ടടുത് താമസിച്ച നബിയുടെ ഭാര്യമാര്‍ ഒരാള്‍ പോലും പള്ളിയില്‍ ജമാ അത്തിനു വരാതിരുനന്ത് എന്ത് കൊണ്ട്?

  • പള്ളിയിലേക്ക് വരാന്‍ തുനിഞ്ഞ ആതിഖ (റ) യെ ഉമര്‍ (റ) നിരുല്സാഹപ്പെടുത്തിയത് എന്ത് കൊണ്ട്?

  • ഉത്തരം ഒന്നേ ഒന്ന് ,പള്ളിയുടെ പുണ്യം പുരുഷന്മാര്‍ക്ക് ആണ്,സ്ത്രീക്ക് പുണ്യം ഉള്ളത് അവളുടെ വീട്ടിലും,പുണ്യം ഉപേക്ഷിച്ചു പുണ്യമില്ലാത്ത സ്ഥലത്തേക്ക് പോകേണ്ട ആവശ്യം എന്ത്?

    പണ്ഡിതന്മാര്‍ എന്ത് പറയുന്നു.
    ഹദീസുകള്‍ എല്ലാം വിശകലനം ചെയ്ത് പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ പറഞ്ഞ അഭിപ്രായം വളരെ സുവ്യക്തമാണ്, സ്ത്രീ പള്ളിയില്‍ പോകേണ്ടതില്ല,അങ്ങിനെ പോകുന്നതില്‍ അവള്‍ക്കു പുണ്യം ഇല്ല, അഥവാ കറാഹത്ത് ആണ്.കറാഹത്ത് ആയ ഒരു കാര്യം എന്ന നിലക്ക് ആ പോകല്‍ കാരണം ഹറാം വരുന്ന അവസ്ഥ ഉണ്ടെങ്കില്‍ അല്ലെങ്കില്‍ ഫിത്ന പേടിക്കേണ്ട കാലം ആണെങ്കില്‍ അത് ഹറാം ആവുകയും ചെയ്യും.

    തെറ്റിദ്ധാരണ
    സ്ത്രീ ഒരിക്കലും പള്ളിയില്‍ കയറിക്കൂടാ, സ്ത്രീ പള്ളിയില്‍ കയറിയാല്‍ പള്ളി മലിനമാകും, എന്ന് ചിലര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്, എന്നാല്‍ അവശ്യ ഘട്ടത്തില്‍ സ്ത്രീക്ക് പള്ളിയില്‍ കയറാവുന്നതാണ്. അപ്പോള്‍ പള്ളിയില്‍ പ്രവേശിക്കുന്നതിന്റെ മര്യാദകള്‍ എല്ലാം പാലിക്കേണ്ടതും ആണ്. (പള്ളിയുടെ അടുത്തു കൂടെ നടന്നു പോകുമ്പോള്‍ നായ പിന്നില്‍ കൂടെ വന്നപ്പോള്‍ പള്ളി അടുത്തു ഉണ്ടായിട്ടും പള്ളിയില്‍ കയറി രക്ഷപ്പെടാതെ നായയുടെ കടി ഏറ്റ പെണ്‍ കുട്ടിയുടെ കഥ ഈ തെറ്റിദ്ധാരണയുടെ ഭാഗം ആണ്)

    പിന്നെ സ്ത്രീകള്‍ പള്ളിയിലെ പാലിക്കേണ്ട കാര്യങ്ങള്‍ എന്തിനു?

    സ്ത്രീകള്‍ പള്ളിയില്‍ വരുന്നതിനെ എതിര്‍ത്ത പണ്ഡിതര്‍ തന്നെ സ്ത്രീ പള്ളിയില്‍ വരുമ്പോള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ പറഞ്ഞത് കിതാബുകളില്‍ കാണാന്‍ സാധിക്കും,അത് ചിലരെ കണ്‍ഫ്യൂഷന്‍ ആക്കാറുണ്ട്. ആ കണ്‍ഫ്യൂഷന്‍ വരുന്നത് നേരത്തെ പറഞ്ഞ തെറ്റിദ്ധാരണകള്‍ കാരണം മാത്രം ആണ്. സ്ത്രീക്ക് അവശ്യ ഘട്ടത്തില്‍ പള്ളിയില്‍ പോകേണ്ടി വരും,അല്ലെങ്കില്‍ പള്ളിയില്‍ പോകും എന്ന് ഒരു സ്ത്രീ വാശി പിടിച്ചാല്‍ അതിനെ തടയാന്‍ ആര്‍ക്കും സാധിക്കുകയും ഇല്ല,അപ്പോള്‍ അവള്‍ അതിന്‍റെ നിയമങ്ങള്‍ പാലിക്കേണ്ടി വരും.


    ചുരുക്കത്തില്‍ വഹ്ഹാബികള്‍ പറയുന്ന വാദം അഥവാ പുരുഷന്മാര്‍ പള്ളിയില്‍ പോകുന്ന പോലെ സ്ത്രീകള്‍ പോകണം എന്നത് ഇസ്ലാമികം അല്ല, എന്ന് മാത്രമല്ല അത് നിഷിദ്ധവും ആണ്.

    വാല്‍ കഷ്ണം:മുമ്പൊക്കെ സ്റ്റാമ്പ്‌ ശേഖരണം ഒരു ഹോബ്ബിയായിരുന്നു, എന്നാല്‍ വഹ്ഹാബികളുടെ ഹോബ്ബി പീഡന-ബലാത്സംഗ വാര്‍ത്തകളുടെ പത്ര കട്ടിങ്ങുകള്‍ സൂക്ഷിക്കല്‍ ആണ് എന്ന് തോന്നുന്നു

    (ലൈംഗിക-മാനസിക രോഗത്തിന്റെ ഒരു ഭാഗം ആണ് ഇത്),ജാതി-മത ഭേദം ഇല്ലാതെ നാട്ടില്‍ നടക്കുന്ന ഒരു തിന്മയാണ് ഇത്. ഖുര്‍ ആനും സുന്നത്തും എതിരാകുമ്പോള്‍ അത്തരം കട്ടിങ്ങുകള്‍ അയച്ചു വിഷയം മാറ്റുകയും ചെയ്യുമ്പോള്‍ വഹ്ഹാബികളുടെ ഹോബ്ബിയാണ് ജനങ്ങള്‍ മനസ്സിലാക്കുന്നത്.

    Regards,

    Abdu Rahiman.M
    http://www.abomufliha.tk

    ▌│█║▌║▌█║▌║▌

    www.keralites.net

    __._,_.___
    Recent Activity:
    KERALITES - A moderated eGroup exclusively for Keralites...
    To subscribe send a mail to Keralites-subscribe@yahoogroups.com.
    Send your posts to Keralites@yahoogroups.com.
    Send your suggestions to Keralites-owner@yahoogroups.com.

    To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

    Homepage: www.keralites.net
    MARKETPLACE

    Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


    Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

    .

    __,_._,___

    No comments:

    Post a Comment