Thursday 22 September 2011

Re: [www.keralites.net] മിമിക്സ് പരേഡിന് 30ന്(ബെര്‍ളിത്തരങ്ങള്‍)

 

ഹായ്‌ അനീഷ്‌,

നിങ്ങള്‍ പറയുന്നതിനോട് യോജിക്കുന്നില്ല. കാരണം ആയിരതിതൊല്ലയിരതിഎഴ്പതുകലിലെ (1970 ) Alleppey അശ്രഫും സംഗവും നൂറുകണക്കിന് സ്റെജുകളില്‍ mimicsparade അവതരിപ്പിച്ചു കണ്ടിട്ടുണ്ട് എന്നെപ്പോലേയുള്ളവര്‍. അനീഷ്‌ അക്കാലത്തു ജെനിചിട്ടുണ്ടാവില്ല.

വിശദമായി അന്വേഷിച്ചു ഉറപ്പാക്കി തിരുത്തുക.

വിജയ്,
സൌത്ത് ആഫ്രിക്ക

2011/9/22 anish philip <anishklpm@gmail.com>

മിമിക്സ് പരേഡിന് 30ന്

ചിരിയുടെ ചേരുവകള്‍ ചോര്‍ത്തുവച്ച് ഉണ്ടാക്കിയ ലോകത്തെ ആദ്യത്തെ മള്‍ട്ടി ക്യുസിന്‍ വിഭവം- മിമിക്സ് പരേഡിനെ വിശേഷിപ്പിക്കാന്‍ വേറെ വാക്കുകളില്ല. എണ്‍പതുകളിലും തൊണ്ണൂറുകളിലും സൃഷ്ടിക്കപ്പെട്ട സ്കിറ്റുകള്‍ ഇന്നും നമ്മെ ചിരിപ്പിക്കുന്നു. അവയുടെ റീമേക്കുകള്‍ സ്റ്റേജിലവതരിപ്പിച്ച് പുതിയ കലാകാരന്മാരും കയ്യടി വാങ്ങുന്നു. കപടബുദ്ധിജീവികളും സാംസ്കാരികനായകന്മാരും ഇപ്പോഴും പുച്ഛിക്കുന്ന മിമിക്‍സ് പരേഡ് എന്ന കലാരൂപത്തിന് ഇന്ന് 30 വയസ് പൂര്‍ത്തിയാവുന്നു.

Fun & Info @ Keralites.net

കൃത്യമായി പറഞ്ഞാല്‍ ഇന്നേയ്‍ക്കു 30 വര്‍ഷം മുമ്പ് 1981 സെപ്റ്റംബര്‍ 21ന് കൊച്ചിയിലെ ഫൈന്‍ ആര്‍ട്‍സ് ഹാളില്‍ ഉച്ചതിരിഞ്ഞ് ലോകത്തിലെ ആദ്യത്തെ മിമിക്‍സ് പരേഡ് അവതരിക്കപ്പെട്ടു. മലയാള സിനിമയില്‍ ചിരിയുടെ മേല്‍വിലാസമുണ്ടാക്കിയ ശ്രീനിവാസനും മെഗാസ്റ്റാര്‍ മമ്മൂട്ടിയും അതിഥികളായ സദസ്സിനെ സാക്ഷി നിര്ത്തി സിദ്ദിഖും ലാലും അടങ്ങുന്ന ചിരിനിര ആദ്യത്തെ മാലപ്പടക്കത്തിനു തിരികൊളുത്തി. മുപ്പത് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മിമിക്‍സ് പരേഡ് ഇല്ല. എന്നാല്‍ മിമിക്‍സ് പരേഡ് എന്ന കലാരൂപം ചിറകുവിരിച്ച് സകലമാധ്യമങ്ങളിലൂടെയും മലയാളികളുടെ ചിരിയില്‍ അലിഞ്ഞു ചേരുന്നു. 42 വയസ് പൂര്‍ത്തിയായ കൊച്ചിന്‍ കലാഭവനും അന്തരിച്ച സ്റ്റാര്‍മേക്കര്‍ ആബേലച്ചനും ചിരിയില്‍ വിശ്വസിക്കുന്ന ഒരു പഴയ മിമിക്‍സ് പരേഡുകാരന്റെ പ്രണാമം.

സിദ്ദീഖ് ലാല്‍ കൂട്ടുകെട്ടിലെ സിദ്ദീഖും ലാലും, സംവിധായകന്‍ കൂടിയായ അന്‍സാര്‍, മിമിക്രിക്കാരുടെ ദ്രോണാചാര്യനായ കെ.എസ്. പ്രസാദ്, നടന്‍ കലാഭവന്‍ റഹ്മാന്‍, മിമിക്രി രംഗത്തിപ്പോഴില്ലാത്ത വര്‍ക്കിച്ചന്‍ പേട്ട എന്നിവരായിരുന്നു ആദ്യമിമിക്സ് പരേഡിലെ കലാകാരന്മാര്‍. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും കലക്ഷനുണ്ടാക്കിയ സിനിമയുടെ സംവിധായകനും ഇന്ത്യയിലെ മികച്ച നടനുള്ള അവാര്‍ഡ് വാങ്ങിയ നടനും ഒരേ കളരിയില്‍ നിന്നു വന്നവരാണെന്നത് മിമിക്രിയുടെ ശക്തിപ്രകടനം കൂടിയായിരിക്കാം.

ആദ്യ മിമിക്സ്‍ പരേഡ് അരങ്ങേറുമ്പോള്‍ അതൊരു ചരിത്രസംഭവമാണെന്ന് അവരാരും കരുതിയിരുന്നില്ല. കലാഭവന്റെ ധനശേഖരാണര്‍ത്ഥം സംഘടിപ്പിച്ചതായിരുന്നു ഷോ. കലാഭവന്‍ ഗാനമേളയ്ര്‍ക്കിടയിലെ ഗ്യാപ് ഫില്ലറായി വളര്‍ന്നു വന്ന മിമിക്രിയെ ഏറ്റെടുത്ത് ഒരു മുഴുനീള സ്റ്റേജ് ഷോയാക്കി മാറ്റാനുള്ള ധൈര്യമാണ് കലാഭവനിലെ കുട്ടികളുടെ കണ്ഠനാളങ്ങളെ മാത്രം വിശ്വസിച്ച് ആബേലച്ചന്‍ പ്രകടമാക്കിയത്.ഒന്നര മാസം നീണ്ട റിഹേഴ്സലിനു ശേഷമായിരുന്നു അരങ്ങേറ്റം.

ടിക്കറ്റ് വച്ചു നടത്തിയ ആദ്യ പരിപാടിയുടെ സ്പോണ്‍സര്‍ സുനൈന ഷര്‍ട്ട് കമ്പനിയായിരുന്നു. പരിപാടി കഴിഞ്ഞതും ആറു കലാകാരന്‍മാര്‍ക്കും വേദിയില്‍ വച്ചു സുനൈന ഷര്‍ട്ടുകള്‍ സമ്മാനിച്ചു. ഷര്‍ട്ടുകള്‍ നല്‍കിയത് അന്നു മലയാള സിനിമയില്‍ തുടക്കക്കാരനായിരുന്ന ഒരു നടനായിരുന്നു – മമ്മൂട്ടി. ഒപ്പമുണ്ടായിരുന്നത് ശ്രീനിവാസനും. അടുത്ത ദിവസം ടൌണ്‍ഹാളിലും നിറഞ്ഞ സദസിനു മുന്നില്‍ മിമിക്സ് പരേഡ് അവതരിപ്പിച്ചു. ഇതോടെ നാടിന്റെ നാനാഭാഗത്തു നിന്നു ബുക്കിങ്ങുകളായി. 1000 രൂപയായിരുന്നു അക്കാലത്ത് ഒരു ഷോയ്ക്കു പ്രതിഫലം വാങ്ങിയിരുന്നത്. കലാകാരന്‍മാര്‍ക്കു പ്രതിഫലം 100 രൂപ വീതം.

Fun & Info @ Keralites.net

മനോധര്‍മമനുസരിച്ചു നടത്തിയിരുന്ന മിമിക്രിയില്‍ ഒരു തിരക്കഥ രൂപപ്പെടുത്തിയതു സിദ്ദീഖ് ലാല്‍ ആയിരുന്നു. സിദ്ദിഖ്-ലാലിന്റെ തിരക്കഥാരചന ആരംഭിക്കുന്നത് കലാഭവന്‍ മിമിക്സ് പരേഡുകളുടെ പിന്നാമ്പുറത്തു നിന്നായിരുന്നു . ഇന്നും നമ്മള്‍ വീണ്ടും വീണ്ടും കാണുന്ന പഴയകാല സ്കിറ്റുകളെല്ലാം ഇരുവരും ചേര്‍ന്നെഴുതിയിട്ടുള്ളതാണ്. ആദ്യടീമിലെ ആറുപേരില് നിന്ന് വര്‍ക്കിച്ചന്‍ പേട്ട ജോലി കിട്ടി പോയശേഷമാണു കളമശേരിയിലെ ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ജോലി നോക്കിയിരുന്ന സൈനുദീന്‍ സംഘത്തിലേക്കു വരുന്നത്. ജയറാം, ദിലീപ്, എന്‍.എഫ്. വര്‍ഗീസ്, കലാഭവന്‍ മണി, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, നാരായണന്‍ കുട്ടി, അബി, കലാഭവന്‍ നവാസ്, കലാഭവന്‍ റഹ്മാന്‍, സലിം കുമാര്‍, തെസ്നി ഖാന്‍ എന്നിവരെല്ലാം തുടര്‍ന്ന് ഓരോരോ കാലങ്ങളില്‍ കലാഭവന്റെ വേദിയിലൂടെ അരങ്ങിലെത്തി.കോട്ടയം നസീറിനെപ്പോലുള്ള പ്രതിഭകള്‍ കലാഭവനു പുറത്തും. മിമിക്രിയും മിമിക്സ് പരേഡും അതിന്റെ വകഭേദങ്ങളും കലാഭവനെക്കാള്‍ വളരുകയും പ്രതിഭകള്‍ ചിറകുവിരിച്ചു പറന്നകന്നതോടെ കലാഭവന്റെ ബ്രാന്‍ഡ് തിളക്കത്തെക്കാള്‍ മികച്ച ഷോകള്‍ കലാഭവനു പുറത്തുനിന്ന് ഉണ്ടാവുകയും ചെയ്തു.

മിമിക്സ് പരേഡിന്റെ പിറന്നാള്‍ എന്ന നിലയില്‍ ഇന്നത്തെ ദിവസം മിമിക്‍സ് പരേഡിനെ ഇഷ്ടപ്പെടുന്നവര്‍ക്കും കേരളത്തിലങ്ങോളമിങ്ങോളമുള്ള ആയിരക്കണക്കിനു മിമിക്‍സ് കലാകാരന്മാര്‍ക്കുമായി സമര്‍പ്പിക്കുന്നു. ഒപ്പം ചിരിയുടെ പൊടിപൂരം തീര്‍ത്ത പഴയ പരേഡുകളില്‍ നിന്നും പൊടിതട്ടിയെടുത്ത ഒരു മിമിക്‍സ് പരേഡ് വിഡിയോയും. ഹാപ്പി മിമിക്‍സ് ഡേ !

Thanks & Regards
Anish Philip
Fun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment