Friday, 26 August 2011

[www.keralites.net] ചിരിച്ചു മതിയായി.. പത്തുമിനുട്ടില്‍ 68 പട്ടികള്‍. എന്റമ്മേ..[ദേശാഭിമാനിയില്‍ വന്ന തിരുത്ത്]

 

അറിഞ്ഞില്ലേ? അമേരിക്കന്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു് ഒരുത്തന്‍ 68 പട്ടികളെ തിന്നെന്നു്! അതും വെറും പത്തു മിനിറ്റില്‍!

ദേശാഭിമാനി ഇതു വരെ അമേരിക്കയെപ്പറ്റി പറഞ്ഞിട്ടുള്ള ഒരു വാര്‍ത്ത പോലും കടുകിടെ തെറ്റിയിട്ടില്ല. അപ്പോള്‍ ഇതു ശരിയാകാതെ വഴിയില്ല.

Fun & Info @ Keralites.net
എന്നാലും പത്തു മിനിറ്റിൽ 68 പട്ടികൾ! ജീവനുള്ളവയെയാണോ ചത്തവയെയാണോ എന്നു വാർത്തയിലില്ല. അതുങ്ങളുടെ കുടലും പണ്ടവും എല്ലാം തിന്നോ അതോ പാചകം ചെയ്ത പട്ടിമാംസം മാത്രമേ തിന്നുള്ളോ? അതും ദേശാഭിമാനിക്കറിയില്ല.

മലയാള പത്രപ്രവര്‍ത്തനത്തിലെ ഏറ്റവും മുന്തിയ വങ്കത്തരമായി ഇതുവരെ കേട്ടിരുന്നത് ചന്ദ്രിക പത്രത്തില്‍ വന്ന പോത്തുകള്‍ എത്തിത്തുടങ്ങി, ലീഗ് സമ്മേളനം നാളെ എന്ന കാവ്യഭംഗി ആയിരുന്നു. ആ പോത്തുകള്‍ എവിടെക്കിടക്കുന്നു ഈ പട്ടികള്‍ എവിടെക്കിടക്കുന്നു! നോക്കണം, മുന്‍പേജിലാണ്. സബ്ബന്‍ തൊട്ട് എഡിറ്റര്‍ വരെയുള്ള പരിഷകള്‍ അന്നം തിന്നുന്നവരല്ലാത്ത ഈ പത്രം ശരിക്കും ഇപ്പാര്‍ട്ടിക്കു ചേരും.
തിരുത്തില്‍ (രാമചന്ദ്രന്‍ പറഞ്ഞതുവെച്ച്) പദത്തിന്‍റെ ചരിത്രം പറഞ്ഞ് ഗുരു ലഘുവാക്കാന്‍ വിഡ്ഢ്യാസുരന്മാര്‍ ശ്രമിക്കുന്നുണ്ട്. ചെങ്കുപ്പായമിട്ട് കൈരളിയില്‍ മാധ്യമങ്ങളെ വിചാരിക്കുന്ന ദേഹം എന്തുപറയുമോ ആവോ.

ഇനി ദേശാഭിമാനി എന്താ ഉദേശിച്ചേ നു നോക്കൂ ,

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net

ദേശാഭിമാനിയില്‍ വന്ന തിരുത്ത്
ഹോട്ട്ഡോഗ് തീറ്റമത്സരത്തില്‍ ലോക റെക്കോഡ്
ന്യൂയോര്‍ക്ക്: പത്തു മിനിറ്റിനുള്ളില്‍ 68 ഹോട്ട് ഡോഗ്സ് ഇറച്ചി സോസേജുകള്‍ കഴിച്ച് അമേരിക്കക്കാരന്‍ ലോക റെക്കോഡിട്ടു. അമേരിക്കന്‍ സ്വാതന്ത്യ്രദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ വാര്‍ഷിക തീറ്റമത്സരത്തിലാണ് ജോയ് ചെസ്റ്നട്ട് എന്ന ഇരുപത്തഞ്ചുകാരന്‍ സ്വന്തം റെക്കോഡ് തിരുത്തിയത്. ഇരുപതിനായിരം ഡോളര്‍ സമ്മാനത്തുകയുള്ള മത്സരം ന്യൂയോര്‍ക്കിലെ കോണി ദ്വീപിലാണ് നടന്നത്. ചെസ്റ്നട്ടിന്റെ തുടര്‍ച്ചയായ മൂന്നാംവിജയമാണ് ഇത്. കഴിഞ്ഞവര്‍ഷം 66 ഹോട്ട് ഡോഗ്സ് അകത്താക്കിയാണ് കിരീടം ചൂടിയത്. അറുപത്തിനാലര ഹോട്ട് ഡോഗ് ഭക്ഷിച്ച് ജപ്പാന്‍കാരന്‍ ടകേരു രണ്ടാംസ്ഥാനത്തെത്തി. മത്സരം ഇഎസ്പിഎന്‍ ഉള്‍പ്പെടെയുള്ള സ്പോര്‍ട്സ് ചാനലുകള്‍ തത്സമയം സംപ്രേഷണംചെയ്തു. 1916ലാണ് ഈ മത്സരം ആരംഭിച്ചത്. 104 കിലോഗ്രാം ഭാരമുള്ള ചെസ്റ്നട്ട് ലോകത്തെ മറ്റു തീറ്റമത്സരങ്ങളിലെയും വിജയിയാണ്. ഇറച്ചിയോ ഇറച്ചിക്കുഴമ്പോ കൊണ്ട് തയ്യാറാക്കുന്ന മാര്‍ദവമുള്ള സോസേജാണ് ഹോട്ട് ഡോഗ്സ്. സവാളയും മറ്റും ചേര്‍ത്ത് ബണ്ണിനകത്ത് വച്ചും അല്ലാതെയും ഹോട്ട് ഡോഗ്സ് പാകം ചെയ്യും. അമേരിക്കയിലും യൂറോപ്പിലും ഏറെ ജനപ്രീതിയുള്ളതാണ് ഹോട്ട് ഡോഗ്സ്. സോസേജിന്റെ പര്യായമായാണ് ഡോഗ് എന്ന പദം ഉപയോഗിക്കുന്നത്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് സോസേജ് പാകംചെയ്ത് വില്‍ക്കുന്നവര്‍ അതില്‍ പട്ടിയിറച്ചി ചേര്‍ത്തതായുള്ള ആരോപണവും ഹോട്ട് ഡോഗ്സ് എന്ന പേര് വരാന്‍ കാരണമായെന്നു പറയപ്പെടുന്നു.

(തിങ്കളാഴ്ച ഒന്നാംപേജില്‍ ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഗുരുതരമായ പിശക് പറ്റിയിരുന്നു. തെറ്റ് പറ്റിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു- പത്രാധിപര്‍)


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 596. A good idea is checking yours at freecreditscore.com.
.

__,_._,___

No comments:

Post a Comment