2ജി:മന്‍മോഹനും പങ്കുണ്ടെന്ന് കനിമൊഴി
ദില്ലി: 2ജി സ്‌പെക്ട്രം ഇടപാടിനെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും ധനമന്ത്രി പി ചിദംബരത്തിനും അറിയാമായിരുന്നുവെന്ന് ഡിഎംകെ എംപി കനിമൊഴി പ്രത്യേക സിബിഐ കോടതിയില്‍ മൊഴി നല്‍കി. സ്‌പെക്ട്രം ലേലം ചെയ്യേണ്ടെന്ന തീരുമാനം കൈക്കൊണ്ടത് ഇരുവരും ചേര്‍ന്നാണെന്നും കനിമൊഴി കോടതിയെ അറിയിച്ചു.
സ്‌പെക്ട്രം ലേലം ചെയ്യേണ്ടെന്ന തീരുമാനിച്ച യോഗത്തില്‍ മന്‍മോഹന്‍ സിങ്ങും ചിദംബരവും പങ്കെടുത്തിട്ടുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതിനായി യോഗത്തിന്റെ മിനിറ്റ്‌സും കനിമൊഴിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി.
2ജി ഇടപാടു മൂലം സര്‍ക്കാരിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും കനിമൊഴിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെ കേസില്‍ സാക്ഷിയാക്കാമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
2ജി സ്‌പെക്ട്രം കേസില്‍ അറസ്റ്റിലായ മുന്‍ ടെലികോം മന്ത്രി എ രാജയും ഇതേ കാര്യം കോടതിയില്‍ ഉന്നയിച്ചിരുന്നു. മന്‍മോഹന്‍ സിങ്ങിന്റേയും പി ചിദംബരത്തിന്റേയും സമ്മതത്തോടെയാണ് 2ജി ഇടപാട് നടന്നതെന്നായിരുന്നു രാജ കോടതിയില്‍ പറഞ്ഞത്
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment