Thursday, 25 August 2011

Re: [www.keralites.net] lok Pal

 

Yes even in Hong Kong passed such a bill & brought 100% corruption free Government.
150 Ministers & Govt. Officials were sacked within 6 months through this effective system.
Today they have a cleanest and the most efficient administration in the world.

Singapore with no natural resources became the 3rd economic power in the world.
These are living examples for us.

Let us hope for the best for us also.

2011/8/26 Shank J <shank_j@ymail.com>

Read the Janlokpal bill in detail and you will get all your answers. The supreme court will inquire about the complaint against Lokpal( read it for details).

The "Janlokpal" type of bill is already present and proved to be effective in many european countries. The Singapore experience with bill on similar line has been great.

Read different versions of lokpal proposed and you will find "Janlokpal" is most effective in combating corruption. Present system, which is totally under government control, only acted as a shield for corruption and always enriched it.
No bill in this world is perfect( you can always criticize some points in them). Heck, our constitution has so, so many flaws and irregularities which lead to such a pathetic system. The main thing is to have the best laws, which have fewer errors and be more effective.
From: John Thomas <joal0791@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Thursday, 25 August 2011, 16:11
Subject: Re: [www.keralites.net] lok Pal

Everything is alright. Who is going to enquire a complaint against Jen Lok Pal committee or a member of it? The same people? If a person is purposely trapped in a graft case, how can he appeal? Or perish in prison for 10 years. Who will register complaint when a person pays a bribe in any form to another person? The person who paid bribe or the person who received the bribe? What is the representation of language, ethnic, religious minorities? Or will it be a gosai club? What is the purpose of citizen become powerful than the government? This is one more level of bureaucracy my dear. By detaching from the clutches of elected government it won't become anything else but bureaucracy.

Finally, India's democratic structure was designed by then best brains available in the country and when we talk about a new layer to put in between or on top of it, we should think a million times. Again, I tell the same thing which I have mentioned in several of my posts; inspire people to change their mindset towards life, money, power, values, justice, humanity, etc. Then we can expect a real change in this country.


From: Salim Kalladi <salmonkalladiin@yahoo.com>
To: Keralites <Keralites@yahoogroups.com>
Sent: Thursday, August 25, 2011 12:40 AM
Subject: [www.keralites.net] lok Pal

Fun & Info @ Keralites.net

ജന്‍ലോക്പാല്‍ ബില്ലിനെയും അണ്ണ ഹസാരയും വിമ൪ശിക്കുമ്പോഴും നമ്മില്‍ പല൪ക്കും ഈ ബില്‍ എന്താണെന്നും അതിലെ വ്യവസ്ഥകള്‍ എന്താണെന്നും ഇപ്പോഴും അറിയില്ല. ജന്‍ലോക്പാല്‍ ബില്ലും ഗവണ്‍മെന്റ് കൊണ്ടുവന്ന ലോക്പാല്‍ ബില്ലും തമ്മിലുള്ള വ്യതാസങ്ങളും പൊരുത്തക്കേടുകളും നിങ്ങള്‍ തന്നെ വായിച്ച് സ്വയം വിലയിരുത്തുക.

ജന്‍ലോക്പാല്‍ ബില്ലിലെ മുന്നോട്ട് വെക്കപ്പെട്ടിട്ടുള്ള ബില്ലിന്റെ പ്രധാന സവിശേഷതകള്‍

1 ) ലോക്പാല്‍ എന്ന പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒരു അഴിമതിവിരുദ്ധസ്ഥാപനം കൊണ്ടുവരുക.

സംസ്ഥാനങ്ങളിലെ ലോകായുക്ത ഈ ലോക്പാലിനെ സഹായിക്കും.

2 ) സുപ്രീം കോടതിയും ക്യാബിനറ്റ് സെക്രട്ടേറിയേറ്റിനെയും പോലെ ക്യാബിനറ്റ് സെക്രട്ടറിയും ഇലക്ഷന്‍ കമ്മീഷനും

ലോക്പാലിനു മേല്‍നോട്ടം വഹിക്കും. ഇതുവഴി ഇതു സര്‍ക്കാരില്‍ നിന്നും പൂര്‍ണ്ണമായും സ്വതന്ത്രം ആവുകയും

ഇതിന്റെ അന്വേഷണങ്ങള്‍ മന്ത്രിതലത്തില്‍ നിന്നുള്ള ഇടപെടലുകളില്‍ നിന്ന് മോചിതമാവുകയും ചെയ്യും.

3 ) ഇതിലെ അംഗങ്ങളെ ജഡജുമാരും, സംശുദ്ധരായ ഐ.എ.എസ് ഓഫീസര്‍മാരും, പൌരന്മാരും, ഭരണഘടനാ

സ്ഥാപനങ്ങളും ചേര്‍ന്ന് സുതാര്യമായ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കും.

4 ) തെരഞ്ഞെടുക്കപ്പെട്ട ഒരു കമ്മിറ്റി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരെ ഇന്റര്‍വ്യൂ ചെയ്യും. ഈ ഇന്റര്‍വ്യൂ

വീഡിയോ റെക്കോര്‍ഡ്‌ ചെയ്യുകയും പിന്നീട് പരസ്യപ്പെടുത്തുകയും ചെയ്യും.

5 ) എല്ലാ മാസവും ലോകായുക്ത അതു അന്വേഷിക്കുന്ന കേസുകളുടെ ലിസ്റ്റും, ഓരോന്നിന്റെയും

സംക്ഷിത രൂപവും, ഓരോന്നിനും എടുത്തോ എടുക്കാന്‍ പോകുന്നതോ ആയ നടപടികളും അതിന്റെ

വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അതോടൊപ്പം തൊട്ടു മുന്നത്തെ മാസം ലഭിച്ച കേസുകളുടെ ലിസ്റ്റും

അതില്‍ നടപടിയെടുക്കാന്‍ ശേഷിക്കുന്ന കേസുകളുടെ ലിസ്റ്റും പ്രസിദ്ധീകരിക്കും.

6 ) അഴിമതി മൂലം സര്‍ക്കാരിനുണ്ടായ നഷ്ടം ശിക്ഷ നടപ്പാക്കുന്ന വേളയില്‍ അഴിമതി കാട്ടിയ ആളില്‍ നിന്നും ഈടാക്കും.

7 ) ഒരു പൗരന്‍ ആവശ്യമുള്ള നടപടി വേണ്ട സമയത്ത് സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് ഉണ്ടായില്ല എങ്കില്‍ അതിന്റെ ഉത്തരവാദികളില്‍ പിഴ ഈടാക്കുകയും അങ്ങനെ ലഭിച്ച തുക പരാതിക്കാരന് നല്‍കുകയും ചെയ്യും.

8 ) ലോക്പാലിലെ ഏതു ഓഫീസര്‍ക്ക് എതിരെയുമുള്ള പരാതി മേലുള്ള അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തി ആക്കുകയും പരാതി ശരിയെന്നു കണ്ടാല്‍ കുറ്റക്കാരനെ രണ്ട് മാസത്തിനുള്ളില്‍ പുറത്താക്കുകയും ചെയ്യും.

11 ) അഴിമതിക്കേസുകള്‍ ഏജന്‍സിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നവര്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കും.

സര്‍ക്കാരിന്റെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും കരടുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍വായച്ചറിയുക.

സര്‍ക്കാ൪ ബില്‍ : സര്‍ക്കാരിന്റെ കരടു ബില്‍

ജന്‍ലോക്പാല്‍ : ജന്‍ലോക്പാല്‍ ബില്‍

1) സര്‍ക്കാ൪ ബില്‍: ലോക്പാലിനു സ്വന്തം നിലയില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ കഴിയില്ല.

