Monday, 2 January 2012

[www.keralites.net] Today's Thought from Benny Maramon

 
-         To be continued
 
Regards,
benny

www.keralites.net

[www.keralites.net] Thought for the Day !!

 
__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] നേരാതിരുമേനീ.... ഈപ്പച്ചന്‍ ഫേസ് ബുക്കില്‍ കേറിട്ടില്ല

 

അന്ന് അപ്പച്ചന്‍റെ പ്രൊഫൈല്‍ പനമ്പായേള്‍ പൊതിഞ്ഞു കെട്ടി ഈ ഗ്രൂപ്പില്‍ ആഡ് ചെയ്യാന്‍ നേരം ദേ ഇതു പോലെ പളു പളുത്ത പ്രൊഫൈല്‍ ഫോട്ടൊയിട്ട് ഫേക്കുകള്‍ പ്രൊഫൈലിനിട്ടാട്ടി, എടുത്ത് പ്ലസ്സില്‍ കൊണ്ടുത്തള്ള...ാന്‍. അന്യന് ഇടുന്ന കമന്‍റും എണ്ണി, പടോം ലൈക്കി ചാറ്റിലും ഗ്രൂപ്പിലും കേറി നടക്കുന്നവരോട് അന്നു തീര്‍ന്നതാ തിരുമേനീ ഈ ഫേയ്സ്സ്ബുക്ക് കാരോടുള്ള ബഹുമാനം....
എനിക്കിപ്പ അതിനോട് തിരുമേനി ഇംഗ്ലീഷില്‍ പറഞ്ഞ സാധനമാ, നീ തലകുലുക്കിയല്ലോ ഇറവ....... ഇറവ... ഇറവയല്ലെടാ ഇറവറന്‍സ്........ ബഹുമാനക്കുറവ്. പിന്നെ പ്ലസ്സ് വിട്ട് ബസ്സില്‍ കേറുന്ന കാര്യം. അതുമൊരു കഥയാ. പന്ത്രണ്ടാമത്തെ ഫേക്കിനേം ഓര്‍ക്കുട്ട് ബ്ലോക്ക ചെയ്ത് ബസ്സില്‍ കള്ളക്കമന്‍റിടല്‍ തുടങ്ങുമ്പോ എനിക്ക് കമന്‍റും ലൈക്കും പടോം തന്ന സഹായിച്ചത് ട്വിറ്ററും ഫേയ്സ്ബുക്കും ഒന്നുമല്ല. ബസ്സില്‍ കറങ്ങി നടന്ന ഒരു സുഹ്രത്ത് ആണ് . അതിന്‍റേ സ്മരണേലാ പിതാവേ എന്‍റെ മുറ്റത്ത് ഇപ്പഴും അന്നദാനം..... മിസ്റ്റര്‍ കോപ്പന്‍.. ഹാ.........
കഴിഞ്ഞില്ല, ഇനി കുടുംബ പാരമ്പര്യം...... എന്‍റെപ്പന്‍ വൈറസിനെക്കൊന്നേച്ച് ഹാങ്ങാവുമ്പൊ ദേ ഈ നിക്കുന്ന കുടുംബ മഹിമക്കാരന്‍ ട്വിറ്ററേല്‍ മത്തച്ചച്ചന്‍റെ അപ്പനും പെമ്പിളയ്ക്കും ജി മെയിലിന്‍റെ ചാറ്റ് ലിസ്റ്റിലാ പണി. പണിയെന്നു വെച്ചാല്‍, ചാറ്റണം, കമന്‍റണം, സ്മൈലി ഇടണം...
കോപ്പച്ചാ ഞാന്‍....... ഛീ മിണ്ടിപ്പോകരുത്, തിരുമേനി കണ്ടുകാണും ഇതിന്‍റെ താഴെയുള്ളതുങ്ങടെ പ്രൊഫൈല്‍ വെളുത്തിട്ടാ, പിന്നൊരുമാതിരി പൂച്ചേടെ ജാതി സ്മൈലീം... ജനുസ്സിന്‍റെ കൊണം പ്ഫാ....
..... നിന്‍റപ്പനല്ലെടാ, അപ്പന്‍റപ്പന്‍ കമന്‍റിട്ട കഥയാ ഞാനീ പറഞ്ഞെ. നില്ല് പിതാവേ....... തിരുമേനി പിന്നെന്തുവാടാ ഇംഗ്ലീഷില്‍ പറഞ്ഞേ....... ഹാ........ ഔട്ട് പോസ്കണല്ലെടാ...... ഔട്ട് സ്പോക്കണ്‍, അതിന്‍റെ കൊറവ് കോപ്പച്ചന്‍ സഹിച്ചോളാം. കേട്ടോ പിതാവേ,
ഫേയ്സ്ബുക്കിന്‍റെ കാര്യത്തിലുമതേ, പ്ലസ്സിന്‍റെ കാര്യത്തിലുമതേ, എനിക്കൊരു ഗ്രൂപ്പിന്‍റെം ഇടനില വേണ്ടാ. സ്റ്റാറ്റസിട്ടോ തിരുമേനീ അയാം ഔട്ട്സ്പോക്കണ്‍..........

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി: അവകാശത്തിനായി തമിഴ്‌നാട്‌ നിയമയുദ്ധത്തിന്‌

 

c: അവകാശത്തിനായി തമിഴ്‌നാട്‌ നിയമയുദ്ധത്തിന്‌

 

തൃശൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കൊമ്പുകോര്‍ത്ത കേരളത്തിനെതിരേ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യമായ നിധിശേഖരത്തിന്റെ പേരില്‍ തമിഴ്‌നാട്‌ നിയമയുദ്ധത്തിന്‌. ഇടുക്കി തമിഴ്‌നാടിനോടു ചേര്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചതിനു പിന്നാലെയാണു നിധിയുടെ അവകാശവാദം ഉന്നയിച്ചിരിക്കുന്നതും.

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള നിധിശേഖരത്തില്‍ തങ്ങള്‍ക്ക്‌ അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ നിയമോപദേശം തേടി. തമിഴ്‌നാട്‌ സര്‍ക്കാര്‍ നേരിട്ടു സുപ്രീംകോടതിയില്‍ ഹര്‍ജിനല്‍കുന്നതിനു പകരം തമിഴ്‌നാട്ടിലെ ചില സംഘടനകളെ രംഗത്തിറക്കാനാണു നീക്കം.

തമിഴ്‌നാട്ടിലെ ചരിത്ര ഗവേഷകസംഘം, ഹിന്ദു ജീവിത അവകാശസംഘടന, അയ്യാ വൈകുണ്‌ഠ പരമ്പരയില്‍പ്പെട്ട ബാല പ്രജാധിപതി അടികള്‍ എന്നിവരെ മുന്നില്‍ നിര്‍ത്തിയാണു തമിഴ്‌നാട്‌ പോരിനിറങ്ങുന്നത്‌. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ചെറുത്തുനില്‍പ്പില്‍ വിറളിപൂണ്ട തമിഴ്‌നാട്‌ നിയമയുദ്ധത്തിന്റെ പുതിയ വഴികള്‍ കേരളത്തിനെതിരേ പ്രയോഗിക്കാനാണു നീക്കംനടത്തുന്നത്‌. നിലവറസ്വത്തില്‍ അവകാശം സ്‌ഥാപിക്കാനാവശ്യമായ ചരിത്രരേഖകള്‍ തമിഴ്‌നാട്ടിലെ ചരിത്രഗവേഷകസംഘം ശേഖരിച്ചുകഴിഞ്ഞു.

സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ തമിഴ്‌നാട്‌ ശേഖരിച്ച ചരിത്രരേഖകളില്‍ അമൂല്യനിധിയുടെ പൂര്‍ണാവകാശം തമിഴ്‌നാട്ടിലെ രാജവംശമായ ചേരരാജപരമ്പരയ്‌ക്കാണെന്നു പറയുന്നു. 1209 ല്‍ തിരുനെല്‍വേലി ജില്ലയിലെ കളക്കാട്‌ ആസ്‌ഥാനമായി ഭരണം നടത്തിവന്ന രാമവര്‍മ്മ അഞ്ചാമന്റെ ഭരണകാലത്തു ക്ഷേത്രം ഭരിച്ചിരുന്നതു തമിഴ്‌ ഉദ്യോഗസ്‌ഥരാണെന്നും 1458 ല്‍ കന്യാകുമാരി ജില്ലയിലെ തിരുവിതാംകോട്‌ ആസ്‌ഥാനമായി ഭരണംനടത്തിയ ഏഴാം രാമവര്‍മരാജാവ്‌ ക്ഷേത്രം പുനരുദ്ധാരണം ചെയ്‌തു വട്ട തമിഴ്‌ എഴുത്തുകള്‍ ക്ഷേത്ര കല്‍വെട്ടുകളില്‍ പതിച്ചിരുന്നതായും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്ന ഹര്‍ജിയില്‍ തമിഴ്‌നാട്‌ ചൂണ്ടിക്കാട്ടുന്നു. 1620 ല്‍ ക്ഷേത്രം വീണ്ടും പുനരുദ്ധരിച്ചപ്പോള്‍ അതിന്റെ ചെലവില്‍ ഭൂരിഭാഗവും വഹിച്ചതു കന്യാകുമാരി ജില്ലയിലെ രാജക്കമംഗലം രാജകുടുംബമാണ്‌. 1729 ല്‍ കന്യാകുമാരി ജില്ലയിലെ പത്തനാപുരം ആസ്‌ഥാനമാക്കിയാണു മാര്‍ത്താണ്ഡവര്‍മ മഹാരാജാവായി വാഴിക്കപ്പെട്ടതെന്നും ഹര്‍ജിയില്‍ പറയുന്നു. 1732 മുതല്‍ 1733 വരെ പത്മനാഭക്ഷേത്രം വികസിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചതു മാര്‍ത്താണ്ഡവര്‍മയാണ്‌. 1735 മുതല്‍ തമിഴ്‌ മാസ ആഘോഷങ്ങളുടെ ഭാഗമായാണു ക്ഷേത്രോത്സവങ്ങള്‍ സംഘടിപ്പിച്ചിരുന്നത്‌.

മാര്‍ത്താണ്ഡവര്‍മയുടെ കാലത്തു പടയെടുപ്പും എട്ടുവീട്ടില്‍ പിള്ളമാരുടെ വിപ്ലവവും പ്രശ്‌നങ്ങളുണ്ടാക്കിയതോടെ കൊട്ടാരത്തില്‍ ഉണ്ടായിരുന്ന തമിഴ്‌ജനങ്ങള്‍ കൊടുത്ത നികുതി, ദാനം, സമ്മാനങ്ങള്‍, ആഭരണങ്ങള്‍ എന്നിവയും തിരുവട്ടാര്‍ ആദികേശവക്ഷേത്രം, പാര്‍ഥിവപുരം പെരുമാള്‍ ക്ഷേത്രം ഉള്‍പ്പെടെ മുഴുവന്‍ ക്ഷേത്രാഭരണങ്ങളും മറ്റുവസ്‌തുക്കളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനു പത്മനാഭസ്വാമിക്ഷേത്രത്തിലെ രഹസ്യ അറകളില്‍ എത്തിച്ചതാണെന്നും ഹര്‍ജിയില്‍ പറയുന്നു.

1887
ല്‍ മൂലംതിരുനാള്‍ മഹാരാജാവിന്റെ കാലത്ത്‌ അവിടെയുണ്ടായിരുന്ന ഓലകളില്‍ പത്മനാഭക്ഷേത്ര സ്വത്തില്‍നിന്നു യാതൊരുതരത്തിലുള്ള ക്രയവിക്രയങ്ങളും പാടില്ലെന്നു തമിഴ്‌ഭാഷയില്‍ എഴുതിവച്ചതിന്റെ രേഖകളും തമിഴ്‌നാട്‌ ശേഖരിച്ചിട്ടുണ്ട്‌. പത്മനാഭസ്വാമിക്ഷേത്രത്തിലെ ആഭരണങ്ങള്‍ തമിഴ്‌സംസ്‌കാരത്തെ സൂചിപ്പിക്കുന്ന ചിഹ്നങ്ങളുടെ മാതൃകയിലാണെന്നും രേഖകളില്‍ ചൂണ്ടിക്കാട്ടുന്നു.

പത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകളില്‍ സൂക്ഷിച്ച നിധിയില്‍ ഭക്‌തര്‍ നല്‍കിയ സംഭാവനകള്‍ക്കുപുറമേ തമിഴ്‌നാട്ടിലെ സ്‌ത്രീകളുടെ തലമുടിക്കും മാറിടത്തിനുംവരെ നികുതിചുമത്തി പിരിച്ച പണമുണ്ടെന്നും രേഖകളില്‍ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ മുല്ലപ്പെരിയാര്‍ പ്രശ്‌നം ആറിത്തണുക്കുംമുമ്പേ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയുടെ അവകാശംതേടി ഒപ്പുശേഖരണംനടത്തി തമിഴ്‌ ജനതയുടെ വികാരം ഊതിക്കത്തിക്കാനും നീക്കംതുടങ്ങി.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] സണ്ണി ലിയോണി ഹിന്ദി പഠിക്കുന്നു

 

സണ്ണി ലിയോണി ഹിന്ദി പഠിക്കുന്നു

 

ബിഗ്‌ ബോസ്‌ റിയാലിറ്റി ഷോയില്‍ നിന്നു ഫൈനലിനു മുന്‍പ്‌ പുറത്തായെങ്കിലും ബോളിവുഡില്‍ അരക്കൈ നോക്കാന്‍ തന്നെ തീരുമാനിച്ചുറച്ചു കഴിഞ്ഞു സണ്ണി ലിയോണി. പ്രശസ്‌ത ബോളിവുഡ്‌ സംവിധായകന്‍ മഹേഷ്‌ ഭട്ടിന്റെ 'ജിസം 2' വിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്‌ ഈ ഗ്ലാമര്‍താരം. തന്റെ ഹിന്ദി അരങ്ങേറ്റം കൊഴുപ്പിക്കാന്‍ ഭാഷ ഒരു പ്രശ്‌നമാകാതിരിക്കാന്‍ ഇപ്പോള്‍ തിരക്കിട്ട ഹിന്ദി പഠിത്തത്തിലാണ്‌ ഈ സുന്ദരി. ജോണ്‍ എബ്രഹാമും ബിപാഷാ ബസുവും നായികാ നായകന്മാരായ 'ജിസ'മിന്റെ രണ്ടാം ഭാഗമാണ്‌ 'ജിസം 2'. ജോണിനെയും ബിപാഷയെയും ബോളിവുഡില്‍ താരങ്ങളാക്കി മാറ്റിയ ചിത്രമായിരുന്നു വന്‍വിജയമായ 'ജിസം'.

ബിഗ്‌ ബോസ്‌ എന്ന റിയാലിറ്റി ഷോയിലൂടെ ഇന്ന്‌ ഇന്ത്യന്‍ യുവത്വത്തിന്റെ സ്വപ്‌നങ്ങളിലെ മാദക റാണിയാണ്‌ മോഡല്‍ കൂടിയായ സണ്ണി ലിയോണി. കഴിഞ്ഞ വര്‍ഷം ഗൂഗിളില്‍ കൂടുതല്‍ തിരയല്‍ നടന്നത്‌ സണ്ണിയുടെ മദാലസ ചിത്രങ്ങള്‍ക്കാണത്രേ. തനിക്ക്‌ ഇന്ത്യാക്കാര്‍ക്കിടയില്‍ കിട്ടുന്ന ഈ ജനപ്രീതിയില്‍ സണ്ണി ഏറെ സന്തോഷവതിയാണ്‌.

സണ്ണി ലിയോണി ഈയിടെ മാധ്യമങ്ങളോട്‌ പറഞ്ഞതിങ്ങനെയാണ്‌: ''ബിഗ്‌ ബോസ്‌ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനായതിലും അക്കാരണത്താല്‍ ഇന്ത്യാക്കാര്‍ക്കിടയില്‍ ഒരു പരിചിത മുഖമാകാനായതിലും ഞാനേറെ സന്തോഷിക്കുന്നു. ഇന്ത്യാക്കാരിയായി ജനിച്ചെങ്കിലും വിദേശങ്ങളില്‍ വളര്‍ന്ന എനിക്ക്‌ ഇന്ത്യയെ കൂടുതല്‍ അടുത്തറിയാനും മനസിലാക്കാനും ഈ ഷോയിലൂടെ സാധിച്ചു. പിന്നെ സിനിമകളിലൂടെ മാത്രം കണ്ടിട്ടുള്ള എന്നും ഞാന്‍ ആരാധിച്ചിരുന്ന സല്‍മാന്‍ ഖാന്‍ , സഞ്‌ജയ്‌ദത്ത്‌ തുടങ്ങിയവരെയൊക്കെ അടുത്തു കാണാനും പരിചയപ്പെടാ നും സാധിച്ചത്‌ എന്നെ സംബന്ധിച്ച്‌ അനുസ്‌മരണീയമായ അനുഭവമാണ്‌. എനിക്കിനി എന്റെ ജന്മദേശത്തിന്റെ ഭാഷയായ ഹിന്ദി നന്നായി പഠിക്കണം. അതിനായി ഞാനിപ്പോള്‍ വീട്ടില്‍ ഹിന്ദി സംസാരിച്ചു പഠിച്ചു വരികയാണ്‌. ഹിന്ദി സിനിമയില്‍ തിളങ്ങണമെങ്കില്‍ ഹിന്ദി പച്ചവെള്ളം പോലെ പഠിക്കേണ്ടത്‌ അനിവാര്യമാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. ഒരു ഹിന്ദി സിനിമാനടിയാവുകയെന്നത്‌ എന്റെ കുട്ടിക്കാലം തൊട്ടേയുള്ള സ്വപ്‌നമായിരുന്നു. ആ സ്വപ്‌നമാണിപ്പോള്‍ 'ജിസം 2' വിലൂടെ സഫലമാവാന്‍ പോകുന്നത്‌. ആദ്യമായി ഒരു ബോളിവുഡ്‌ ചിത്രത്തില്‍ നായികയാകാന്‍ പോകുന്നതിന്റെ ത്രില്ലിലാണ്‌ ഞാന്‍. എന്റെ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്‌ക്കു വേണ്ടി എന്തു വിട്ടു വീഴ്‌ച്ചയ്‌ക്കും ഞാനൊരുക്കമാണ്‌.''


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___