വാര്‍ദ്ധക്യം ചിലരുടെ ബുദ്ധി തെളിക്കെണ്ടാതാണ്.യേശുദാസ് മഹാന്‍ തന്നെ.മാറ്റുരയ്ക്കാന്‍ മറ്റാരും ഇല്ലാത്ത ഗന്ധര്‍വന്‍.
പക്ഷെ അദ്ദേഹത്തിന്റെ പരസ്പര വിരുദ്ധമായ,വാകുകളും പ്രവര്‍ത്തിയും അത്ഭുതം ഉളവാക്കുന്നു..
എനിക്ക് സംഗീതത്തെ പറ്റി ഒന്നും അറിയില്ല.പക്ഷെ ഉള്ളിന്‍റെ ഉള്ളില്‍ ,അദ്ദേഹം ചെയ്തത് ശരിയായില്ല എന്ന് തോന്നുന്നു..അതുകൊണ്ട് അങ്ങനെ വിശ്വസിക്കുന്നു...റിയാലിറ്റി ഷോകള്‍ ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടുള്ള ആളല്ല,ഇനി കാണുകയും ഇല്ല.
ഈ ലേഘനം വായിച്ചുള്ള അറിവ് മാത്രമേ ഇതിനെക്കുറിച്ച് ഉള്ളു,അഭിപ്രായം തെറ്റാണെങ്കില്‍ ക്ഷമിക്കുക... Joe, The Knight Templar
2011/9/28 anish philip <anishklpm@gmail.com>
ഗാനഗന്ധര്‍വന്‍ സ്റ്റാര്‍ സിംഗര്‍ ജഡ്‌ജ്‌മെന്റിനെ സ്വാധീനിച്ചു? ജനരോഷം ആര്‍ത്തിരമ്പുന്നു.
ഏഷ്യാനെറ്റ് നടത്തിവരുന്ന ജനപ്രിയ റിയാലിറ്റി ഷോ ആയ ഐഡിയാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ ഫൈവ് ഫൈനലില്‍ വിജയിയെ പ്രഖ്യാപിക്കുന്നതിനുള്ള ജഡ്‌ജ്‌മെന്റ് ഗാനഗന്ധര്‍വന്‍ പത്മശ്രീ ഡോ. കെ.ജെ. യേശുദാസ് സ്വാധീനിച്ചതായി ആരോപണം ഉയരുന്നു. ഇതിനെതിരേ വിവിധ ബ്ലോഗുകളിലൂടെയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെയും പ്രതിഷേധം പൊടിപൊടിയ്ക്കുകയാണ്. മുന്‍പ് പലവട്ടം റിയാലിറ്റി ഷോകള്‍ ശുദ്ധ സംഗീതത്തെ നശിപ്പിക്കും എന്നു പറഞ്ഞ് നിരവധി വേദികളില്‍ കടുത്ത വിമര്‍ശനം തന്നെ അഴിച്ചുവിട്ടിട്ടുള്ള ഗാനഗന്ധര്‍വന്‍ കഴിഞ്ഞ ദിവസം നടന്ന സ്റ്റാര്‍ സിംഗര്‍ ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുത്തത് തന്നെ ഏറെപ്പേരില്‍ അത്ഭുതം ഉളവാക്കിയിരുന്നു.
തിരുവനന്തപുരത്ത് നടന്ന ഫൈനല്‍ ഷോ കാണുന്നതിനായി ആദ്യം മുതലേ ഗാനഗന്ധര്‍വന്‍ ഭാര്യയോടൊത്ത് മുന്‍ നിരയില്‍ തന്നെ ഇരിപ്പുറപ്പിച്ചിരുന്ന അദ്ദേഹം എല്ലാ ഗാനങ്ങള്‍ക്കും സ്വതസിദ്ധമായ ശൈലിയില്‍ താളമിടുന്നതും കാണാമായിരുന്നു. ഇന്നലെ ജേതാവായ കല്‍പ്പനാ രാഘവേന്ദ്ര, മൃദുലാ വാര്യര്‍, ഇമ്മാനുവല്‍ ഹെന്റി, ആന്റണി ജോണ്‍, അഖില്‍ കൃഷ്ണന്‍ എന്നിവരാണ് ഫൈനല്‍ റൗണ്ടില്‍ മത്സരിച്ചത്. ഫൈനലിലെ ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ ആന്റണി ജോണ്‍ തേര്‍ഡ് റണ്ണറപ്പും അഖില്‍ കൃഷ്ണന്‍ അഞ്ചാം സ്ഥാനവും നേടി പുറത്തായി. പിന്നീട് ഏറ്റവുമൊടുവില്‍, ആദ്യ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തുന്നതിനായി നടന്ന റൗണ്ടിലാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. ആദ്യം പാടുന്നതിന് അവസരം ലഭിച്ചത് ഇമ്മാനുവല്‍ ഹെന്‍ട്രിക്കാണ്. തുടര്‍ന്ന് കല്പനയും അതിനു ശേഷം ഒടുവില്‍ മൃദുലയും പാടി. കല്പന പാടിയത് വെസ്റ്റേണ്‍ മ്യൂസിക്കും ഇന്ത്യന്‍ മ്യൂസിക്കും ചേര്‍ന്ന്ന ഒരു ഫ്യൂഷന്‍ ഗാനമാണ്. സാധാരണക്കാര്‍ക്ക് ആര്‍ക്കും പിടികിട്ടില്ലെന്ന് മാത്രം.