ലോകസഭാ സ്പീക്കറോ രാജ്യസഭാ ചെയര്‍മാനോ ഫോര്‍വേഡ് ചെയ്യുന്ന പരാതികള്‍ അന്വേഷിക്കാന്‍ മാത്രമേ അവര്‍ക്ക് കഴിയൂ.

ജന്‍ലോക്പാല്‍: ലോക്പാലിനു സ്വന്തം നിലയില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ കഴിയും.

2) സര്‍ക്കാ൪ ബില്‍: ഒരു അന്വേഷണ സമിതിക്ക് പരാതികള്‍ ഫോര്‍വേഡ് ചെയ്യുന്ന ഉപദേശക സമിതി എന്നതായിരിക്കും ലോക്പാലിന്റെ റോള്‍.

ജന്‍ലോക്പാല്‍: കുട്ടക്കാരെനെന്നു കാണുന്ന ആരുടെ മേലും പ്രോസിക്യൂഷന്‍ നടപടി എടുക്കാന്‍ ലോക്പാലിനു അധികാരം ഉണ്ടായിരിക്കും.

3) സര്‍ക്കാ൪ ബില്‍: പോലീസ് അധികാരങ്ങളോ, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനോ ക്രിമിനല്‍ കേസിലെ അന്വേഷണവുമായി

മുന്നോട്ടു പോകാനോ ലോക്പാലിനു കഴിയില്ല.

ജന്‍ലോക്പാല്‍:പോലീസ് അധികാരങ്ങളും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരവും ലോക്പാലിനു ഉണ്ടാകും.

4) സര്‍ക്കാ൪ ബില്‍: സി.ബി.ഐ-യും ലോക്പാലും തമ്മില്‍ ബന്ധം ഉണ്ടാവില്ല.

ജന്‍ലോക്പാല്‍:ലോക്പാലും സി.ബി.ഐ-യുടെ അഴിമതി വിരുദ്ധ ശാഖയും ഒറ്റ സ്വതന്ത്രബോഡി ആയിരിക്കും.

5) സര്‍ക്കാ൪ ബില്‍: അഴിമതിക്കുള്ള കുറഞ്ഞ ശിക്ഷ ആറു മാസവും കൂടിയ ശിക്ഷ ഏഴു വര്‍ഷവും ആയിരിക്കും.

ജന്‍ലോക്പാല്‍: കുറഞ്ഞ ശിക്ഷ പത്ത് വര്‍ഷവും കൂടിയ ശിക്ഷ ജീവപര്യന്തവും ആയിരിക്കും.

വ്യത്യാസങ്ങള്‍ വിശദമായി:

പ്രധാനമന്ത്രി:

ജന്‍ലോക്പാല്‍: ഏഴു അംഗങ്ങളുള്ള ലോക്പാല്‍ ബെഞ്ചിന്റെ അനുവാദത്തോടെ അന്വേഷിക്കാന്‍ കഴിയും.

സര്‍ക്കാ൪ ബില്‍: പ്രധാനമന്ത്രിയെപ്പറ്റി ലോക്പാലിനു അന്വേഷിക്കാന്‍ കഴിയില്ല.

ജ്യുഡീഷ്യറി:

ജന്‍ലോക്പാല്‍: ലോക്പാല്‍ പരിധിയില്‍ വരും. എന്നാല്‍ ഉന്നത പദവിയിലുള്ളവരെക്കുറിച്ച് ഏഴു

അംഗങ്ങളുള്ള ലോക്പാല്‍ ബെഞ്ചിന്റെ അനുവാദത്തോടെ മാത്രമേ അന്വേഷിക്കാവൂ.

സര്‍ക്കാ൪ ബില്‍: ജ്യുഡീഷ്യറി ഒഴിവാക്കപ്പെട്ടിരിക്കുന്നു. ജ്യുഡീഷ്യറിക്കായി 'ജ്യുഡീഷ്യല്‍ അക്കൌന്ടബിലിട്ടി ബില്‍' പാസ്സാക്കും.

എം.പിമാര്‍:

ജന്‍ലോക്പാല്‍: ഏഴു അംഗങ്ങളുള്ള ലോക്പാല്‍ ബെഞ്ചിന്റെ അനുവാദത്തോടെ അന്വേഷിക്കാന്‍ കഴിയും.

സര്‍ക്കാ൪ ബില്‍: അന്വേഷിക്കാം. പക്ഷെ അവരുടെ പാര്‍ലമെന്റിനുള്ളിലെ പ്രവൃത്തികള്‍, വോടിംഗ് പോലുള്ളവ, അന്വേഷിക്കാന്‍ കഴിയില്ല.

ഉദ്യോഗസ്ഥവൃന്ദം

ജന്‍ലോക്പാല്‍: എല്ലാ പോതുസേവകരും ഉള്‍പ്പെടും.

സര്‍ക്കാ൪ ബില്‍: ഗ്രൂപ്പ് എ ഓഫീസര്‍മാര്‍ മാത്രമേ ഉള്പ്പെടൂ.

സി.ബി.ഐ

ജന്‍ലോക്പാല്‍: ലോക്പാലിനോട് ലയിപ്പിക്കും.

സര്‍ക്കാ൪ ബില്‍:സ്വതന്ത്ര ഏജന്‍സി ആയി തുടരും.

ലോക്പാല്‍ അംഗങ്ങളെയും ചെയര്‍മാനെയും നീക്കം ചെയ്യല്‍:

ജന്‍ലോക്പാല്‍:ഏതു വ്യക്തിക്കും പരാതിയുമായി സുപ്രീം കോടതിയെ സമീപിക്കാന്‍ കഴിയും. സുപ്രീം കോടതി

പിരിച്ചു വിടാനുള്ള ശുപാര്‍ശ പ്രസിടന്റിനു നല്‍കണം.

സര്‍ക്കാ൪ ബില്‍: വ്യക്തി പ്രസിഡന്റിനു പരാതി നല്‍കണം. അദ്ദേഹം സുപ്രീം കോടതിക്ക് അതു റെഫര്‍ ചെയ്യും.

ലോക്പാല്‍ സ്ടാഫിനെയും ഓഫീസര്‍മാരെയും നീക്കം ചെയ്യല്‍:

ജന്‍ലോക്പാല്‍: വിരമിച്ച ഉദ്യോഗസ്ഥരും, ജട്ജുമാരും, പൊതുസമൂഹ പ്രതിനിധികളും ഉള്‍പ്പെട്ട സ്വതന്ത്ര

സമിതി ഓരോ സംസ്ഥാനത്തും രൂപീകരിക്കും. അവര്‍ ഈ പരാതികള്‍ അന്വേഷിക്കും.

സര്‍ക്കാ൪ ബില്‍: ലോക്പാല്‍ സ്വന്തമായി അന്വേഷിക്കും.

ലോകായുക്ത:

ജന്‍ലോക്പാല്‍: ലോകായുക്തയും മറ്റു പ്രാദേശിക അഴിമതി വിരുദ്ധ എജെന്സികളും അതുപോലെ തുടരും.

സര്‍ക്കാ൪ ബില്‍: എല്ലാ സംസ്ഥാന അഴിമതി വിരുദ്ധ എജെന്സികളും അടച്ചു പൂട്ടും. ചുമതലകള്‍ കേന്ദ്രീകരിച്ച് ലോക്പാല്‍ ഏറ്റെടുക്കും.

അഴിമതിക്കേസുകള്‍ ഏജന്‍സിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നവര്‍ക്ക് സംരക്ഷണം.

ജന്‍ലോക്പാല്‍:സംരക്ഷണം നല്‍കും.

സര്‍ക്കാ൪ ബില്‍:സംരക്ഷണം നല്‍കില്ല.

അന്വേഷണ അധികാരങ്ങള്‍:

ജന്‍ലോക്പാല്‍: ഫോണ്‍ ചോര്‍ത്തല്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കല്‍ എന്നിവയ്ക്ക് അധികാരം ഉണ്ട്.

സ്വന്തമായി അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കാം. അലക്ഷ്യത്തിന് വിധികള്‍ പുറപ്പെടുവിക്കാന്‍ കഴിയില്ല.

സര്‍ക്കാ൪ ബില്‍:ഫോണ്‍ ചോര്‍ത്തല്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കല്‍, സ്വന്തമായി അന്വേഷണ ഉദ്യോഗസ്ഥരെ

നിയമിക്കല്‍ എന്നിവയ്ക്ക് അധികാരം ഇല്ല. അലക്ഷ്യത്തിന് വിധികള്‍ പുറപ്പെടുവിക്കാനും ശിക്ഷിക്കാനും കഴിയും.

തെറ്റായതും ഗൌരവമില്ലാത്തതും അനാവശ്യവുമായ പരാതികള്‍:

ജന്‍ലോക്പാല്‍: ഇത്തരത്തിലുള്ള പരാതികള്‍ക്ക് (ലോക്പാലിനെതിരെ ഇത്തരത്തിലുള്ള പരാതികളും

ഇതില്‍ പെടും) ലോക്പാലിനു ഒരു ലക്ഷം വരെ പിഴ ഈടാക്കാം.

സര്‍ക്കാ൪ ബില്‍: ഇത്തരത്തിലുള്ള പരാതികള്‍ കോടതി കൈകാര്യം ചെയ്യും. ഇരുപത്തയ്യായിരം

മുതല്‍ രണ്ട് ലക്ഷം വരെ പിഴ ഈടാക്കാം.

അന്വേഷണ പരിധി:

ജന്‍ലോക്പാല്‍: എല്ലാ അഴിമതിയും അന്വേഷിക്കാം.

സര്‍ക്കാ൪ ബില്‍: ഉന്നത തലത്തിലുള്ള അഴിമതി മാത്രം അന്വേഷിക്കാം.

1968 -ല്‍ കൊണ്ടുവന്ന ലോക്പാല്‍ ബില്‍ നിയമമായി മാറുന്നതില്‍ പരാജയപ്പെട്ടു. 1971, 1977, 1985, 1989,

1996, 1998, 2001, 2005, 2008 എന്നീ വര്‍ഷങ്ങളില്‍ ബില്‍ ഈ വീണ്ടും അവതരിപ്പിക്കപ്പെട്ടെങ്കിലും അവയൊന്നും പാസ്സായില്ല.

'പൌരന്മാരുടെ ഓംബുട്സ്മാന്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജന്‍ലോക്പാല്‍ ബില്‍ ഗവണ്‍മെന്റ് കൊണ്ടുവന്ന

ലോക്പാല്‍ ബില്ലിന്റെ കൂടുതല്‍ മെച്ചപ്പെടുത്തുന്ന ബില്ലാണ്. ഫലപ്രദമായി അഴിമതിയെ തടയുവാനും

ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനും അഴിമതി പുറത്തുകൊണ്ടുവരുന്നവരെ സംരക്ഷിക്കാനുമാണ് 'ജന്‍ ലോക്പാല്‍ ബില്‍'

ലക്ഷ്യമിടുന്നത്‌. ഒരു നിയമമാക്കി മാറുകയാണെങ്കില്‍ ഇന്ത്യയിലെ ഇലക്ഷന്‍ കമ്മീഷന് തുല്യമായ ഒരു സ്വതന്ത്ര

ഓംബുട്സ്മാന്‍ ബോഡി ആയി 'ലോക്പാല്‍' പ്രവര്‍ത്തിക്കും.
www.keralites.net




--

" Vande Matharam "

"Jai Hind"
Gangadharan Nair N
ng.puthoor@gmail.com

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 598. A bad idea is not checking yours, at freecreditscore.com.
.

__,_._,___

No comments:

Post a Comment