ചെന്നൈ: അഴിമതി തടയുന്നതിനുള്ള സാമൂഹികപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയുടെ ഉദ്യമത്തിന് തമിഴക സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പിന്തുണ. അഴിമതി ഒരു രോഗമാണെന്നും ഇന്ത്യന്‍ സമൂഹത്തില്‍നിന്നും അത് വേരോടെ പിഴുതെറിയേണ്ടത് അനിവാര്യമാണെന്നും രജനീകാന്ത് പറഞ്ഞു.
'അഴിമതി മാരകമായ രോഗമാണ്. ഈ രോഗത്തെ ഇന്ത്യന്‍ സമൂഹത്തില്‍നിന്നും നീക്കംചെയ്യണം. അഴിമതിക്കെതിരെയുള്ള പോരാട്ടത്തെ നയിക്കാന്‍ അണ്ണാ ഹസാരെയെപ്പോലെ കഴിവും ആത്മാര്‍പ്പണവുമുള്ള ഒരു നേതാവിനെ നമുക്ക് ലഭിച്ചതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. പാര്‍ലമെന്റില്‍ ജന്‍ലോക്പാല്‍ ബില്‍ പാസാക്കുന്നതിന് സമ്മര്‍ദം ചെലുത്തുന്ന അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധപ്രസ്ഥാനത്തിന് എന്റെ മനസ്സുനിറഞ്ഞ എല്ലാവിധ പിന്തുണയുമുണ്ടാകും' -ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ മൂവ്‌മെന്റ് ചെന്നൈയില്‍ നടത്തിവരുന്ന നിരാഹാരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പുറത്തുവിട്ട പ്രസ്താവനയില്‍ രജനീകാന്ത് അറിയിച്ചു. അഴിമതിവിരുദ്ധ പോരാട്ടത്തിനുള്ള രക്തരഹിത വിപ്ലവത്തിന് സര്‍വവിധ പിന്തുണയും നല്‍കുന്ന എല്ലാ ഇന്ത്യക്കാരെയും രജനീകാന്ത് അഭിനന്ദിച്ചു. സത്യാഗ്രഹം പിറവിയെടുത്ത രാജ്യമായ ഇന്ത്യയില്‍മാത്രമേ ഇത്തരംഒരു സമാധാനപരമായ പ്രസ്ഥാനത്തിന് സാധ്യമാകൂ. ഇന്ത്യക്കാരനായതില്‍ ഞാന്‍ അഭിമാനിക്കുന്നു- രജനീകാന്ത് പറഞ്ഞു. രജനീകാന്തിന്റെ പിന്തുണയെ ഐ.എ.സി. സ്വാഗതംചെയ്തു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment