കൊല്ലം: പ്രശസ്ത സാഹിത്യകാരന് കാക്കനാടന് (76)അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെ 8.15 ഓടെയായിരുന്നു അന്ത്യം. സംസ്കാരം നാളെ. 1935 ലെ ഏപ്രില്‍ 23നു തിരുവല്ലയിലാണു വര്‍ഗീസ് കാക്കനാടന്റെ മകനായി ജോര്‍ജ് വര്‍ഗീസ് കാക്കനാടന്റെ ജനനം. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടോടെ നില വഷളാകുകയും രാവിലെ മരണം സംഭവിക്കുകയും ആയിരുന്നു. ഭാര്യ അമ്മിണിയും ബന്ധുക്കളും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഭൗതികദ്ദേഹം ആശുപത്രിയില്‍ തന്നെ പൊതുദര്‍ശനത്തിന് വച്ചു. വൈകാതെ വസതിയിലേക്ക് മാറ്റും. നാളെ ഒരുമണിയോടെ കൊല്ലം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് മൂന്നു മണിയോടെ പോളയത്തോട് മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍. |
| www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
