കല്പന പാട്ട് അവസാനിപ്പിച്ചപ്പോള്‍ സദ്ദസ്സിന്റെ മുന്‍നിരയില്‍ ഇരുന്നിരുന്ന ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ. യേശുദാസ് എണീറ്റു നിന്ന് കൈയ്യടിക്കുകയായിരുന്നു. മറ്റ് രണ്ട് കുട്ടികളുടേയും പാട്ട് കൊള്ളില്ലെന്ന് പറയുന്നതുപോലെയായി ആ കൈയ്യടി എന്നാണ് ഇപ്പോള്‍ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. മാത്രവുമല്ല മാര്‍ക്ക് ഇടാന്‍ ഇരിക്കുന്ന ജഡ്‌ജിമാര്‍ക്ക് കൂടി കാണാവുന്ന തരത്തിലാണ് ഡോ. കെ.ജെ യേശുദാസ് ഇരുന്നിരുന്നത്. കല്പനയുടെ പാട്ട് താന്‍ പോലും ബഹുമാനിക്കുന്ന മട്ടിലുള്ളതാണെന്നുള്ള പ്രഖ്യാപനം കൂടിയായി മാറി ആ കൈയ്യടിയെന്ന് കാണുന്നവര്‍ക്ക് എല്ലാവര്‍ക്കും മനസ്സിലാകും. ഗാനഗന്ധര്‍വന്‍ എണീറ്റ് നിന്ന് കൈയ്യടിച്ചാല്‍ പിന്നെ ഗാനകോകിലം എന്തു ചെയ്യും. അതുകൊണ്ട് തന്നെ ജഡ്‌ജിമാരുടെ ഇടയില്‍ നിന്നും ഇത് കണ്ടിരുന്ന കെ.എസ്. ചിത്രയും എണീറ്റ് നിന്നു തന്നെ കൈയ്യടിച്ചു. ഒപ്പം ഇരുന്നിരുന്ന തമിഴ് ഗായികയായ ജഡ്‌ജി അനുരാധാ ശ്രീറാം പിന്നെ എന്തു ചെയ്യും. അവരും കൂടി എണീറ്റ് നിന്നു കൈയ്യടിച്ചു. ശരത്തും എം.ജി ശ്രീകുമാറും ഇരിപ്പിടങ്ങളില്‍ നിന്നും എണീറ്റിരുന്നില്ല.
