120-യില്‍ അതികം വരുന്ന ഇന്ത്യന്‍ ജനതയെ നയിക്കുന്ന ഭരിക്കുന്ന prime minister മന്‍മോഹന്‍ സിങ്ങിനു എഴുതുന്ന തുറന്ന കത്ത്,
കഴിഞ്ഞ കുറച്ചു ദിവസമായി ഇന്ത്യയില്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ഇത്തരം ഒരു കത്ത് എഴുതാന്‍ പ്രേരിപിക്കുന്നത് , നമ്മുടെ രാജ്യത്തിന്റെ 65-)o independence day ആകൊഷിക്കുന്ന വേളയില്‍ തങ്ങളുടെതായി വന്ന സന്തേശത്തില്‍ അഴിമതികെതിരെ പോരാടും രാജ്യത്തിന്റെ വികസനമാണ് പ്രഥാന ലക്‌ഷ്യം സ്ത്രീകളുടെയും കുട്ടികളുടെം ഉന്നമനതിനാണ് രാജ്യം പ്രാധാന്യം കൊടുക്കുന്നത് തുടങ്ങി പതിവ് പ്രക്യപനങ്ങളെകാല്‍ ഏറെ ശ്രധിക്കപെട്ടത് നിരാഹാരവും സമരവും ലോക്പാലിനെ സഹായികില്ല എന്നാ താങ്കളുടെ വാകുകളെയാണ് , നൂറ്റാണ്ടുകളോളം ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്ന നമ്മുടെ ഭാരതത്തെ അഹിംസയുടെ മാര്‍ഗത്തിലൂടെ നിരാഹരത്തിന്റെ പാതയിലൂടെ സ്വതന്ത്രില്‍ എത്തിച്ചതിന്റെ ഓര്മ പുതുക്കുന്ന ആ ദിവസം തന്നെ വേണമായിരുന്നോ ഈ പരാമര്‍ശമെന്നു ഓരോ ഭാരതിയനും ചിനിധിച്ചുവെന്നു താങ്കള്‍ അറിയണം , അഴിമതിക്കെതിരെ ശക്തമായ നിയമം വേണമെന്ന് ആവശ്യപെട്ട് നിരാഹാര സമരം നടതനൊരുങ്ങിയ രാഷ്ട്രിയക്കാരനല്ലാത്ത ഒരു ജന പ്രതിനിതിയെ കൊടും അഴിമതികാര്‍കൊപ്പം ജയിലില്‍ അടച്ചതിനെ കുറിച്ച് താങ്കള്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലുമുന്ദായിരുന്നു പൊള്ളത്തരം, നിയമം ലങ്കിക്കുമെന്നു പ്രക്യാപിച്ചതിന്റെ പേരിലായിരുന്നു ഗാന്ധിയന്‍ അന്ന ഹസാരയെ അറസ്റ്റ് ചെയ്യേണ്ടി വന്നതെന്നും ജയിലില്‍ അടക്കേണ്ടി വന്നതെന്നുമെല്ലാം താങ്കള്‍ 10000 വട്ടം ആവര്ത്തിച്ചാലും ഞങ്ങളെ വിശോസിപികാന്‍ ആവില്ല. കാരണം നിയമ ലങ്കന പ്രക്യപനതിന്റെ പേരില്‍ നടപെടിയെടുകാന്‍ ജാഗ്രത പുലത്തിയ ഭരണാതികാരികള്‍ താങ്കളുടെ കണ്മുന്നില്‍ ദിനം പ്രതി നടക്കുന്ന നിയമ ലങ്കനങ്ങളോട് കാണിക്കുന്ന പ്രതികരണം ഞങ്ങള് ദിവസവും കാണുന്നു അറിയുന്നു എന്നത് തന്നെ. 10000 രൂപ ഒരുമിച്ച് കയ്യില്‍ കിട്ടിയാല്‍ എന്ത് ചെയ്യണമെന്നറിയാതെ മോഹല്സല്യപെട്ടു വീഴുന്ന സാധാരനകാരന് മനസ്സിലാവാത്ത ലക്ഷം കോടികളുടെ തട്ടിപ്പ് നടത്തിയ രാജയും കല്മാടിയും ജയിലില്‍ ആയതിന്റെ മിടുക്ക് ഒരു പക്ഷെ കേന്ത്ര സര്‍ക്കാരിന് പറയാനുണ്ടാകും, പക്ഷെ അതിനേക്കാള്‍ ഞങ്ങളുടെ മനസ്സില്‍ നില നില്‍കുന്നത് , തീഹാര്‍ ജയിലില്‍ , ജയില്‍ സൂപ്രണ്ടിനോപ്പം ചായ കുടിച്ചിരുന്നു ലോക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു എന്ന വാര്‍ത്തയാണ്. രാജ്യത്തിന്റെ അമൂല്യ നിക്ഷേപം കുഴിച്ചെടുത് നികുതി പോലും അടകാതെ Reddy സഹോതരന്മാര്‍ സ്വര്‍ണ കട്ടിലില്‍ ഉറങ്ങുകയും സ്വര്‍ണ പാത്രങ്ങളില്‍ ഭക്ഷികുകയും ചെയ്യുമ്പോള്‍ ജീവന്‍ നില നിര്‍ത്താനുള്ള ഒരു നേരത്തെ ഭക്ഷനന്ത്തിനും മരുന്നിനും നികുതി അടക്കുന്ന പട്ടിണി പാവങ്ങളാണ് ഇന്ത്യയില്‍ കൂടുതലുള്ളതെന്ന് അങ്ങ് മറക്കരുത്. ഊര്‍ജ പ്രധിസന്ധി നേരിടുന്ന ഇന്ത്യയില്‍ 7000 കുടുംബങ്ങള്‍ക്ക് ഉപയോകികാവുന്ന electricity ഒറ്റ മാസം കൊണ്ട് കത്തിച്ചു കളഞ്ഞ Mukesh Ambaani 70 ലക്ഷം രൂപ ബില്ലടച്ചന്തിന്റെ പേരില്‍ അര ലക്ഷം രൂപയുടെ discount നല്കിയതും നമ്മുടെ രാജ്യത്താണ്. ഈ അമ്പതിനായിരം രൂപയുടെ electricity കൊണ്ട് മുംബയിലെ മുഴുവന്‍ ചേരികളിലും ഒരു മാസത്തോളം പ്രകാഷമാനം ആകാന്‍ സാടികുമായിരുന്നില്ലേ? ഇതൊക്കെ കണ്ടുമടുത്ത കേട്ടുമടുത്ത ജന വിഭാഗങ്ങളാണ് ഇപ്പോള്‍ അന്ന ഹസാരെക്കൊപ്പം തെരുവിലിറങ്ങുന്നത്. അഴിമതിക്കെതിരെ , അഴിമാതികാരെ ജയിലില്‍ അടക്കാന്‍ ശക്തമായ ജന ലോക്പാല്‍ ബില്ലിന് വേണ്ടി ഇപ്പോള്‍ തെരുവിലിറങ്ങുന്ന മുഴുവന്‍ ജങ്ങങ്ങളുടെയും ആവശ്യമിതാണ് .. അഴിമതി വിമുക്ത ഇന്ത്യ .
അഴിമതി കണ്ടു മടുത്ത പല വിഭാകങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ദൈനം ദിന ജീവിതത്തില്‍ അഴിമതിക്കാരെ നേരിടേണ്ടി വന്ന സാധാരണക്കാരും നല്ലൊരു നാളെ സ്വപ്നം കാണുന്ന കുട്ടികളുമാണ് ഇപ്പോള്‍ ഹസാരെക്കൊപ്പമുള്ളത്, എന്ന് അങ്ങ് മനസ്സിലാകണം, ഇവരില്‍ ഓരോത്തര്‍ക്കും പറയാനുണ്ടാകും അഴിമാതികരുടെ ഇരയായ കഥകളും, അല്ലെങ്ങില്‍ സാമൂഹ്യ നീധി നിഷേധിക്കപെട്ട സംഭവങ്ങളും. അന്ന ഹസാരെ പറഞ്ഞത് പോലെ ഇത് രണ്ടാം സ്വാതന്ത്രിയ സമരം തന്നെയാണ്, ഇതിനെ ആരാഷ്ട്രിയ വാധമെന്നോ , ജനാധിപത്യത്തിന്റെ പോരാട്ടമെന്നോ പറഞ്ഞു തകര്‍ക്കാന്‍ ശ്രമിക്കാതെ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ ജനങ്ങളില്‍ നിന്ന് തെരഞ്ഞടുകപെട്ട പ്രതിനിധിയുടെ ഉത്തരവാദിത്വം താങ്കള്‍ നടപ്പിലാക്കുമെന്ന് ഞങ്ങള്‍ പ്രധീക്ഷികട്ടെ, എങ്കില്‍ ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യ രാഷ്ട്രങ്ങളില്‍ ഒന്നായ ഇന്ത്യയെ കൂടുതല്‍ ഉന്നതിയിലേക്ക് എതിച്ചതിന്റെയും ലോക രാഷ്ട്രങ്ങല്കിടയില്‍ മാതൃക രാജ്യമാക്കി പുന സ്രിഷ്ടിച്ചതിന്റെയും credit താങ്കള്‍ക്കും അവകാശ പെട്ടതായിരിക്കും, അതിനുള്ള മനക്കരുത്ത് താങ്കള്കുണ്ടാകട്ടെ എന്നാശംസയോടെ ഇന്ത്യന്‍ പൌരത്വമുള്ള ഒരു പൂര്‍ണ ജനാധിപത്യ വിശ്വാസി.
No comments:
Post a Comment