Thanks & Regards
ഗാനഗന്ധര്‍വന്‍ നടത്തിയ ഈ നടപടി തന്റെ പിന്തുണ ആര്‍ക്കാണെന്ന് വ്യക്തമാക്കുന്നതായിരുന്നു എന്നതിനേക്കാള്‍ കൂടുതലായി ആരുടെ പാട്ടാണ് നല്ലത് എന്നു വിലയിരുത്തി മാര്‍ക്ക് ഇടുന്നതു പോലെയായി മാറുകയായിരുന്നു. കല്പനയല്ലാതെ മറ്റാര്‍ക്കെങ്കിലും ഒന്നാം സ്ഥാനം ലഭിച്ചാല്‍ അത് ജഡ്‌ജിമാര്‍ക്ക് മാര്‍ക്ക് ഇടാന്‍ കഴിവില്ലാത്തതുകൊണ്ടാണ് എന്നും വിമര്‍ശിക്കപ്പെടാവുന്ന ഒരു സ്തിതി വിശേഷം അവിടെ ഉളവാക്കി. ഇതോടെ എന്തു തന്നെ സംഭവിച്ചാലും ഒന്നാം സ്ഥാനം കല്പനയ്ക്ക് തന്നെ നല്‍കണം എന്ന സമ്മര്‍ദ്ദം ജഡ്‌ജിമാരില്‍ സൃഷ്ടിക്കപ്പെടുകയായിരുന്നു എന്നു പറയാം. തുടര്‍ന്ന് ഐഡിയാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ സിക്സ് ലോഗോ പ്രകാശനം ചെയ്യുന്നതിനും ജഡ്‌ജിമാരെ പ്രഖ്യാപിക്കുന്നതിനുമായി ഗാനഗന്ധര്‍വനയും വേദിയിലേയ്ക്ക് ക്ഷണിക്കുകയുണ്ടായി. റിയാലിറ്റി ഷോകള്‍ക്ക് എതിരു പറഞ്ഞു നടന്ന അദ്ദേഹം ആറല്ല, അറുപതല്ല, ആറായിരം സീസണ്‍ വരെ സ്റ്റാര്‍ സിംഗര്‍ തുടരട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
പ്രസംഗത്തിനിടെ തനിക്ക് ചെറുപ്പകാലം മുതലേ കല്പനയുടെ കുടുംബവുമായി ഉള്ള ബന്ധവും കല്പനയുടെ കുടുംബത്തിന്റെ സംഗീതപാരമ്പര്യവും കല്പനയുടെ കര്‍ണ്ണാട്ടിക്, വെസ്റ്റേണ്‍ മ്യൂസിക്കില്‍ ഉള്ള അഗാധ പാണ്ഡിത്യവും എല്ലാം അദ്ദേഹം വാനോളും പുകഴ്‌ത്തി. മറ്റുള്ള രണ്ട് പേര്‍ക്കും പാട്ട് അറിയില്ലെന്ന് പറഞ്ഞില്ലെങ്കിലും ഇത്രയും വലിയ സംഭവമായ കല്പനയ്ക്കല്ലാതെ ആര്‍ക്ക് നല്‍കും ഒന്നാം സമ്മാനം എന്നുള്ള ധ്വനി ആ വാക്കുകളില്‍ നിറഞ്ഞു നിന്നു. അതിനു ശേഷം കുറേ സ്റ്റേജ് പരിപാടികള്‍ കൂടി കഴിഞ്ഞതിനു ശേഷമാണ് വിജയികളെ പ്രഖ്യാപിച്ചത്. കല്പനയെ അല്ലാതെ ആരെയെങ്കിലും വിജയിയായി പ്രഖ്യാപിച്ചാല്‍ അത് വിവരം കെട്ട ജഡ്‌ജിമാരുടെ പ്രകടനമാകുമെന്ന് പരസ്യവിമര്‍ശനം ഉയര്‍ന്നേനെ.
ഒടുവില്‍ ഗാനഗന്ധര്‍വന്‍ തന്നെ പ്രഖ്യാപിച്ച റിസല്‍ട്ടില്‍ ഒന്നാം സ്ഥാനം കല്പനയ്ക്ക്. കഴിഞ്ഞ ഒരു വര്‍ഷമായി ഇവരുടെ പാട്ട് കേട്ടുകൊണ്ടിരിക്കുന്ന കാണികള്‍ നല്‍കിയ എസ്.എം.എസ് വോട്ട് അനുസരിച്ച് കല്പനയ്ക്ക് രണ്ടാം സ്ഥാനത്ത് എത്തിയ മൃദുല വാര്യരുടെ പകുതി വോട്ട് പോലുമില്ല. എസ്.എം.സില്‍ ഒന്നാം സ്ഥാനം മൂന്നാം സമ്മാനത്തിന് അര്‍ഹനായ ഇമ്മാനുവല്‍ ഹെന്‍ട്രിക്കാണ് താനും. ഏതായാലും ഗാനഗന്ധര്‍വനും ഏഷ്യാനെറ്റും ചേര്‍ന്ന് നടത്തിയ ഈ നാടകത്തിനെതിരേ ജനരോഷം ആര്‍ത്തിരമ്പുകയാണ്.
ഈ വിഷയം ചില വായനക്കാര്‍ ഞങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത്. നിങ്ങളുടെ അഭിപ്രായവും ഞങ്ങളെ അറിയിക്കാം.
Anish Philip
Bahrain
33586893
www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment